പ്രധാനതലക്കെട്ടുകൾ

Ultratech: നാഷണൽ ലൈംസ്റ്റോൺ കമ്പനിയുടെ 100 ശതമാനം ഇക്വിറ്റി ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള ഓഹരി വാങ്ങൽ കരാർ നടപ്പിലാക്കി കമ്പനി.

Aditya Birla Sun Life:  ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിൽ പോർട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങൾ നടപ്പിലാക്കുന്നതിന് ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റിയിൽ നിന്ന് കമ്പനിക്ക് അനുമതി ലഭിച്ചു.

Accel:  ബിസ്കാർട്ട ടെക്നോളജീസ് ഇന്ത്യയുടെ 26 ശതമാനം ഓഹരികൾ 5 കോടി രൂപയ്ക്ക് കമ്പനി ഏറ്റെടുക്കും.

Automotive Axles: കമ്പനി സോളാർ വണ്ണിന്റെ ഇക്വിറ്റി ഓഹരികളിൽ നിക്ഷേപിക്കും.

Surya Roshni:  ഒഎൻജിസിയുടെ ഗ്യാസ് പദ്ധതികൾക്കായി ഇആർഡബ്ല്യു ലൈൻ പൈപ്പ് വിതരണം ചെയ്യുന്നതിന് കമ്പനിക്ക് 65.40 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 17944 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. 17775 എന്ന നിലയിൽ അസ്ഥിരമായി നിന്ന സൂചിക 17830 വരെ തിരികെ കയറിയെങ്കിലും പതനം തുടർന്നു. ശേഷം 17650ന് അടുത്തായി സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി 17750ന് മുകളിൽ നേട്ടം കെെവരിച്ചു.  തുടർന്ന് 181 പോയിന്റുകൾ/ 1.01 ശതമാനം താഴെയായി 17757 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.


ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 38154 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ നിഫ്റ്റിയെ പോലെ ബെയറിഷായി കാണപ്പെട്ടില്ല. 37865 എന്ന നിലയിൽ നിന്നും തിരികെ കയറിയ സൂചിക 38000ൽ പ്രതിബന്ധം നേരിട്ടും. ഇതേതുടർന്ന് സൂചിക 37600ലേക്ക് കൂപ്പുകുത്തി. എങ്കിലും അവസാന നിമിഷം സൂചികയിൽ ബെെയിംഗ് അനുഭവപ്പെട്ടു. തുടർന്ന് 191 പോയിന്റുകൾ/ 0.05 ശതമാനം താഴെയായി 37851 എന്ന നിലയിൽ ബാങ്ക് നിഫറ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മെറ്റൽ (+0.52%) ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു.

യൂഎസ് വിപണികൾ
ആദ്യ മണിക്കൂറിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും അവസാന നിമിഷം താഴേക്ക് വീണ് നഷ്ടത്തിൽ അടച്ചു. FTSE ഫ്ലാറ്റായി അടച്ചു. മറ്റു യൂറോപ്യൻ വിപണികൾ മുകളിലേക്ക് കയറി ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY
 17,636-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. 

17,700, 17,650, 17,620, 17,550 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,775, 17,820, 17,900, 18,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 37,750, 37,630, 37,500, 37,350, 37,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,000, 38,100,  38,170, 38,350, 38,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18000 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 38,500 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 37000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് 17.8 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 4,680 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 769 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

ആഗോള വിപണികൾ തിരികെ കയറുന്നതിന്റെ സൂചന കഴിഞ്ഞ ദിവസം കണ്ടെങ്കിലും യുഎസ് വിപണി പെട്ടന്ന് തന്നെ താഴേക്ക് കൂപ്പുകുത്തി. യുക്രെയ്നിലേക്ക് യുഎസ് ആയുധങ്ങൾ അയയ്ക്കുന്നുവെന്ന റിപ്പോർട്ടുകൾ റഷ്യയുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷത്തെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.

17650 എന്ന 50 ദിവസത്തെ മൂവിംഗ് ആവറേജിൽ നിഫ്റ്റി സപ്പോർട്ട് എടുത്ത് തിരികെ കയറിയതായി കാണാം. ഇത് കാളകൾക്ക് ഏറെ ആത്മവിശ്വാസം നൽകുന്നു.

നിക്ഷേപ സ്ഥാപനങ്ങൾ പ്രത്യേകിച്ച് എഫ്ഐഐകൾ എല്ലാം തന്നെ തുടർച്ചയായി ഓഹരികൾ വിറ്റഴിക്കുകയാണ്. ഉയർന്ന ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ഇൻഫോസിസ് ഓഹരി 2 ശതമാനം താഴെയായി വ്യാപാരം അവസാനിപ്പിച്ചു. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സ്ഥിതിയും സമാനമാണ്.

വിപണിയിൽ കോൾ ഒഐകളുടെ എണ്ണം വർദ്ധിച്ചതായി കാണാം. ഒഐ കണക്കുകൾ പ്രകാരം നിഫ്റ്റി ഈ ആഴ്ച 18000ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ സാധ്യതയില്ല.

റിലയൻസ് തങ്ങളുടെ മൂന്നാം പാദ ഫലം ഈ ആഴ്ച പുറത്തുവിടും. ഫലങ്ങൾ നിഫ്റ്റിയെ വലിയ രീതിയിൽ സ്വാധീനിച്ചേക്കാം. മുകളിലേക്ക് 17820, താഴേക്ക് 17650 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement