പ്രധാനതലക്കെട്ടുകൾ

Jet Airways ലേലത്തിൽ പിടിച്ച Jalan Kalrock Consortium  NCLT-ന്റെ അനുമതി ലഭിച്ചാൽ നാല് മുതൽ ആറ് മാസത്തിനുള്ളിൽ  എയർലെെൻ സേവനം പുനരാംഭിക്കുമെന്ന് വ്യക്തമാക്കി.

Torrent Power: കേന്ദ്രഭരണ പ്രദേശങ്ങളായ  ദാദ്ര, നഗർ ഹവേലി, ദാമൻ ആൻഡ് ഡിയു എന്നിവിടങ്ങളിലെ വൈദ്യുതി വിതരണ കമ്പനിയുടെ 51 ശതമാനം ഓഹരികളും ഉയർന്ന ലേലത്തിൽ പടിച്ചതായി കമ്പനി അറിയിച്ചു.

PNB Housing Finance-ന്റെ ധനസമാഹരണത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി Punjab National Bank.

Amara Raja Batteries: ലിഥിയം അയൺ സെല്ലുകൾ വികസിപ്പിക്കുന്നതിനായി രാജ്യത്തെ ആദ്യ  ടെക്നോളജി ഹബ്  ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ആരംഭിച്ചതായി കമ്പനി അറിയിച്ചു. 

Narayana Hrudayalaya
: കേമാൻ ദ്വീപുകളിലെ വിപുലീകരണ ശേഷി വർദ്ധിപ്പിക്കുന്നതിനായി 100 ഡോളർ(725 കോടി രൂപ)  നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു.

UPL:കടബാധ്യതകൾ തീർക്കുന്നതിനായി കമ്പനി 500 ഡോളർ വായ്പയെടുത്തു.

Thomas Cook India : ട്രാവൽ സർവീസ് കമ്പനി OCCRPS വഴി 450 കോടി രൂപ സമാഹരിച്ചു. 

Marico: ഉപഭോക്താക്കളിലെ ആവശ്യകത വർദ്ധിച്ചുവരുന്നതിനാലും ഗ്രാമീണ വിപണികളിൽ വ്യാപാരം ഏറി വരുന്നതിനാലും അടുത്ത രണ്ട് പാദങ്ങളിലെ വിൽപ്പനയിൽ വൻ വളർച്ചയുണ്ടായേക്കുമെന്ന് എഫ്.എം.സി.ജി കമ്പനി വ്യക്തമാക്കി

Mahindra Lifespace Developers : പൂനയിലെ പുതിയ കെട്ടിട നിർമ്മാണ പദ്ധതികൾക്കായി 500 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു.

Berger Paints  കൊൽക്കത്ത ആസ്ഥാനമായ  Dhunseri Group
എന്നിവർ സംയുക്തമായി പനഗഡ് വ്യവസായ പാർക്കിൽ 500 കോടി രൂപ  നിക്ഷേപിക്കും.

NTPC: ഉത്തർപ്രദേശിലെ  ഒറയ്യയിൽ  5 മെഗാവാട്ട് സൗരോർജ്ജ  പദ്ധതി നടപ്പാക്കിയതായി കമ്പനി അറിയിച്ചു.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച  15000 എന്ന  നിർണായക നില തകർക്കപെട്ട് താഴേക്ക് വീണ നിഫ്റ്റി 14900ൽ സപ്പോർട്ട് എടുത്ത് തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും 15000 വീണ്ടും മറികടക്കാനായില്ല. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റിയും ഏറെ ബെയറിഷായിരുന്നു. 36000 മറികടക്കാനാകാതെ  2 ശതമാനത്തിലേറെ താഴെയാണ് സൂചിക വ്യാപാരം അവസാനിപ്പിച്ചത്. കുതിച്ചുകയറ്റത്തിന് ശേഷം പി.എസ്.യു ബാങ്കുകളും താഴേക്ക് വീഴുന്ന കാഴ്ചയാണ് കാണാനായത്.

യൂഎസ് വിപണി പച്ച നിറത്തിലാണ് വ്യാപാരം നടത്തിയിരുന്നത്. എന്നാൽ വിപണി അവസാനിക്കാൻ നേരം താഴേക്ക് വീണെങ്കിലും പച്ച നിറത്തിൽ തന്നെയാണ് യൂഎസ് വിപണി വ്യാപാരം അവസാനിപ്പിച്ചത്.  യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ചുവന്ന നിറത്തിൽ നിന്ന് പച്ച നിറത്തിലേക്ക് മാറിയിട്ടുണ്ട്. FTSE ഫ്ലാറ്റായിട്ടാണ് കാണുന്നത്. വിപണി ഇടിയുമെന്ന സൂചനയിൽ വിപണികൾ അസ്ഥിരമായാണ് കാണപ്പെടുന്നത്.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ  മിക്സിഡാണ്. SGX NIFTY 14,973-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ  ഒരു  ഗ്യാപ്പ്  ഡൌൺ  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.


എല്ലാ കണ്ണുകളും 15000ലേക്ക് തന്നെയാണ് ഉറ്റുനോക്കുന്നത്. സൂചിക 15000 കടന്നാൽ വിപണി ബെയറിഷ് അല്ലെന്നും ശക്തമായ ഒരു മുന്നേറ്റത്തിന് സാധ്യതയുണ്ടെന്നും വിലയിരുത്താം. എന്നാൽ 15000 ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചാൽ വിപണി ഇടിയാനോ അസ്ഥിരമാകാനോ സാധ്യതയുണ്ട്.

14,900 ൽ നിഫ്റ്റിക്ക് ശക്തമായ ഒരു സപ്പോർട്ട് കാണപ്പെടുന്നു. ഇത് തകർക്കപ്പെട്ടാൽ 14,750 മറ്റൊരു നല്ല സപ്പോർട്ട് ആയി പരിഗണിക്കാവുന്നതാണ്.

അതേസമയം 15000,15100 എന്നിവിടെ ശക്തമായ പ്രതിരോധം കാണാനാകുന്നുണ്ട്. സൂചിക 15100 കടന്നാൽ ശക്തമായ കാളയോട്ടത്തിന് വിപണി സാക്ഷ്യം വഹിച്ചേക്കും.

നിഫ്റ്റി ഇതിനകം തന്നെ 500 പോയിന്റുകൾ താഴേക്ക് വീണു കഴിഞ്ഞു. ആഗോള വിപണികളുടെ പിൻബലം കൂടി ഉണ്ടെങ്കിൽ സൂചിക അസ്ഥിരമാകാനോ തിരികെ കയറാനോ ആണ് സാധ്യത.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)  118  കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ   നിന്ന്  1,174  കോടി രൂപയുടെ ഓഹരികൾ  വിറ്റഴിച്ചു.

Reliance 2100 എന്ന നിർണായക നില തകർത്ത് മുന്നേറിയെങ്കിലും അത് നിലനിർത്താനായില്ല. 2105-2110 എന്ന നില തീർച്ചയായും ശ്രദ്ധിക്കണം.  HDFC ഓഹരികൾ നിഫ്റ്റിയെയും ബാങ്ക് നിഫ്റ്റിയെയും കഴിഞ്ഞ ദിവസങ്ങളിൽ താഴേക്ക് വലിച്ചതായി നമ്മൾ കണ്ടിരുന്നു. ICICIBANK, KOTAKBANK എന്നിവയ്ക്ക് ഓപ്പം ഈ ബാങ്കിംഗ് ഭീമനെ കൂടി ശ്രദ്ധക്കണം.

ഗ്യാപ്പ് ഡൌണിൽ തുറന്ന ശേഷം നിഫ്റ്റി അസ്ഥിരമാകാനാണ് സാധ്യത. വ്യാപാരം ആരംഭിക്കുന്നതിന് മുമ്പായി സൂചികയുടെ ദിശ വ്യാക്തമായി മനസിലാക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement