പ്രധാനതലക്കെട്ടുകൾ

Shree Cement: ജൂണിലെ ഒന്നാം പാദത്തിൽ ശ്രീ സിമന്റ്സിന്റെ അറ്റാദായം 80 ശതമാനം വർദ്ധിച്ച് 866.66 കോടി രൂപയായി.

Amara Raja Batteries: ജൈവപരവും അജൈവവുമായ വളർച്ചയ്ക്കായി വരുന്ന അഞ്ച് മുതൽ ഏഴ് വർഷം വരെ ഒരു ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിട്ട് കമ്പനി.

Coal India’s: നിയമപരമായ  അനുമതികൾ ലഭിക്കാത്തതിനെ തുടർന്ന് ടിക്കക്, ടിപോംഗ്, തിരാപ് എന്നിവിടങ്ങളിലെ ഖനികൾ ജൂൺ 3 മുതൽ താൽക്കാലികമായി നിർത്തിവച്ചു.

Balrampur Chini Mills:
ജൂണിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 44.69 ശതമാനം ഇടിഞ്ഞ് 76.92 കോടി രൂപയായി.



AstraZeneca Pharma: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 45.03 ശതമാനം ഇടിഞ്ഞ് 10.24 കോടി രൂപയായി.

Indian Hotels Company: ജൂൺ പാദത്തിൽ കമ്പനി 301.58 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി.

Satin Creditcare Network:
ജൂൺ പാദത്തിൽ കമ്പനി 81 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി.

ഇന്നത്തെ പ്രധാന ക്യു 1 ഫലങ്ങൾ

  • Power Grid Corporation
  • Zomato
  • Coal India
  • Siemens
  • Motherson Sumi Systems
  • Lupin
  • Jindal Steel & Power
  • Max Financial Services
  • Trent
  • Max Healthcare Institute
  • Whirlpool of India
  • Manappuram Finance
  • Computer Age Management Services

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ 16320ലേക്ക് കയറിയ നിഫ്റ്റി പിന്നീട് 16180ലേക്ക് വീഴുകയും ഇവിടെ നിന്ന് തിരികെ കയറി 16250 രേഖപ്പെടുത്തുകയും ചെയ്തു. വിക്സ് വളരെ കുറഞ്ഞിരുന്നിട്ടും നിഫ്റ്റിയിൽ വളരെ വലിയ ഇൻട്രാഡേ നീക്കങ്ങൾ അരങ്ങേറി. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി 35800 എന്ന സപ്പോർട്ട് പരീക്ഷിച്ചുവെങ്കിലും പിന്നീട് 36000ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.

ഇന്നലെ ഏറെയും മേഖലാ സൂചികകൾ അസ്ഥിരമായാണ് കാണപ്പെട്ടത്. സെയിൽ ഫലം പുറത്ത് വന്നതിന് പിന്നാലെ നിഫ്റ്റി മെറ്റൽ സൂചിക കൂപ്പുകുത്തി.

യൂറോപ്യൻ, യുഎസ് വിപണികൾ അസ്ഥിരമായാണ് കാണപ്പെട്ടത്. ഇരു സൂചികകളും 0.3 ശതമാനത്തിന് മുകളിൽ നീക്കം നടത്തിയില്ല.

ഏഷ്യൻ വിപണികൾ
കയറിയിറങ്ങി ചിലത് നഷ്ടത്തിലും ചിലത് ലാഭത്തിലായും കാണപ്പെടുന്നു. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകൾ അസ്ഥിരമായി നേരിയ നഷ്ടത്തിലാണുള്ളത്.

SGX NIFTY ഫ്ലാറ്റായി 16,254-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16,190, 16,150, 16,000 എന്നിവ നിഫ്റ്റിയുടെ സപ്പോർട്ടായി കാണാം.

16,285, 16,350 എന്നിവിടെ സൂചികയിൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

35,800 എന്നത് ബാങ്ക് നിഫ്റ്റിയുടെ നിർണായക നിലയാണ്. 36,200,  36,500-600  എന്നിവ  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലകളാണ്.

35,700, 35,200 എന്നിവിടെ ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 212 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 716 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.



നിഫ്റ്റിയിൽ 16300, 16400 എന്നിവിടെയാണ് ഏറ്റവും  അധികം കോൾ ഒഐ കാണപ്പെടുന്നത്. 16200, 16000 എന്നിവിടായി ഏറ്റവും അധികം പുട്ട് ഒഐയും കാണപ്പെടുന്നു. സൂചിക ആഴ്ചയിൽ  16000-16400 എന്ന റേഞ്ചിനുള്ളിൽ തന്നെ അസ്ഥിരമായി നിൽക്കുമെന്ന സൂചനയാണിത് നൽകുന്നത്.

36000ലാണ് ബാങ്ക് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐയും
പുട്ട് ഒഐയും ഉള്ളത്. സൂചിക ആഴ്ചയിൽ ഇവിടെ തന്നെ അസ്ഥിരമായി നിൽക്കുമെന്ന സൂചനയാണിത് നൽകുന്നത്.

താഴേക്ക്  നോക്കിയാൽ നിഫ്റ്റിയിൽ 16150  ഒരു ഇൻട്രാഡേ സപ്പോർട്ട് ആയി പരിഗണിക്കാവുന്നതാണ്. സമാനമായി മുകളിലേക്ക് 16350 ശക്തമായ പ്രതിരോധമാണ്. ഇതിൽ എത് തകർക്കപ്പെടുന്നുവെന്ന് നോക്കി മാത്രം വ്യാപാരം നടത്തുക.

ബാങ്ക് നിഫ്റ്റി 35800-35700 എന്നിവ തകർത്ത് താഴേക്ക് നീങ്ങിയാൽ ബെയറിഷാണെന്ന് കരുതാം. 36250 തകർത്ത് മുകളിലേക്ക് നീങ്ങിയാൽ സൂചിക ബുള്ളിഷായേക്കും.

HDFCBANK, KOTAKBANK എന്നീ ഓഹരികൾ രണ്ടും നല്ല ടെക്നിക്കൽ ലെവലിലാണ് കാണപ്പെടുന്നത്. ഇവ രണ്ടും ഇവിടെ നിന്നും ഒരു ബ്രേക്ക് ഔട്ട് നടത്തിയാൽ ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയേക്കും.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement