പ്രധാനതലക്കെട്ടുകൾ

State Bank of India: 14000 കോടി രൂപ സമാഹരിക്കാനുള്ള നിർദ്ദേശത്തിന് ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.

VST Tillers Tractors: മാർച്ചിലെ നാലാം പാദത്തിൽ കമ്പനി 12.93 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. വരുമാനം 20 ശതമാനം വർദ്ധിച്ച് 194.74 കോടി രൂപയായി.

Dish TV: റെെറ്റ് ഇഷ്യു വഴി 1000 കോടി രൂപ സമാഹരിക്കാനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകി  കമ്പനി ഡയറക്ടർ ബോർഡ്. വിപണി വിലയേക്കാൾ 50 ശതമാനം കഴിവിൽ ഓഹരി ഒന്നിന് 10 രൂപ വീതമാണ് വിതരണം ചെയ്യുക.

SAIL-ന്റെ 2.02 ശതമാനം ഓഹരി വിറ്റഴിച്ച് എൽ.ഐ.സി. ഓഹരി വിഹിതം 10.71 ശതമാനത്തിൽ നിന്നും 8.69 ശതമാനമായി കുറച്ചു.

Bharti Airtel: ഇന്ത്യയിൽ 5 ജി സേവനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ടിസിഎസുമായി കമ്പനി കെെകോർത്തു.

Adani Transmission: കടപത്ര, ഓഹരികൾ വിതരണം ചെയ്ത് കൊണ്ട് 2500 കോടി രൂപ സമാഹരിക്കാനുള്ള നിർദേശത്തിന് ഓഹരി ഉടമകളുടെ അംഗീകാരം തേടി കമ്പനി. 

Jaiprakash Associates:  നാലാം പാദത്തിൽ അറ്റാദായം 86.2 ശതമാനം ഇടിഞ്ഞ് 424.41 കോടി രൂപയായി.

Delta Corp: ഗോവയിലും സിക്കിമ്മിലും ലോക്ക്ഡൗൺ ജൂൺ 28 വരെ നീട്ടിയതിനാൽ കമ്പനിയുടെ കസിനോകൾ അത് വരെ അടഞ്ഞ് കിടക്കും.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • ASTERDM
  • BEL
  • GEPIL
  • ITI
  • MAXINDIA
  • NMDC
  • RELIGARE
  • SOBHA

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൗണിൽ 150 പോയിന്റുകൾക്ക് താഴെയായി വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് കത്തിക്കയറി. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 250 പോയിന്റുകളുടെ നേട്ടം കെെവരിച്ച സൂചിക 15746 എന്ന നിലയിൽ  വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ഗ്യാപ്പ് ഡൗണിൽ തുറന്ന ബാങ്ക്  നിഫ്റ്റി ഇന്നലെ താഴ്ന്ന നിലയിൽ നിന്നും 1000 പോയിന്റുകളുടെ നേട്ടം കെെവരിച്ച് മുന്നേറി. വെള്ളിയാഴ്ചത്തെ ഉയർന്ന നില മറികടന്ന സൂചിക 34871 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ നിഫ്റ്റി പി.എസ്.യു ബാങ്ക് ഇന്നലെ  4 ശതമാനം നേട്ടം കെെവരിച്ചു.  റിയൽറ്റി സൂചിക 2 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു.



യൂറോപ്യൻ  വിപണികൾ ഏറെയും ലാഭത്തിലാണ് അടയ്ക്കപ്പെട്ടത്.
യുഎസ് വിപണി  1.5 ശതമാനം നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

യുഎസ് ഫെഡ് പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ആഴ്ച ആഗോള വിപണികൾ ഇടിഞ്ഞപ്പോഴും ഇന്ത്യൻ വിപണി ശക്തമായി തന്നെ നിലനിന്നു. ആഴ്ചകളായി വളരെ ഏറെ ശാന്തമായി നീങ്ങിക്കൊണ്ടിരുന്ന എല്ലാ ആഗോള വിപണികളും ഇപ്പോൾ അസ്ഥിരമാണ്.

ഇന്നലത്തെ പതനത്തിന് ശേഷം ഏഷ്യൻ വിപണികൾ  ഏറെയും ലാഭത്തിലാണ് കാണപ്പെടുന്നത്. കഴിഞ്ഞ ദിവസം 3 ശതമാനം നഷ്ടത്തിലായിരുന്ന  ജപ്പാന്റെ NIKKEI ഇന്ന് 3 ശതമാനം ലാഭത്തിലാണ് ഉള്ളത്.

SGX NIFTY 15,800-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ്  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.

15,750, 15,650 എന്നിവിടായി നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15500-15600 ൽ സൂചികയിൽ ഒരുപാട് വാങ്ങാൽ നടന്നതായി കാണാം.



15,830, 15900 എന്നിവ സൂചികയ്ക്ക് ശക്തമായ പ്രതിരോധ മേഖലയായി മാറും.

വിപണിയിൽ ഇന്ന് കാളകളും കരടികളും തമ്മിൽ ശക്തമായ മത്സരം തന്നെ നടന്നേക്കാം. വിപണി ഗ്യാപ്പ് അപ്പിൽ തുറന്നാലും ചിലപ്പോൾ സൂചിക താഴേക്ക് പോയേക്കാം. 15830 എന്ന പ്രതിരോധ മേഖലയും 15690 എന്ന സപ്പോർട്ടും ശ്രദ്ധിക്കുക. 

35,000, 35,115,  35,300 എന്നത്  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലകളാണ്. ശ്രദ്ധിക്കുക.

34,650, 33-950-34,000 എന്നത് ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ടാണ്.

16000, 15800 എന്നിവിടെയാണ് എറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 15000,15500 എന്നിവിടെ എറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,244.71  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ  ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 138.09  കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി. വിപണി കൊമ്പത്ത് നിൽക്കുമ്പോൾ പോലും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങികൂട്ടുന്നു എന്നത് ശ്രദ്ധേയമാണ്.



ഹ്രസ്വകാല ബെയറിഷ് ട്രെന്റ് ലെെൻ നിഫ്റ്റി ശക്തമായി തന്നെ മറികടന്നു. എന്നാൽ ഐടി ഓഹരികൾ നിഫ്റ്റിക്ക് പ്രതിസന്ധി സൃഷ്ടിച്ചു. TCS, Infy, TechM തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് അടച്ചത്. ക്രൂഡ് ഓയിൽ വില ബാരലിന് 75 ഡോളർ എന്ന നിലയിൽ വർദ്ധിച്ചത് ഡോളറിന്റെ വില ഉയർത്തിയേക്കാം. ഇത് ഹ്രസ്വകാലത്തേക്ക് ഓഹരികൾക്ക് നേട്ടം നൽകിയേക്കാം.

വിപണി ബുള്ളിഷാണെന്ന് തന്നെ പറയാം. എന്നാൽ 15750-15800 എന്ന നില മറികടക്കുക എന്നത് കഠിനകരമാണ്. ഇവിടെ നിന്നും സൂചിക അസ്ഥിരമാകാനോ താഴേക്ക് വീഴാനോ സാധ്യതയുണ്ട്.  India VIX 15 ആയി ഉയർന്നു. ഇത് വിപണിയിൽ ചാഞ്ചാട്ടം വർദ്ധിച്ചു എന്ന സൂചന നൽകുന്നു. അതിനാൽ തന്നെ ഈ ആഴ്ചയും വിപണിയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കാം.



വാർഷിക പൊതുയോഗത്തിന് മുമ്പായി Reliance ഗ്രൂപ്പ് ഓഹരികളിൽ ശ്രദ്ധിക്കുക. HDFC Bank-ക്കും ബുള്ളിഷായാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിയിൽ  1500 ശ്രദ്ധിക്കുക. HDFCയിൽ 2530 ശ്രദ്ധിക്കാവുന്നതാണ്. ഇവ എല്ലാം തന്നെ നിഫ്റ്റിയുടെ ഹെവിവെയിറ്റുകളാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement