പ്രധാനതലക്കെട്ടുകൾ

TCS: കമ്പനി ഇന്ന് മാർച്ച് പാദത്തിലെ റിസർട്ട് പ്രഖ്യാപിക്കും. വിൽപ്പനയിൽ 2.8 മുതൽ 4 ശതമാനം വരെ  തുടർച്ചയായ വളർച്ചയും അറ്റാദായത്തിൽ 5 മുതൽ 10 ശതമാനം വരെ QoQ വളർച്ചയുമാണ് അനലിസ്റ്റുകൾ  പ്രതീക്ഷിക്കുന്നത്.

Infosys:
മാർച്ച് പാദത്തിലെ വരുമാനത്തിനൊപ്പം ഓഹരി തിരികെ വാങ്ങാനൊരുങ്ങുന്നതായി ഐടി കമ്പനി അറിയിച്ചു. ഏപ്രിൽ 14ന് അടുത്ത യോഗം ചേരും.

Tata Power: ടാറ്റാ പവറിന്റെ പുനരുപയോഗ ഊർജ്ജ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റിലെ  മലേഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ-വാതക കമ്പനിയായ പെട്രോളിയം നാഷനൽ ബിഎച്ച്ഡിയുമായുള്ള  2 ബില്യൺ ഡോളർ നിക്ഷേപ കരാർ കമ്പനി  അവസാനിപ്പിച്ചു.



Balrampur Chini Mills: പഞ്ചസാര നിർമാണ കമ്പനിയായ ബൽ‌റാംപൂർ ചിനി മിൽ‌സ് പ്രതിദിനം 320 കിലോലിറ്റർ ശേഷിയുള്ള പുതിയ ഡിസ്റ്റിലറി പ്ലാന്റിനായി 425 കോടി രൂപയുടെ  നിക്ഷേപത്തിന് അംഗീകാരം നൽകി. 2022 ഡിസംബറോടെ ഇത് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Mahindra & Mahindra : ഇലക്ട്രിക് വാഹന നിർമാണ രംഗത്ത് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 3000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര അറിയിച്ചു.

Ambuja Cements : 50 എം‌.ടി‌.പി‌.എയിലേക്ക് ശേഷി വർദ്ധിപ്പിക്കുന്നതിന് ഒരുങ്ങി അംബുജ സിമന്റ്. രാജസ്ഥാനിലെ മാർവാർ മുണ്ട്വയിൽ  ആരംഭിക്കുന്ന പ്ലാന്റിൽ ക്ലിങ്കർ ശേഷി 3 എംടിപി‌എ വർദ്ധിപ്പിക്കുകയും സിമൻറ് വിൽ‌പന 5 എം‌ടി‌പി‌എ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു. 2,350 കോടി രൂപ മുതൽമുടക്കിയാണ്  ഗ്രീൻഫീൽഡ് ഇന്റഗ്രേറ്റഡ് പ്ലാന്റ് നിർമിക്കുക.

Tata Communications:  ടാറ്റാ കമ്മ്യൂണിക്കേഷൻസ് ബഹ്‌റൈൻ ഇന്റർനെറ്റ് എക്‌സ്‌ചേഞ്ചുമായുള്ള പങ്കാളിത്തം വിപുലീകരിച്ച് കൊണ്ട് ബഹ്‌റൈനിലെ ഉപയോക്താക്കൾക്ക്  ഉയർന്ന നിലവാരത്തിലുള്ള തടസമില്ലാത്ത അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്‌ച 14900 എന്ന പ്രതിരോധ നില നിഫ്റ്റിക്ക് തകർക്കാനായില്ല. തുടർന്ന് അസ്ഥിരമായ സൂചിക 14832 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റിയും ഏറെ ദുർബലമായി കാണപ്പെട്ടിരുന്നു.

റെമ്ഡിസിവിയറിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടതിന് പിന്നാലെ വെള്ളിയാഴ്ച  ഫാർമാ കമ്പനികൾ കത്തിക്കയറി. ഇതിനൊപ്പം രൂപയുടെ മൂല്യമിടിഞ്ഞതും ഐടി, ഫാർമ കമ്പനികളുടെ നേട്ടത്തിന് കാരണമായി.

യുഎസ്, യൂറോപ്യൻ  വിപണികൾ എല്ലാം തന്നെ വെള്ളിയാഴ്ച ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Dow Jones, S&P 500 എന്നിവ   എക്കാലത്തേയും ഉയർന്ന നിലയിലാണ് ഉള്ളത്.

യുഎസ് വിപണിയിൽ റിസർട്ട് സീസൺ ആരംഭിച്ചതും വ്യാപാരികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നു. JPMorgan, Goldman Sachs, Bank of America  എന്നീ കമ്പനികളും റിസൾട്ട് ഈ ആഴ്ച പ്രഖ്യാപിക്കും.

ഇന്ത്യയിൽ പ്രതിദിനം 1.5 ലക്ഷത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി നമുക്ക് അറിയാം.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ കയറിയിറങ്ങി ഏറെയും നഷ്ടത്തിലാണ് കാണുന്നത്. യുഎസ് ,യൂറോപ്യൻ ഫ്യൂച്ചേഴ്സ് നഷ്ടത്തിലാണുള്ളത്. SGX NIFTY  14,600-ലാണ്  വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. SGX NIFTY പുലർച്ചെ  6.30ന് 14,870ന് മുകളിലായിരുന്നു കാണപ്പെട്ടത്. എന്നാൽ പിന്നീട് ഇത് 200 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തി.



അവസാന ശ്രമത്തിലും 14,900-15,000 എന്ന നിർണായക  നില നിഫ്റ്റി മറികടക്കാൻ സാധിച്ചില്ല. ബാങ്കിംഗ് ഓഹരികൾ പിന്തുണ നൽകാതിരുന്നതാണ് നിഫ്റ്റിയെ പ്രതികൂലമായി ബാധിച്ചത്.

ഞാൻ നേരത്തെ പറഞ്ഞിരുന്നത് പോലെ ബാങ്കുകൾ എല്ലാം തന്നെ വളരെ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. നിഫ്റ്റി സരളമായി 15000 മറികടക്കണമെങ്കിൽ ബാങ്ക് നിഫ്റ്റിയുടെ സഹായം കൂടിയെതീരു. എന്നാൽ ഈ ആഴ്ച ഐടി ഓഹരികൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചേക്കും. ഇതിനൊപ്പം  ബാങ്കിംഗ് ഓഹരികൾ കൂടി പിന്തുണച്ചാൽ നിഫ്റ്റി വൻ മുന്നേറ്റം നടത്തും.

നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ  14,750, 14,900, 15,000 ,15,100 എന്നിവിടങ്ങളിൽ ശക്തമായ  പ്രതിരോധം  അനുഭവപ്പെടും. ബാങ്ക് നിഫ്റ്റിക്ക്  33,000, 33,200-33,300 എന്ന  നിലയിൽ ശക്തമായ പ്രതിരോധമുള്ളതായി കാണാം. കുറഞ്ഞത് 33,800 എങ്കിലും മറികടന്നാൽ മാത്രമെ സൂചിക ശക്തി കെെവരിക്കു. 

14,600, 14,500, 14,370 എന്നിവിടെ  നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടുണ്ട്. 32,300 എന്നിവിടെ ബാങ്ക് നിഫ്റ്റിക്കും സപ്പോർട്ടുള്ളതായി കാണാം.

ഇന്ന് 32300  തകർക്കപ്പെട്ടാൽ ബാങ്ക് നിഫ്റ്റിയിൽ വളരെ വലിയ ഒരു ഇടിവ് സംഭവിച്ചേക്കാം. ഇന്ന് ഇത് സംഭവിച്ചേക്കാമെന്ന് ഞാൻ കരുതുന്നു.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)  650 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും  270  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.


15,000, 15,500 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒ.ഐ കാണപ്പെടുന്നു. 13500, 14500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒ.ഐയും കാണാനാകും.

വളരെ കഠിനമായ ഒരു ആഴ്ചയാകും ഇത്. ആഭ്യന്തര തലത്തിൽ നല്ലതും മോശവുമായ സംഭവങ്ങളാണ് ഉള്ളത്. ഐടി കമ്പനികളുടെ റിസൾട്ട് പ്രഖ്യാപനവും കൊവിഡ് ആശങ്കയും ഒരുപോലെ നിലനിൽക്കുന്നു. കാളകളും കരടികളും തമ്മിലുള്ള ഒരു അങ്കമാകും വിപണിയിൽ ഈ ആഴ്ച കാണാനാകുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement