പ്രധാനതലക്കെട്ടുകൾ

Tata Steel: ടാറ്റ സ്റ്റീൽ സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിലെ മുഴുവൻ ഓഹരികളും ടാറ്റ സ്റ്റീൽ യൂട്ടിലിറ്റീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സർവീസസിലേക്ക് കമ്പനി മാറ്റി.

Nazara Technologies: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ നസറ പിടിഇ ലിമിറ്റഡ് BITKRAFT ഫണ്ടുകളിലേക്ക്  2.5 മില്യൺ ഡോളർ നിക്ഷേപം നടത്തും.

ONGC: കമ്പനിയുടെ രണ്ട് ദിവസത്തെ ഓഫർ ഫോർ സെയിൽ ഇഷ്യു മാർച്ച് 31 ന് അവസാനിക്കും.

Godrej Properties: പൂനെയിലെ പിംപ്രി-ചിഞ്ച്‌വാദിലെ റെസിഡൻഷ്യൽ മൈക്രോ മാർക്കറ്റിലെ ഒമ്പത് ഏക്കർ ഭൂമി സ്വന്തമാക്കി കമ്പനി.

ഇന്നത്തെ വിപണി സാധ്യത

കഴിഞ്ഞ ദിവസം ഗ്യാപ്പ് അപ്പിൽ 17450 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ലഭമെടുപ്പിന് വിധേയമായി. ശേഷം മുകളിലേക്ക് കയറിയ സൂചിക 17500ൽ അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന്  17420ലേക്ക് വീണെങ്കിലും തിരികെ കയറി. തുടർന്ന് 173 പോയിന്റുകൾ/1 ശതമാനം മുകളിലായി 17498 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 36205 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ പൊതുവെ ഉള്ള വിപണിയുടെ ട്രെൻഡ് പിന്തുടർന്നു. രണ്ടാം പകുതിയിൽ സൂചിക വശങ്ങളിലേക്ക് വ്യാപാരം നടത്തി. തുടർന്ന് 486 പോയിന്റുകൾ/1.36 ശതമാനം മുകളിലായി 36334 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

യൂഎസ് വിപണികൾ  നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിൽ  വ്യാപാരം നടത്തുന്നത്. നിക്കി ഫ്ലാറ്റായി കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ ഉയർന്ന നിലയിൽ കാണപ്പെടുന്നു.

SGX NIFTY 17,588-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,450, 17,390, 17,350,17,250 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,200, 17,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 36,250, 36,000, 35,900, 35,700 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,450, 36,600, 36,900, 37,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18000, 17500, 17800 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17200, 17500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 37000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 36000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ഇന്ത്യ വിക്സ്  20.6 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1400 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,200 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി. 

ഇന്ത്യൻ ഓയിൽ കോർപ്പറേഷനെ പുറത്താക്കി കൊണ്ട് അപ്പോളോ ഹോസ്പിറ്റൽസ് ഇന്ന് മുതൽ നിഫ്റ്റി 50യുടെ പട്ടികയിൽ ഇടംനേടും.
ബാങ്ക് നിഫ്റ്റിയിൽ ആർബിഎല്ലിനെ ഒഴിവാക്കി ബാങ്ക് ഓഫ് ബറോഡ ഇടംപിടിക്കും.

മെഗാ പവർ പ്രോജക്ടുകൾക്കായുള്ള മെഗാ പവർ പോളിസി 2009 ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ടാറ്റാ പവർ ഓഹരിയിലേക്ക് ശ്രദ്ധിക്കുക.

ഏപ്രിൽ 6 ന് നടക്കുന്ന അടുത്ത ധനനയ സമിതി യോഗങ്ങളുടെ ഷെഡ്യൂൾ ആർബിഐ പുറത്തുവിട്ടു. റെപ്പോ നിരക്ക് വർദ്ധിപ്പിക്കുമോ എന്ന് നോക്കേണ്ടതുണ്ട്.

ജനുവരി മാസത്തിൽ ജിയോയ്ക്ക് 9 മില്യൺ ഉപയോക്താക്കളെ നഷ്ടമായതായി ട്രായ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം എയർടെൽ 7 ലക്ഷ്യം ഉപയോക്താക്കളെ സ്വന്തമാക്കി.

യുഎസ് ഈ പാദത്തിലെ ജിഡിപി ഡാറ്റ പുറത്തുവിട്ടു, വളർച്ച 6.9 ശതമാനമാണ്. വാർത്ത പുറത്തുവന്നതിന് പിന്നാലെ യുഎസ് വിപണി താഴേക്ക് വീണു.

കരുതൽ ശേഖരത്തിൽ നിന്ന് യുഎസ് ഉടൻ തന്നെ അസംസ്‌കൃത എണ്ണ പുറത്തിറക്കുമെന്നും ഇത് ക്രൂഡ് ഓയിൽ വില കുറയാൻ കാരണമായെന്നും ബൈഡൻ പറഞ്ഞു. ഓയിൽ വില 4 ശതമാനം ഇടിഞ്ഞു. ഇത് നമ്മൂടെ വിപണിക്ക് നല്ലതാണ്.

യുഎസ് ഫ്യൂച്ചറുകൾ ലാഭത്തിലാണ്, ലോക്ക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ഫലമായി ചൈനയിൽ നിന്നുള്ള തൃപ്തികരമല്ലാത്ത പിഎംഐ ഡാറ്റ കാരണം ഏഷ്യൻ വിപണികളിൽ നിന്ന്  വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. അതേസമയം നിക്കി ശക്തമായ വീണ്ടെടുക്കൽ നടത്തുന്നത് പ്രതീക്ഷ നൽകുന്നു.

റഷ്യ ഇതുവരെ സൈന്യത്തെ പിൻവലിച്ചിട്ടില്ലെന്നും അവർ കീവിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുകയാണെന്നും ഉക്രൈൻ പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു. ഉക്രൈൻ സേന കിഴക്കോട്ട് നീങ്ങുന്നത് തടയാനുള്ള നടപടിയാണിതെന്ന് റഷ്യ ഇതിന്  വിശദീകരണം നൽകി. സാമാധാന ചർച്ചകളിൽ യാതൊരു തീരുമാനവും ആയിട്ടില്ലെന്നതാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം.

വിക്സ് കുറയുന്നതായി കാണാം. 17500ലായി നല്ല സ്ട്രാഡിൽ രൂപപ്പെട്ടിട്ടുണ്ട്. ഇത് 17,620 എന്ന ഉയർന്ന പ്രതിരോധവുമായി പൊരുത്തപ്പെടുന്നു. മുകളിലേക്ക് ഈ നില ശ്രദ്ധിക്കാവുന്നതാണ്. താഴേക്ക് 17390 ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement