ഇന്നത്തെ വിപണി വിശകലനം
നിഫ്റ്റി ഇന്ന് 90 പോയിന്റുകൾക്ക് താഴെയായി 17584 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ദുർബലമായി കാണപ്പെട്ടു. ഉച്ചയ്ക്ക് ശേഷം ദിവസത്തെ താഴ്ന്ന നിലയായ 17442 രേഖപ്പെടുത്തിയ സൂചിക
പിന്നീട് തിരികെ കയറി നേരിയ തോതിൽ നഷ്ടം നികത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 144 പോയിന്റുകൾ/ 0.82 ശതമാനം താഴെയായി 17530 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
206 പോയിന്റുകൾക്ക് താഴെയായി 37407 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി തുടക്കം മുതലെ മുകളിലേക്ക് കയറാൻ ശ്രമംനടത്തി. ഉച്ചയ്ക്ക് ശേഷം ഒരു മണികൂർ കൊണ്ട് 1.5 ശതമാനത്തിന്റെ നേട്ടമാണ് സൂചിക കാഴ്ചവച്ചത്. എന്നാൽ 37900 സൂചികയ്ക്ക് ശക്തമായ പ്രതിബന്ധമായി കാണപ്പെടുന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 133 പോയിന്റുകൾ/ 0.36 ശതമാനം മുകളിലായി 37747 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മെറ്റൽ (-2.7%), നിഫ്റ്റി റിയൽറ്റി(-2.7%) എന്നിവ ഇന്ന് താഴേക്ക് വീണു. നിഫ്റ്റി ഐടി(-1.4%), നിഫ്റ്റി മീഡിയ (-15%), നിഫ്റ്റി പി.എസ്.യു ബാങ്ക് (-1.2%) എന്നിവ ഒരു ശതമാനം നഷ്ടത്തിൽ അടച്ചു.
ജപ്പാൻ ഇന്ന് 1.8 ശതമാനം താഴേക്ക് വീണപ്പോൾ ചൈന ഇന്നലത്തെ പതനത്തിൽ നിന്നും 1.4 ശതമാനം വീണ്ടെടുക്കൽ നടത്തി. യൂറോപ്യൻ വിപണികൾ 0.5 മുതൽ 1 ശതമാനം താഴെയാണുള്ളത്.
നിർണായക വാർത്തകൾ
നിഫ്റ്റി 50യുടെ ഇന്നത്തെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഏറെയും ബാങ്കുകളാണ് സ്ഥാനംപിടിച്ചത്. Axis Bank (+1.5%), Kotak bank (1.21%), ICICI Bank (+0.5%), IndusInd Bank (+0.47%) എന്നീ ഓഹരികൾ ഉച്ചയ്ക്ക് ശേഷം മികച്ച മുന്നേറ്റം നടത്തി.
Bandhan Bank 3.2 ശതമാനം നേട്ടത്തിൽ അടച്ചു. അതേസമയം Federal bank(-1.6%), IDFC First Bank (-1.9%), PNB (-1.8%) എന്നിവ നഷ്ടത്തിൽ അടച്ചു.
നിഫ്റ്റി മെറ്റൽ സൂചികയ്ക്ക് ഇന്ന് ശക്തമായ തിരിച്ചടി ഏറ്റു. Hindalco (-5.9%), Coal India (-5.4%), Tata Steel (-2.7%) എന്നിവ നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
മറ്റു മെറ്റൽ ഓഹരികളായ HindCopper (-2.7%), Hind Zinc (-2.3%), JSW Steel (-1.5%), Jindal Steel (-2.2%), NMDC (-2.4%), National Aluminum (-3.5%), SAIL (-1.7%), VEDL (-4.7%) എന്നിവയും താഴേക്ക് നീങ്ങി.
ഐടി ഓഹരികൾ വിൽപ്പന സമ്മർദ്ദത്തിൽ തന്നെ തുടരുകയാണ്. COFORGE (-3.8%), INFY (-1.3%) LTTS (-4.3%), LTI (-2.4%), MindTree (-4%), Mphasis (-2.3%), Tech M9-2.3%), Wipro (-2.1%) എന്നിവ നഷ്ടത്തിൽ അടച്ചു.
കെജിഫിന്റെ രണ്ടാം ഭാഗത്തിന് മുൻകൂട്ടിയുള്ള നിരവധി ബുക്കിംഗുകൾ ലഭിച്ചതിന് പിന്നാലെ PVR (+2.3%) ഓഹരി നേട്ടത്തിൽ അടച്ചു.
ടാറ്റാ ഗ്രൂപ്പ് ഓഹരികൾ ഏറെയും ഇന്ന് താഴേക്ക് നീങ്ങി. Tata Motors(-3%), Tata Steel (-2.7%), Tata Power (-2.7%), Tata Chem (-3.1%), Tata Elxsi (-3.4%), Tata Consimer (-1.1%), Tata Communication (-1.4%) എന്നിവ നഷ്ടത്തിൽ അടച്ചു. നാലാം പാദത്തിൽ ഫ്ലാറ്റായ ഫലങ്ങൾ റിപ്പോർട്ട് ചെയ്തിന് പിന്നാലെ TCS (-0.14%) ഓഹരി നഷ്ടത്തിൽ അടച്ചു.
Just Dial (+10%), MAZDOCK (+8.8%), Cochin Ship (+5.3%) എന്നീ ഓഹരികൾ വിപണി താഴേക്ക് വീണപ്പോഴും ശക്തമായ മുന്നേറ്റം നടത്തി.

വിപണി മുന്നിലേക്ക്
നിഫ്റ്റി 17600ന് താഴെയായി വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ സൂചികയിലെ കരടികളുടെ സാന്നിധ്യം വ്യക്തമായിരുന്നു. 17450-50 എന്ന സപ്പോർട്ട് മുന്നിലേക്ക് ശ്രദ്ധിക്കാവുന്നതാണ്.
വിപണി പൊതുവെ താഴേക്ക് പോയപ്പോൾ ബാങ്ക് നിഫ്റ്റി മാത്രം സാവധാനം നഷ്ടം നികത്തി മുകളിലേക്ക് പോകുന്ന കാഴ്ചയാണ് ഇന്ന് കാണാനായത്. 37900ൽ പ്രതിബന്ധം നേരിട്ട് കൊണ്ട് ബാങ്ക് നിഫ്റ്റി ഇപ്പോഴും അസ്ഥിരമായി നിൽക്കുകയാണ്.
ഫ്രാൻസിലും ജർമനിയിലും 1 ശതമാനത്തിൽ അധികം വീണ്ടെടുക്കൽ നടന്നതാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം വിപണി തിരികെ കയറാൻ കാരണമായത്.
പണപ്പെരുപ്പ വർദ്ധനവും പലിശ വർദ്ധിപ്പിക്കാനുള്ള തീരുമാനങ്ങളും വിപണിയെ ശക്തമായി പിടിച്ച് ഉലയ്ക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം 5 ശതമാനത്തിൽ അധികം ഓഹരികൾ പേര് വെളിപ്പെടുത്താത്ത നിക്ഷേപകൻ വിറ്റഴിച്ചതിന് പിന്നാലെ ജർമൻ ബാങ്കുകളായ Deutsche Bank, Commerzbank എന്നിവ കുത്തനെ താഴേക്ക് വീണു എന്നതും ആശങ്ക ഉയർത്തുന്നു.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

