ഇന്നത്തെ വിപണി വിശകലനം
രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി വിപണി, നിഫ്റ്റി നേരിയ നഷ്ടത്തിൽ അടച്ചു.
നേരിയ ഗ്യാപ്പ് അപ്പിൽ 17408 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി രാവിലെ തന്നെ ലാഭമെടുപ്പിന് വിധേയമായി. പിന്നീട് 17250ന് അടുത്തായി സപ്പോർട്ട് എടുത്ത സൂചിക മുകളിലേക്ക് കയറി 17500ൽ പ്രതിബന്ധം രേഖപ്പെടുത്തി. രണ്ട് മണിയോടെ വിപണിയിൽ ഉണ്ടായ വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് സൂചിക 200 പോയിന്റുകൾ താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 30 പോയിന്റുകൾ/ 0.17 ശതമാനം താഴെയായി 17322 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 38310 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ആദ്യ രണ്ട് മണിക്കൂറിൽ താഴേക്ക് വീണു. തുടർന്ന് 37800ൽ സപ്പോർട്ട് എടുത്ത സൂചിക സ്വകാര്യ ബാങ്കുകളുടെ പിന്തുണയോടെ 700 പോയിന്റുകളുടെ മുന്നേറ്റം നടത്തി ദിവസത്തെ ഉയർന്ന നില രേഖപ്പെടുത്തി. അവസാന മണിക്കൂറിൽ സൂചികയിൽ ഉണ്ടായ
ഇടിവ് വ്യാപാരം അവസാനിക്കുന്നത് വരെ തുടർന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 216 പോയിന്റുകൾ/ 0.53 ശതമാനം താഴെയായി 37953 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി പി.എസ്.യു ബാങ്ക് (-1.1%), റിയൽറ്റി(+1.1%) എന്നിവ 1 ശതമാനം വ്യത്യാസത്തിൽ അസ്ഥിരമായി വ്യാപാരം അവസാനിപ്പിച്ചു.
ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
റഷ്യ ഉക്രൈൻ വിഷയം തുടരുന്ന സാഹചര്യത്തിൽ ആഗോള ക്രൂഡ് ഓയിൽ വില വർദ്ധച്ചതിന് പിന്നാലെ ഓയിൽ ഓഹരികളായ ONGC(+2.6%), IOC(+2.3%), BPCL (+1.4%) എന്നിവ നേട്ടത്തിൽ അടച്ചു. Hind Petro (+3.1%) ഓഹരിയും കുതിച്ചുയർന്നു.
Divislab (+3.2%), Dr Reddy (+0.9%), Lupin (+1.7%), Cipla (+1.2%) എന്നീ ഫാർമ ഓഹരികൾ ബ്രേക്ക് ഔട്ട് നടത്തി.
പുതിയ എൻപിഎ നിയമം നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2022 സെപ്തംബർ വരെ ആർബിഐ നീട്ടിയതിന് പിന്നാലെ നോൺ ബാങ്കിംഗ് ഫിനാൻസ് ഓഹരികളായ M&MFin(+%), HDFC (+1%), SRTRANSFIN (+1%) എന്നിവ നേട്ടത്തിൽ അടച്ചു. മറ്റു എൻബിഎഫ്സി ഓഹരികൾക്ക് ഓപ്പണിംഗ് നേട്ടം നിലനിർത്താൻ സാധിച്ചില്ല.
വില വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നതായി പറഞ്ഞതിന് പിന്നാലെ Burger King India (+6.1%) ഓഹരി നേട്ടത്തിൽ അടച്ചു.
Vedant Fashions ഓഹരി ഇന്ന് 7.5 ശതമാനം പ്രീമിയത്തിൽ 931 രൂപ നിരക്കിൽ വിപണിയിൽ ലിസ്റ്റ് ചെയ്തു. ഐപിഒ വില 866 രൂപയായിരുന്നു. ഓഹരി 933.5 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
വിപണി മുന്നിലേക്ക്
സാധാരണ രീതിയിൽ വിപണി ഇന്ന് വിണ്ടെടുക്കൽ നടത്താൻ ഒരുങ്ങിയെങ്കിലും റഷ്യ- ഉക്രൈൻ വിഷയം വീണ്ടും തലപൊക്കിയതോടെ വിപണി താഴേക്ക് വീണു. ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ പറഞ്ഞതായും എന്നാൽ എന്ത് മോശമായ അവസ്ഥ കൈകാര്യം ചെയ്യാനും തങ്ങൾ തയ്യാറാണെന്നും നാറ്റോ സെക്രട്ടറി ജനറൽ വ്യക്തമാക്കി. ഇതിനൊപ്പം തന്നെ ഉക്രേനിയൻ അതിർത്തികളിൽ റഷ്യൻ സൈനികരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് ഓഹരി വിപണി താഴേക്ക് വീണത്.
യുകെയുടെ ജനുവരിയിലെ പണപ്പെരുപ്പം 30 വർഷത്തെ ഉയർന്ന നില രേഖപ്പെടുത്തി. പ്രതിവർഷ സിപിഐ 5.5 ശതമാനം വർദ്ധിച്ച്. എന്നാൽ ഇത് പ്രതീക്ഷിച്ചിരുന്നതാണ്.
ഇന്നലത്തെ ബ്രേക്ക് ഔട്ടിന് ശേഷം റിലയൻസ് ഓഹരി ഇപ്പോഴും ബുള്ളിഷായി തുടരുന്നു. HDFC ഓഹരി ബെയിഷ് അവസ്ഥയിൽ നിന്നും തിരികെ കയറാൻ ശ്രമം നടത്തുന്നതായി കാണാം.
ഓട്ടോ ഓഹരികളും ശക്തി കൈവരിക്കുന്നതായി കാണാം. വരും ദിവസങ്ങളിൽ ശ്രദ്ധിക്കാവുന്നതാണ്. ഇതിനൊപ്പം തന്നെ റഷ്യ, ഉക്രൈൻ പ്രശ്നങ്ങളിലേക്കും ഉറ്റുനോക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

