ഇന്നത്തെ വിപണി വിശകലനം
ആഴ്ചയിലെ ആദ്യ ദിനം തന്നെ അസ്ഥിരമായി വിപണി.
നേരിയ ഗ്യാപ്പ് അപ്പിൽ 16,275 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തി. എങ്കിലും 16320 എന്ന നിലമറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല. 10 മണി മുതൽ 2 മണി വരെ സാവധാനം താഴേക്ക് വീണ സൂചിക ദിവസത്തെ താഴ്ന്ന നില രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 20 പോയിന്റുകൾ/ 0.12 ശതമാനം മുകളിലായി 16,258 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഫ്ലാറ്റായി 35836 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റിയിൽ ഇന്ന് രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടിരുന്നു. വളരെ പെട്ടന്ന് ബുള്ളിഷായി കാണപ്പെട്ട സൂചിക വെള്ളിയാഴ്ചത്തെ ഉയർന്ന നില രേഖപ്പെടുത്തി. എന്നാൽ നിഫ്റ്റിയെ പോലെ തന്നെ സൂചിക്ക് ഇത് നിലനിർത്താനായില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 220 പോയിന്റുകൾ/ 0.61 ശതമാനം മുകളിലായി 36029 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഏറെയും മേഖല സൂചികകൾ ഇന്ന് അസ്ഥിരമായി കാണപ്പെട്ടു. സെയിലിന്റെ ഫലത്തിന് പിന്നാലെ നിഫ്റ്റി മെറ്റൽ സൂചിക 1.87 ശതമാനം ഇടിഞ്ഞു.
ഏഷ്യൻ വിപണികൾ ഏറെയും കയറിയിറങ്ങി ഫ്ലാറ്റായാണ് അടയ്ക്കപ്പെട്ടത്. അതേസമയം യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ഫ്ലാറ്റായി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
വെള്ളിയാഴ്ച ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ M&M ഓഹരി ഇന്ന് 2.2 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ട്രാക്ടർ മേഖലയുമായി ബന്ധപ്പെട്ട കമ്പനിയുടെ പ്രഖ്യാപനവും പുതിയ XUV700 ഉം നിക്ഷേപകരുടെ പ്രതീക്ഷ വർദ്ധിപ്പിച്ചു.
കഴിഞ്ഞ ദിവസം ശക്തമായ ബ്രോക്ക് ഔട്ട് നടത്തിയതിന് പിന്നാെ IRCTC ഓഹരി ഇന്ന് 6.4 ശതമാനം നേട്ടം കെെവരിച്ചു. വാക്സിൻ എടുത്ത യാത്രക്കാർക്കായി മുംബെെ ലോക്കൽ ട്രെയിൻ സർവീസും ഉടൻ ആരംഭിക്കും.
അറ്റാദായം 7.71 ശതമാനം വർദ്ധിച്ച് 533.79 കോടി രൂപയായതിന് പിന്നാലെ Piramal Enterprises 5.5 ശതമാനം നേട്ടം കെെവരിച്ചു. ഓഹരി എക്കാലത്തെയും പുതിയ ഉയരങ്ങൾ കീഴടക്കി.
മുംബെെയിൽ മാളുകളും സിനിമ തിയേറ്ററുകളും തുറക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ Theatre chains Inox(+2.8%) PVR(+4.9%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.
മെറ്റൽ ഓഹരികൾ ഏറെയും ഇന്ന് ലാഭമെടുപ്പിന് വിധേയമായി. മികച്ച ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ SAIL 4.8 ശതമാനം നഷ്ടത്തിൽ അടച്ചു. National Aluminium(-12.1%), Coal India(-1.9%), Hindalco(-1.6%), JSW Steel(-1.3%) എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
Rolex Rings ഓഹരി ഇന്ന് വിപണിയിൽ 1250 രൂപ നിരക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ടു. 900 രൂപ നിരക്കിലാണ് ഓഹരി ഐപിഒക്കായി വിതരണം ചെയ്തിരുന്നത്. ഐപിഒ വിലയേക്കാൾ 38 ശതമാനം നേട്ടത്തിൽ 1170 രൂപ നിരക്കിൽ ഓഹരി വ്യാപാരം അവസാനിപ്പിച്ചു.
Tyre-makers JK Tyres(-5.5%), Balkrishna Industries(-4.3%) എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി. അതേസമയം MRF 1.1 ശതമാനം നേട്ടം കെെവരിച്ചു.
ഒന്നാം പാദത്തിൽ അറ്റാദായം 29 ശതമാനം ഇടിഞ്ഞ് 55.1 കോടി രൂപയായതിന് പിന്നാലെ Venky’s ഓഹരി 7.9 ശതമാനം ഇടിഞ്ഞു. മുൻപാദത്തിൽ അറ്റാദായം 77.9 കോടി രൂപയായിരുന്നു.
സുപ്രീംകോടതി വിധിക്ക് പിന്നാലെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഓഹരികൾ താഴേക്ക് കൂപ്പുകുത്തി. Future Retail, Future Enterprises, Future Lifestyle, Future Supply Chain എന്നിവ 10 ശതമാനം ഇടിഞ്ഞ് ലോവർ സർക്യൂട്ട് രേഖപ്പെടുത്തി. Future Consumer 8.2 ശതമാനം ഇടിഞ്ഞു.
ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ആന്റി വൈറസ് കമ്പനി Quick Heal 17.7 ശതമാനം ഇടിഞ്ഞു.
വിപണി മുന്നിലേക്ക്
മെറ്റൽ ഓഹരികൾ ദുർബലമായതിന് പിന്നാലെ വിപണി അസ്ഥിരമായി.
ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ ഇൻഫ്ലോ വർദ്ധിച്ചതായി കാണാം. ജൂലെെ മാസം ഇത് മൂന്ന് ഇരട്ടി വർദ്ധിച്ച് 22,584 കോടി രൂപയായി രേഖപ്പെടുത്തി. ഇക്കാരണത്താലാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ കഴിഞ്ഞ മാസം ഓഹരികൾ വാങ്ങികൂട്ടി വിപണി ഉയർത്തി നിർത്തിയത്.
റീട്ടെയിൽ നിക്ഷേപകരും ശക്തി കെെവരിച്ച് വിപണിക്ക് പിന്തുണ നൽകുന്നത് കാണാം. ജൂലെെയിലാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഓഹരികൾ വാങ്ങികൂട്ടിയത്. ഈ ട്രെൻഡ് തുടർന്നാൽ വിപണി വെെകാതെ 16500 കെെവരിച്ചേക്കും.
SAIL, National Aluminium എന്നീ ഓഹരികളിലെ ഇടിവ് മറ്റുമെറ്റൽ ഓഹരികളെ ബാധിച്ചിട്ടില്ല. മെറ്റൽ ഓഹരികൾ ട്രെൻഡ് ലെെൻ ബ്രേക്ക് ചെയ്യുമോ എന്ന് കണ്ടറിയാം.
നിഫ്റ്റി 15350 മറികടന്നാൽ സൂചിക ബുള്ളിഷാണെന്ന് ഉറപ്പിക്കാം. വെള്ളിയാഴ്ചത്തെ പതനത്തിന് ശേഷം വിപണി ശക്തമായോ ദുർബലമായോ ഇന്ന് കാണപ്പെട്ടില്ല.
ബാങ്ക് നിഫ്റ്റി 36200ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചാൽ ബുള്ളിഷാണെന്ന് കരുതാവുന്നതാണ്. HDFC Bank ജൂലെെ 16ന് ശേഷം 1500ന് മുകളിലായി തന്നെ നിലകൊള്ളുകയാണ്. 1520-1524 എന്നിവ അടുത്തതായി ശ്രദ്ധിക്കാവുന്നതാണ്.
മിഡ് ക്യാപ്പ്, സ്മോൾ ക്യാപ്പ് എന്നീ സൂചികകൾ വരും ദിവസങ്ങളിൽ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കാം.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

