പ്രധാനതലക്കെട്ടുകൾ
Tata Steel: റഷ്യയുമായുള്ള വ്യാപാരം നിർത്തി കമ്പനി. ഇന്ത്യ, യുകെ, നെതർലാൻഡ്സ് എന്നിവിടങ്ങളിലെ എല്ലാ സ്റ്റീൽ നിർമ്മാണ സൈറ്റുകളും മറ്റിടങ്ങളിൽ നിന്നാണ് ഇപ്പോൾ അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നത്.
Oil India: പ്രതിദിനം 10 കിലോ ശുദ്ധമായ ഇന്ധനം ഉൽപ്പാദിപ്പിക്കുന്നതിനായി അസമിലെ ജോർഹട്ടിലെ പമ്പ് സ്റ്റേഷനിൽ ഒരു ഗ്രീൻ ഹൈഡ്രജൻ പൈലറ്റ് പ്ലാന്റ് കമ്പനി സ്ഥാപിച്ചു.
L&T: ഇലക്ട്രിക്കൽ, ആയുധം, എഞ്ചിനീയറിംഗ്, മെഷിനറി, കൺട്രോൾ, നാവിക യുദ്ധക്കപ്പലിന്റെ ഹൾ എന്നിവയിൽ വിവിധ സാങ്കേതിക വിദ്യകൾ പരിപോഷിപ്പിക്കുന്നതിനുള്ള പങ്കാളിയാകാൻ ഇന്ത്യൻ നാവികസേനയുമായി കമ്പനി ധാരണാപത്രം ഒപ്പുവച്ചു.
Gland Pharma: കമ്പനിയുടെ 20.45 ലക്ഷം ഓഹരികൾ വിറ്റഴിച്ച് നികോമാക് മെഷിനറി. ഓഹരി ഒന്നിന് 3118 രൂപയാണ് ഫ്ലോർ വില.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 17054 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണ് ശേഷം വളരെ പെട്ടന്ന് തന്നെ തിരികെ കയറി.
മൂന്ന് മണിക്കൂറോളം 60 പോയിന്റുകൾക്ക് ഉള്ളിൽ മാത്രം അസ്ഥിരമായി നിന്ന സൂചിക പിന്നീട് ബ്രേക്ക് ഔട്ട് നടത്തി. ശേഷം 17065ലേക്ക് വീണ സൂചിക വീണ്ടെടുക്കൽ നടത്തി. തുടർന്ന് 178 പോയിന്റുകൾ/1.05 ശതമാനം മുകളിലായി 17137 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 36505 എന്ന നിഫലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ വിൽപ്പന സമ്മർദ്ദത്തിന് വിധേയമായി. ശേഷം 36200- 36500 എന്ന റേഞ്ചിനുള്ളിൽ തന്നെ ഏറെ നേരം സൂചിക അസ്ഥിരമായി നിന്നു. തുടർന്ന് 27 പോയിന്റുകൾ/ 0.07 ശതമാനം താഴെയായി 36315 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും 2 ശതമാനത്തിന്റെ മുന്നേറ്റം നടത്തി.
യൂഎസ് വിപണികൾ കയറിയിറങ്ങി കാണപ്പെട്ടു. യൂറോപ്യൻ വിപണികൾ ലാഭത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്. നിക്കി ഉയർന്ന നിലയിലും ചൈന, ഹാഗ്സെങ്ക് എന്നിവ താഴ്ന്ന നിലയിലും കാണപ്പെടുന്നു. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17,230-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,065, 17,000, 16,880 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,165-17185, 17,230, 17,270, 17,320 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 36,200, 36,000, 35,600 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,420-36500, 36,600, 37,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
17500, 17200 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17000, 16800 എന്നിവിടെ ഏറ്റവും ഉയർന്ന പുട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 37000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 36000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 18.7 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2600 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസം ശാന്തമായാണ് വ്യാപാരം നടത്തിയത്. ഇന്ന് സൂചിക ബ്രേക്ക് ഔട്ട് നടത്തുമോ ശാന്തമായി തന്നെ നിലകൊള്ളുമോ എന്ന് നോക്കാം. എക്സ്പെയറി ദിനം ആയതിനാൽ തന്നെ ചാഞ്ചാട്ടം ഉണ്ടായേക്കും. 36500 ശ്രദ്ധിക്കാവുന്നതാണ്.
ഉക്രൈനിൽ നിന്നുമുള്ള വിവരങ്ങളിലേക്ക് കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഉക്രൈനിലെ പ്രതിനിധികളെ വിശ്വസിക്കാനാവില്ലെന്നും ഇത് സമാധാന ചർച്ചകളിലെ പ്രതീക്ഷയെ ഇല്ലാതാക്കിയെന്നും റഷ്യൻ ധനമന്ത്രിയുടെ വക്താവ് പറഞ്ഞു.
അതേസമയം ഡൽഹിയിൽ കൊവിഡ് കേസുകൾ രൂക്ഷമാവുകയാണ്. ഇതേതുടർന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ അധികം ചർച്ച ആകാത്തിടത്തോളം ഇത് വിപണിയെ ബാധിച്ചേക്കില്ല.
വിപണി സ്ഥിരത കൈവരിച്ച ഉടൻ എൽഐസി ഐപിഒ നടത്തിയേക്കുമെന്നാണ് ലഭ്യമാകുന്ന സൂചന.
റിലയൻസ് ഓഹരി ഇന്നലെ 3 ശതമാനം നേടത്തിൽ അടച്ചു. ഇന്നത്തെ എക്സ്പെയറിയിൽ ഓഹരി നിർണായക പങ്ക് വഹിക്കും.
ഒഐ കണക്കുകളിലേക്ക് നോക്കിയാൽ 17000 പിഇ, 17200 സിഇ എന്നിവിടെ മികച്ച സ്ട്രാൻഗിൾ ഉള്ളതായി കാണാം. ഇതിന്റെ അർത്ഥം വലിയ കളിക്കാരുടെ ബ്രേക്ക് ഈവൻ എന്നത് 17270 ആയേക്കാം.
ഏറെ നാളുകൾക്ക് ശേഷം ഡൌ ജോൺസ് ശക്തമായ മുന്നേറ്റം നടത്തുകയാണ്. ഇന്നലെ നെറ്റ്ഫ്ലിക്സിന് വരിക്കാരെ നഷ്ടമായതിനെ തുടർന്ന് നാസ്ഡാക് സൂചിക ഇടിഞ്ഞു. യുഎസ് ഫ്യൂച്ചേഴ്സ് 0.3 ശതമാനം ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. ഇത് പോസിറ്റീവ് സൂചന നൽകുന്നു.
നിഫ്റ്റിക്ക് താഴേക്ക് 17065, മുകളിലേക്ക് 17270 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

