ദിനംപ്രതി ഓരോ കമ്പനികളും തങ്ങളുടെ ഐപിഒയുമായി രംഗത്തുവരുന്നതാണ് കാണാനാകുന്നത്. Chemplast Sanmar എന്ന കമ്പനിയും ഇപ്പോൾ തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി എത്തിയിരിക്കുകയാണ്. ഈ വർഷം ഐപിഒ നടത്തുന്ന അഞ്ചാമത്തെ സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയാണിത്. ഈ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

Chemplast Sanmar Ltd

ചെന്നെെ ആസ്ഥാനമായി 1985ൽ പ്രവർത്തനം ആരംഭിച്ച സ്പെഷ്യാലിറ്റി കെമിക്കൽ നിർമാണ കമ്പനിയാണ് ചെമ്പ്ലാസ്റ്റ് സൻമാർ ലിമിറ്റഡ്. കമ്പനി സ്പെഷ്യാലിറ്റി പേസ്റ്റ് പിവിസി റെസിൻ, സ്റ്റാർട്ടിംഗ് മെറ്റീരിയലുകൾ, ഇന്റർമീഡിയറ്റുകൾ എന്നിവ ഉത്പാദിപ്പിക്കുന്നു. കാർഷിക രാസ, ഫാർമസ്യൂട്ടിക്കൽ, സൂക്ഷ്മ രാസവസ്തു മേഖലകളിൽ കമ്പനിയുടെ ഉത്പ്പന്നങ്ങൾ ധാരാളമായി ഉപയോഗിക്കപ്പെടുന്നു. കാസ്റ്റിക് സോഡ, ഹൈഡ്രജൻ പെറോക്സൈഡ്, റഫ്രിജറന്റ് ഗ്യാസ് തുടങ്ങിയ രാസവസ്തുക്കളും കമ്പനി നിർമിക്കുന്നുണ്ട്.

2020 ഡിസംബർ വരെയുള്ള ഉത്പാദന ശേഷി അനുസരിച്ച് ഇന്ത്യയിലെ സ്പെഷ്യാലിറ്റി പേസ്റ്റ് പോളി വിനൈൽ ക്ലോറൈഡ് റെസിനുകളുടെ ഏറ്റവും വലിയ നിർമാതാവാണ് സി.എസ്.എൽ. ഹാൻഡ് ഗ്ലൗസ്, കൺവെയർ ബെൽറ്റ്, കൃത്രിമ ലെതർ, ഫ്ലോറിംഗ് ടൈൽസ് എന്നിവ നിർമിക്കാനും കമ്പനിയുടെ ഉത്പന്നങ്ങൾ  ഉപയോഗിക്കപ്പെടും. ഹൈഡ്രജൻ പെറോക്സൈഡിന്റെ ഏറ്റവും വലിയ നിർമാതാക്കളും കാസ്റ്റിക് സോഡയുടെ ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ വലിയ നിർമാതാവുമാണ് കമ്പനി. അടുത്തിടെ സിഎസ്എൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സസ്പെൻഷൻ പിവിസി റെസിൻ നിർമാതാക്കളായ ചെംപ്ലാസ്റ്റ് കടലൂർ വിനൈൽസ് ലിമിറ്റഡിന്റെ 100 ശതമാനം  ഓഹരി ഏറ്റെടുത്തിരുന്നു. 

തമിഴ്‌നാട്ടിലെ മേട്ടൂർ, ബെരിഗായ്, കടലൂർ എന്നിവിടങ്ങളിൽ മൂന്ന് നിർമാണ കേന്ദ്രങ്ങളും പുതുച്ചേരിയിലെ കാരയ്ക്കലിൽ ഒരു യൂണിറ്റും കമ്പനി പ്രവർത്തിപ്പിച്ചു വരുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ കോർപ്പറേറ്റ് ഗ്രൂപ്പുകളിലൊന്നായ എസ്.എച്ച്.എൽ കെമിക്കൽസ് ഗ്രൂപ്പിന്റെ ഭാഗമാണ് ചെമ്പ്ലാസ്റ്റ് സൻമാർ. രാസ വ്യവസായത്തിൽ വിപുലമായ പരിചയമുള്ള  മാനേജ്മെന്റ് ടീമാണ് സിഎസ്എല്ലിനുള്ളത്.

ഐപിഒ എങ്ങനെ?

ഐപിഒ വഴി 3580 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.  ആഗസ്റ്റ് 10ന് ആരംഭിക്കുന്ന പ്രാരംഭ ഓഹരി വിൽപ്പന ആഗസ്റ്റ് 12ന് അവസാനിക്കും. 530-541 രൂപയാണ് ഐപിഒയുടെ പ്രെെസ് ബാൻഡായി നിശ്ചയിച്ചിരിക്കുന്നത്.

5 രൂപ മുഖവിലയ്ക്ക് 1300 കോടി രൂപയുടെ ഓഹരികളാണ് ഫ്രഷ് ഇഷ്യുവിനായി നൽകുന്നത്. ഓഫർ ഫോർ സെയിലിലൂടെ 2550 കോടി രൂപയുടെ ഓഹരികൾ വിൽക്കാനും കമ്പനി പദ്ധതിയിടുന്നു. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 27 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത്  14,607 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 351 ഓഹരികൾ അഥവ 13 ലോട്ടുകളാണ്.

ഐപിഒ വഴി സമാഹരിക്കുന്ന പണം കമ്പനി രണ്ട് കാര്യങ്ങൾക്കായി ഉപയോഗിക്കും.

  1. 1,238.3 കോടി രൂപ വരെയുള്ള നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകളുടെ വീണ്ടെടുക്കലിനായി ഈ തുക ഉപയോഗിക്കും. ഏഴ് വർഷ കാലാവധിയിൽ 17.5 ശതമാനം പലിശ നിരക്കിൽ 1,270 കോടി രൂപയുടെ എൻസിഡികളാണ് കമ്പനി നൽകിയിരുന്നത്. 

  2. കമ്പനിയുടെ പൊതു കോർപ്പറേറ്റ് ആവശ്യകതകൾ നിറവേറ്റുന്നതിനായി ഉപയോഗിക്കും.

ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് 100 ശതമാനത്തിൽ നിന്നും 54.99 ശതമാനമായി കുറയും.

സാമ്പത്തിക സ്ഥിതി

കമ്പനിയുടെ പ്രതിവർഷ വരുമാനം 201 ശതമാനം വർദ്ധിച്ച് 3815 കോടി രൂപയായി. പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ ചെംപ്ലാസ്റ്റ് കടലൂർ വിനൈൽസ് ലിമിറ്റഡ് ഏറ്റെടുത്തതിനാലാണ് 2021 സാമ്പത്തിക വർഷം വരുമാനത്തിലും അറ്റാദായത്തിലും ഗണ്യമായ കുതിപ്പ് കാണപ്പെട്ടത്.

2021 സാമ്പത്തിക വർഷം കമ്പനിയുടെ മൊത്തം ആസ്തി 1865.6 കോടി രൂപയുടെ നെഗറ്റീവ് സംഖ്യയാണ് രേഖപ്പെടുത്തിയത്.  2,016.89 കോടി രൂപയുടെ വായ്പയാണ് കമ്പനിക്കുള്ളത്. ഇത് ഒരു പ്രധാന ആശങ്കയായി നിലനിൽക്കുന്നു. 2021 സാമ്പത്തിക വർഷം കമ്പനിയുടെ കടം 62 ശതമാനം 2110 കോടി രൂപയായി.

അപകട സാധ്യതകൾ

  • കമ്പനിക്ക് വളരെ വലിയ കടമാണ് ഉണ്ടായിട്ടുള്ളത്. മൊത്തം 2016.9 കോടി രൂപയുടെ കടമുള്ളതായി 2021 മാർച്ച് 31 വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. കമ്പനിയുടെ വായ്പക്കാർ അതിന്റെ സാമ്പത്തിക കരാറുകൾക്ക് കീഴിൽ ചില നിയന്ത്രണ വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് കമ്പനിയുടെ ബിസിനസ്സ് തുടരാനുള്ള കഴിവിനെ പരിമിതപ്പെടുത്തിയേക്കാം.

  • കൊവിഡ് സാഹചര്യം മൂലമുള്ള അനിശ്ചിതത്വം ചെംപ്ലാസ്റ്റ് സൻമാറിന്റെ ബിസിനസ്സ് പ്രവർത്തനങ്ങൾക്കും സാമ്പത്തിക സാഹചര്യങ്ങൾക്കും ഭീഷണിയായേക്കാം.

  • കമ്പനി വിദേശ നാണയത്തിലെ ഏറ്റക്കുറച്ചിലുകൾ നേരിടുന്നു. ഇത്  സാമ്പത്തിക ഫലങ്ങളെയും പണമൊഴുക്കിനെയും പ്രതികൂലമായി ബാധിച്ചേക്കാം.

  • മോശം ക്രെഡിറ്റ് റേറ്റിംഗ് മൂലധനം നേടാനുള്ള കമ്പനിയുടെ ശ്രമത്തെ പ്രതികൂലമായി ബാധിച്ചേക്കും.

  • കമ്പനിയുടെ ഡയറക്ടർമാർക്കെതിരെ നിയമനടപടികൾ നിലനിൽക്കുന്നുണ്ട്.

  • സി‌എസ്‌എല്ലിന്റെ മൊത്തം വരുമാനത്തിന്റെ ഏകദേശം 58 ശതമാനവും ലഭിക്കുന്നത് പിവിസി റെസിൻ പേസ്റ്റ് വിൽപ്പനയിൽ നിന്നുമാണ്. ഈ ഉത്പ്പന്നത്തിന്റെ ആവശ്യകത കുറഞ്ഞാൽ അത് കമ്പനിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ

ഐസിഐസിഐ സെക്യൂരിറ്റീസ്, ആക്സിസ് ക്യാപിറ്റൽ, ക്രെഡിറ്റ് സ്യൂസ് സെക്യൂരിറ്റീസ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ്, അംബിറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ബിഒബി ക്യാപിറ്റൽ മാർക്കറ്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവരാണ്  ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. ഐപിഒയുടെ റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് വായിക്കാൻ ലിങ്ക് സന്ദർശിക്കുക.

ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് സി.എസ്.എൽ വീണ്ടും വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്. 2012 മേയിൽ വിപണിയിൽ നിന്ന് കമ്പനി ഡീലിസ്റ്റ് ചെയ്തിരുന്നു. ഓഹരി ഒന്നിന് 15 രൂപ നിരക്കിലാണ് അക്കാലത്ത് കമ്പനി ഇത് തിരികെ വാങ്ങിയിരുന്നത്. 2012ൽ ഡീലിസ്റ്റ് ചെയ്യുമ്പോൾ കമ്പനിയുടെ മൊത്തം വിപണി മൂല്യം എന്നത് 1190 കോടി രൂപയായിരുന്നു. ഇന്ന് വീണ്ടും ലിസ്റ്റ് ചെയ്യുമ്പോൾ വിപണി മൂല്യം 8554 കോടി രൂപയാണ്. കമ്പനിയുടെ പ്രോമോട്ടർമാർ ഓഹരി വിറ്റഴിക്കുന്നത് കാണാം ഇത് അത്ര നല്ലതല്ല.

നിഗമനം

ലോകത്തിലെ സ്പെഷ്യാലിറ്റി കെമിക്കൽ രംഗത്ത് അതിവേഗം വളരുന്ന വിപണിയായി ഇന്ത്യയെ കണക്കാക്കപ്പെടുന്നു. ഇന്ത്യ ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷന്റെ റിപ്പോർട്ട് പ്രകാരം അടുത്ത 5 വർഷത്തിനുള്ളിൽ മേഖല 12 ശതമാനത്തിന്റെ വളർച്ച കെെവരിച്ചേക്കും. 2025 ഓടെ വിപണി മൂല്യം 3 ലക്ഷം കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർദ്ധിച്ചു വരുന്ന ആവശ്യകതകൾക്ക് അനുസരിച്ച് ഉത്പാദന ശേഷി കൂട്ടാനും കമ്പനി ശ്രമിക്കുന്നു.

ലിസ്റ്റ് ചെയ്യപ്പെട്ട് കയിഞ്ഞാൽ പിഐ ഇൻഡസ്ട്രീസ്, എസ്ആർഎഫ് ലിമിറ്റഡ്, ഫിനോലെക്സ് ഇൻഡസ്ട്രീസ്, നവിൻ ഫ്ലൂറിൻ എന്നിവ കമ്പനിയുടെ പ്രധാന എതിരാളികളാകും. മേഖലയിൽ വളരെ വലിയ മത്സരം നടക്കുന്നതായി നമുക്ക് അറിയാം. സി.എസ്.എല്ലുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ പരിഗണിച്ച് മാത്രം ഒരു നിഗമനത്തിലെത്തുക.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement