പ്രധാനതലക്കെട്ടുകൾ
Tata Steel: ഇൻസോൾവൻസി പ്രക്രിയയിലൂടെ കടക്കെണിയിലായ ഭൂഷൺ സ്റ്റീൽ ലിമിറ്റഡിനെ ഏറ്റെടുത്ത് ടാറ്റാ സ്റ്റീൽ.
JSW Steel: 2024-2025 ഓടെ കമ്പനിയുടെ പ്രതിവർഷം ശേഷി 37.5 ദശലക്ഷം ടണ്ണായി ഉയർത്തുന്നതിനായി 25115 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നു.
ആറ് മാസം മുതൽ ഒരു വർഷത്തിനുള്ളിൽ എല്ലാം പഴയത് പോലെ ആകുമെന്നും യാത്ര മുമ്പത്തേക്കാൾ ശക്തമുള്ളതാകുമെന്നും Indian Hotels Company എംഡി പുനീത് ചട്വാൾ പറഞ്ഞു.
Adani Green Energy: എസ്.ബി എനർജി ഏറ്റെടുക്കുന്നതിനായി സിസിഐയിൽ നിന്നും കമ്പനിക്ക് അനുമതി ലഭിച്ചു.
Adani Group: 25 ജിഗാവാട്ട് പുനരുപയോഗ ഊർജ ശേഷി സ്വന്തമാക്കി അദാനി ഗ്രൂപ്പ്. 2030 ഓടെ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ കമ്പനിയായി അദാനി ഗ്രൂപ്പ് മാറുമെന്ന് ഗൗതം അദാനി നേരത്തെ പറഞ്ഞിരുന്നു.
Indian Oil Corporation: കമ്പനിയുടെ പാനിപ്പറ്റ് റിഫൈനറിയിലും പെട്രോകെമിക്കൽ കോംപ്ലക്സിലും 4,495 കോടി രൂപയ്ക്ക് സ്റ്റൈറൈൻ മോണോമർ പദ്ധതി നടപ്പാക്കാനുള്ള അനുമതി ലഭിച്ചു.
Union Bank of India: ഇക്യുറ്റി, ഡെറ്റ് വിതരണത്തിലൂടെ 9700 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ട് ബാങ്ക്.
Vodafone Idea: കമ്പനിയുടെ ഏകീകൃത അറ്റനഷ്ടം 7022.8 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ നഷ്ടം11643.5 കോടി രൂപയായിരുന്നു.
IRFC: മാർച്ച് പാദത്തിൽ കമ്പനിയുടെ വരുമാനം 126 ശതമാനം വർദ്ധിച്ച് 1482.55 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ 15800ന് മുകളിലായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 15850 വരെ കയറാൻ ശ്രമം നടത്തിയെങ്കിലും ശക്തമായ പ്രതിരോധത്തെ തുടർന്ന് സൂചിക 15750ലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി നിഫ്റ്റിയേക്കാൾ ബെയറിഷായി കാണപ്പെട്ടു. കഴിഞ്ഞ ദിവസം ഞങ്ങൾ സൂചിപ്പിച്ച 35000 എന്ന സപ്പോർട്ട് തകർത്ത് കൊണ്ട് താഴേക്ക് വീണ സൂചിക 34772 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി സൂചിക മാത്രമാണ് ഇന്നലെ ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. മറ്റു സൂചികകൾ എല്ലാം തന്നെ ദുർബലമായി കാണപ്പെട്ടു. റിലയൻസ് ഓഹരി കത്തിക്കയറിയത് വിപണിക്ക് ശക്തി പകർന്നു.
യൂറോപ്യൻ വിപണികൾ 0.5-1 ശതമാനം വരെ നഷ്ടത്തിലാണ് അടച്ചത്. സാമ്പത്തിക കണക്കുകൾ പുറത്തുവരുന്നതിന് മുമ്പായി യുഎസ് വിപണി കയറിയിറങ്ങി ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.
ഏഷ്യൻ വിപണികൾ ഏറെയും കയറിയിറങ്ങി ലാഭത്തിലും നഷ്ടത്തിലുമായാണ് വ്യാപാരം നടത്തുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും ഫ്ലാറ്റായി നിൽക്കുന്നു.
SGX NIFTY 15,760-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ടു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
15,750, 15,700 എന്നിവിടെയാണ് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളത്.
എക്കലത്തെയും ഉയർന്ന നിലയായ 15,900 നിഫ്റ്റിയുടെ ശക്തമായ പ്രതിരോധ മേഖലയാണ്. 3 തവണയാണ് സൂചിക ഇവിടെ നിന്നും താഴേക്ക് വീണത്. എന്നാൽ 15800ൽ ഉള്ള ഉയർന്ന കോൾ ഒഐ കണക്കുകൾ അവിടെയും ശക്തമായ പ്രതിരോധം ഉണ്ടാകുമെന്ന സൂചന നൽകുന്നു.
35,000, 35,250,35,500 എന്നത് ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന പ്രതിരോധ മേഖലകളാണ്. ഇത് ശ്രദ്ധിക്കുക.
34,650, 34,400 എന്നത് ബാങ്ക് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടാണ്.
15900, 15800 എന്നിവിടെയാണ് നിഫ്റ്റിയിൽ എറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 15500,15600 എന്നിവിടെ എറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. നിഫ്റ്റി പിസിആർ 0.6 ആണ് ഇത് വിപണി ബെയറിഷാണെന്ന സൂചന നൽകുന്നു.
കഴിഞ്ഞ ആഴ്ചത്തെ പോലെ 35000ൽ ബാങ്ക് നിഫ്റ്റിക്ക് അനേകം കോൾ ബിൽഡ് അപ്പുകൾ ഉള്ളതായി കാണാം. സൂചികയ്ക്ക് ഇന്ന് 35000 മറികടക്കാനാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,646 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,520 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ആഗോള, പ്രാദേശിക തലങ്ങളിൽ പോസിറ്റീവോ നെഗറ്റീവോ ആയ കാര്യങ്ങൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ വിപണി ഇന്ന് അസ്ഥിരമായി നീങ്ങിയേക്കാം.
മാസത്തിന്റെ തുടക്കമെന്ന നിലയിൽ ഇന്ന് അനേകം ഡേറ്റകൾ പുറത്തുവരും. നിക്ഷേപകർ യുഎസ് തൊഴിൽ, പണപ്പെരുപ്പ കണക്കുകൾക്കായി കാത്തിരിക്കുകയാണ്. ഇന്ത്യയുടെ നിർമാണ പി.എം.ഐ, ഓട്ടോ വിൽപ്പന കണക്കുകൾ എന്നിവ ഇന്ന് പുറത്തുവരും. ഓട്ടോ ഓഹരികളിൽ ശ്രദ്ധിക്കുക.
നിഫ്റ്റിയുടെ മുകളിലേക്കുള്ള നീക്കം പരമിതമാണെന്നാണ് ഒഐ അനാലിസസ് വ്യക്തമാക്കുന്നത്. എന്നാൽ താഴേക്ക് നീങ്ങിയേക്കാം. പെട്ടന്ന് ഒരു പതനത്തിനുള്ള കാരണങ്ങൾ ഒന്നും തന്നെ വിപണിയിൽ ഇല്ല. അതിനാൽ തന്നെ വിപണി അസ്ഥിരമായി തുടരാം.
മുകളിലേക്ക് നോക്കിയാൽ നിഫ്റ്റിക്ക് 15840, ബാങ്ക് നിഫ്റ്റിക്ക് 35000-35250 എന്നിവ ശ്രദ്ധിക്കാവുന്നതാണ്. താഴേക്ക് നോക്കിയാൽ നിഫ്റ്റിയിൽ 15700, ബാങ്ക് നിഫ്റ്റിയിൽ 34500 എന്നിവ ശ്രദ്ധിക്കുക. താഴ്ന്ന നിലകൾ തകർന്നാൽ കോൾ ഓപ്ഷനുകൾ വിൽക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

