ഇന്നത്തെ വിപണി വിശകലനം
മുകളിലേക്ക് കയറാൻ ഒരുങ്ങിയ നിഫ്റ്റിയിൽ ഇന്ന് രൂക്ഷമായ വിൽപ്പനാ സമ്മർദ്ദം അരങ്ങേറി.
15776 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് പതിയെ മുകളിലേക്ക് കയറാൻ ശ്രമിച്ചു. ഉച്ചയോടെ ഇന്നലത്തെ ഉയർന്ന നിലയിൽ എത്തിയ സൂചികയിൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടു. പിന്നീട് 130 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തി താഴേക്ക് വീണ സൂചിക കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും കൂപ്പുകുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 27 പോയിന്റുകൾ/ 0.17 ശതമാനം താഴെയായി 15,721 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
35030 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 35000ന് മുകളിൽ നിൽക്കാൻ ഏറെ പ്രയാസപ്പെട്ടു. 11 മണിയോടെ 35200ൽ പ്രതിരോധം അനുഭവപ്പെട്ടതിനെ തുടർന്ന് സൂചിക താഴേക്ക് വന്നു. ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 500 പോയിന്റുകളുടെ നഷ്ടമാണ് സൂചിക നേരിട്ടത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 238 പോയിന്റുകൾ/ 0.68 ശതമാനം താഴെയായി 34772 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി ഇന്ന് 0.63 ശതമാനം നേട്ടം കെെവരിച്ചു. മറ്റു മേഖലാ സൂചികകൾ എല്ലാം തന്നെ നഷ്ടത്തിലാണ് അടയ്ക്കപെട്ടത്.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
എൽഎൻജി പരിവർത്തനം ഉൾപ്പെടെയുള്ള ഖനന ഡീകാർബണൈസേഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ Coal India ഇന്ന് 1.5 ശതമാനം നേട്ടം കെെവരിച്ചു.
സിമന്റ് ഓഹരികൾ ഏറെയും ഇന്ന് കൂപ്പുകുത്തി. ShreeCem 2.24 ശതമാനം നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപെട്ടു. ACC 1.8 ശതമാനവും UltraCemCo 0.7 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
ചെറുകിട ബാങ്കുകളായ AuBank 3.8 ശതമാനവും IDFC First Bank 2.9 ശതമാനവും ഇന്ന് കൂപ്പുകുത്തി. Bandhan Bank 1.5 ശതമാനം നഷ്ടം രേഖപ്പെടുത്തി.
ഐടി ഓഹരികളായ Tata Elxsi 7.5 ശതമാനവും Happiest Minds 5.8 ശതമാനവും ഉയർന്ന് എക്കാലത്തെയും ഉയർന്ന നിലകെെവരിച്ചു.
ഊർജ വിതരണ മേഖലക്കായി 3 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ പി.എസ്.യു ഓഹരികളായ REC & PFC എന്നിവ നേട്ടം കെെവരിച്ചു. രണ്ട് ഓഹരികളും 3.8 ശതമാനം ഉയർന്നു.
ടെക്നോളജി ഇൻകുബേഷൻ ഫോറത്തിനായി നാവിക സേനയുമായി കരാർ ഒപ്പിട്ടതിന് പിന്നാലെ BEL ഓഹരി ഇന്ന് 1.9 ശതമാനം നേട്ടം കെെവരിച്ചു.
500 കോടി രൂപ വരെയുള്ള എൻ.സി.ഡികൾ അംഗീകരിച്ചതിന് പിന്നാലെ IIFL Finance ഓഹരി ഇന്ന് 5 ശതമാനം നേട്ടം കെെവരിച്ച് അപ്പർ സർക്യുട്ട് രേഖപ്പെടുത്തി.
ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതിനാൽ ഐടി ഓഹരികൾ നേട്ടം കെെവരിച്ചു. നിഫ്റ്റി ഐടി സൂചിക 1 ശതമാനം ഉയർന്നു.
വരുമാനം തുടർച്ചയായി വർദ്ധിക്കുന്നതിന് പിന്നാലെ IRCTC ഓഹരി ഇന്ന് 2 ശതമാനം നഷ്ടം രേഖപ്പെടുത്തി.
Central Bank of India, Indian Overseas Bank എന്നിവയെ സ്വകാര്യവത്ക്കരിക്കാൻ നിർദ്ദേശം നൽകി നീതി ആയോഗ്. രണ്ട് ഓഹരികളും 8 ശതമാനം നേട്ടം കെെവരിച്ചു.
നാലാം പാദത്തിൽ അറ്റാദായം 170 കോടി രൂപയായതിന് പിന്നാലെ IRCON ഓഹരി ഇന്ന് 1.8 ശതമാനം നേട്ടം കെെവരിച്ചു.
നാലാം പാദത്തിൽ അറ്റാദായം ഇരട്ടിയായതിന് പിന്നാലെ Uflex ഓഹരി ഇന്ന് 19 ശതമാനം നേട്ടം കെെവരിച്ചു. MTAR ഓഹരി 13 ശതമാനം ഉയർന്നു.
വിപണി മുന്നിലേക്ക്
2020 മാർച്ചിൽ അടച്ചതിന് ശേഷം നിഫ്റ്റി 5ാം പാദത്തിലും മുന്നേറ്റം തുടരുന്നു. 2021 ഏപ്രിൽ മുതൽ ജൂൺ വരെ ഏകദേശം 7 ശതമാനത്തിന്റെ നേട്ടമാണ് സൂചിക കെെവരിച്ചത്. വിപണി അസ്ഥിരമായി നിന്നപ്പോഴും മിഡ്, സ്മോൾ ക്യാപ്പ് സൂചികകൾ ലാഭത്തിൽ അടച്ചു.
കൊവിഡ് പ്രതിസന്ധി മൂലം ഗ്രാമീണ ഓഹരികൾ ബുദ്ധിമുട്ടുന്നതായാണ് റിപ്പോർട്ടുകൾ.
നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും 20 ദിവസത്തെ മൂവിംഗ് ആവറേജിന് താഴേക്ക് വീണതായി ഞങ്ങൾ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഇന്നലത്തെ താഴ്ന്ന നിലമറികടന്നതിന് പിന്നാലെ ബാങ്ക് നിഫ്റ്റി കൂപ്പുകുത്തി.
നാളത്തെ എക്സ്പെയറി ദിനം നിഫ്റ്റി 15750-15800 എന്ന നിലയിൽ എങ്ങനെ വ്യാപാരം നടത്തുമെന്ന് ശ്രദ്ധിക്കുക. കഴിഞ്ഞ ആഴ്ചത്തെ പോലെ ഈ ആഴ്ചയും സൂചികയുടെ ഈ നില നിർണായകമായേക്കാം.
ബാങ്ക് നിഫ്റ്റിക്ക് മുകളിലേക്ക് 35050, താഴേക്ക് 34450 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.
നിങ്ങൾക്ക് വിപണിയിൽ ഇന്ന് മികച്ച ദിവസമായിരുന്നു എന്ന് കരുതുന്നു.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

