പ്രധാനതലക്കെട്ടുകൾ

Wipro: എൻ എസ് ബാല വ്യക്തിപരമായ കാരണങ്ങളാൽ യുഎസിലേക്ക് മടങ്ങാൻ തീരുമാനിച്ചതിനെത്തുടർന്ന് ഏഷ്യാ പസഫിക്, ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിലെ കമ്പനി സിഇഒ ആയി അനിസ് ചെഞ്ചയെ നിയമിച്ചു.

Tata Motors: ചിപ്പ് ക്ഷാമം നാലാം പാദത്തിലും  ജാഗ്വാർ ലാൻഡ് റോവറിന്റെ വിൽപ്പനയെ ബാധിച്ചതായി കാണാം.

IDBI Bank: മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിന് ബാങ്കിന് എതിരെ ആർബിഐ 90 ലക്ഷം രൂപ പിഴ ചുമത്തി.

Axis Bank:  സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് പിഴ ചുമത്തുന്ന കാര്യം ഉപഭോക്താക്കളെ അറിയിക്കാത്തതിനും മറ്റു മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതിനും ബാങ്കിനെതിരെ ആർബിഐ 93 ലക്ഷം രൂപ പിഴ ചുമത്തി.

ഇന്നത്തെ 4 ക്യു ഫലങ്ങൾ

TCS
Delta Corp
Kesoram Industries

ഇന്നത്തെ വിപണി സാധ്യത

ഗ്യാപ്പ് അപ്പിൽ 17706 എന്ന നിലയിൽ വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. എന്നാൽ ആർബിഐയുടെ ധനനയ പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ വിപണി തിരികെ കയറി. ഉച്ചയ്ക്ക് ശേഷവും സൂചികയിൽ ബ്രേക്ക് ഔട്ട് അരങ്ങേറി. തുടർന്ന് 145 പോയിന്റുകൾ/0.82 ശതമാനം മുകളിലായി 17784 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 37643 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ രൂക്ഷമായ നീക്കങ്ങൾ കാഴ്ചവച്ചു. തുടക്കത്തിൽ ശക്തമായ മുന്നേറ്റം നടത്തിയ സൂചിക പിന്നീട് ശാന്തമായി. തുടർന്ന് 195 പോയിന്റുകൾ/ 0.52 ശതമാനം മുകളിലായി 37752 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

എഫ്.എം.സി.ജി മേഖലാ ലാഭത്തിൽ അടച്ചു.

യൂഎസ് വിപണികൾ
കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവയും താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.


SGX NIFTY
17775-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. 


17,640, 17,600, 17,550, 17,470 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,860, 17,900, 18,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 37,700, 37,450, 37,150 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,900, 38,250, 38,650 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

18000, 18500 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്.  17000, 17700 എന്നിവിടെ പുട് ഒഐയും കാണപ്പെടുന്നു.


ഇന്ത്യ വിക്സ് 17.7 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 575 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 17 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

ആർബിഐ പലിശ നിരക്കിൽ മാറ്റം വരുത്താതെ അതേപടി തന്നെ നിലനിർത്താൻ തീരുമാനിച്ചു. അതേസമയം പണപ്പെരുപ്പ പ്രവചനം 4.5 ശതമാനത്തിൽ നിന്നും 5.7 ശതമാനമായി ഉയരുമെന്നും സെൻട്രൽ ബാങ്ക് പറഞ്ഞു. ജിഡിപി പ്രവചനം 7.8 ശതമാനത്തിൽ നിന്നും 7.2 ശതമാനമായി കുറച്ചു. ഇത് വെള്ളിയാഴ്ചത്തെ വിപണിയുടെ മുന്നേറ്റത്തിന് കാരണമായി.

ചൈനീസ് പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ ഏഷ്യൻ വിപണികളിൽ നെഗറ്റീവിലാണുള്ളത്. പ്രതിവർഷ ഉപഭോക്ത വില സൂചിക 1.5 ശതമാനം ആയി. പ്രതീക്ഷിച്ചിരുന്നത് 1.2 ശതമാനം മാത്രമായിരുന്നു.

ബാങ്ക് നിഫ്റ്റി ഇപ്പോൾ 17780ന് അടുത്താണുള്ളത്. ഇത് ഫെബ്രുവരി 2നുള്ള ഒരു സ്വിംഗ് ലെവലിലാണുള്ളത്. ഇവിടെ നിന്നുമാണ് സൂചിക 2000 പോയിന്റുകൾ അന്ന് താഴേക്ക് വീണത്.

ബാങ്ക് നിഫ്റ്റിയിലേക്ക് നോക്കിയാൽ 37500, 38000 എന്നിവിടെ മികച്ച ഒഐ ബിൾഡ് അപ്പ് ഉള്ളതായി കാണാം.

ഇന്ന് ടിസിഎസ്സിന്റെ റിസൾട്ട് പുറത്ത് വരും. കഴിഞ്ഞ രണ്ട് പാദങ്ങളിലും മികച്ച വളർച്ച ഉണ്ടായിരുന്നതിനാൽ മിതമായ പ്രതീക്ഷികളാണ് ഫലങ്ങൾക്ക് മേലുള്ളത്.

നിഫ്റ്റിക്ക് താഴേക്ക് 17600  ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 



ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement