ഇന്നത്തെ മാർക്കറ്റ് അപ്ഡേറ്സ്

Nifty 11,140 ലെവലിൽ ദിവസം തുറന്നു. ദിവസം മുഴുവൻ higher highs-ഉം higher lows-ഉം സൃഷ്ടിച്ചു മുന്നേറി. 11,200-ഇൽ എത്തിയതോടെ resistance നേരിട്ടു (ഇത് നേരത്തെ ശക്തമായ support നിലയായിരുന്നു, ഇപ്പോൾ നല്ല resistance ആണ് ), എന്നാൽ അതിനെ മറികിടന്ന് 177.30 പോയിൻറ് അഥവാ 1.60% ഉയർന്ന് 11,227.55 എന്ന നിലയിൽ Nifty ക്ലോസ് ചെയ്തു.

Bank Nifty ഇന്ന് നിഫ്റ്റിയേക്കാൾ ശക്തമായിരുന്നു. Nifty-ക്ക് സമാനമായ പാറ്റേണുകള് സൃഷ്ടിക്കുകയും മുകളിലേക്ക് സഞ്ചരിക്കുകയും ചെയ്തു. സുപ്രീം കോടതിയിലെ പലിശക്ക് മേൽ പലിശ കേസിലെ വിധി ഒക്ടോബർ 5 ലേക്ക് മാറ്റി. റിസർവ് ബാങ്ക് Policy Meet ഒക്ടോബർ 1 -ഇൽ നിന്ന് മാറ്റി. Bank Nifty -യുടെ ഇനിയുമുള്ള മുന്നേറ്റംപ്രതീക്ഷിക്കുന്നതിനാൽ ബാങ്കുകൾ ഈ ആഴ്ചയിൽ ശ്രദ്ധയിൽ വെച്ചുകൊള്ളു. രാജ്യത്തെ പ്രധാന ബാങ്കുകളുടെ സൂചിക 683 പോയിൻറ് അഥവാ 3.26% ഉയർന്ന് 21,665.5-ൽ ക്ലോസ് ചെയ്തു.

നിഫ്റ്റി മീഡിയയും നിഫ്റ്റി ഓട്ടോയും ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു.

ഏഷ്യൻ വിപണികൾ ദിവസം ലാഭത്തിൽ അടച്ചു. ഇന്ത്യൻ വിപണി അവസാനിക്കുന്ന സമയത്ത് യൂറോപ്യൻ വിപണികൾ ലാഭത്തിൽ ശക്തമായി വ്യാപാരം നടത്തുന്നു.

പ്രധാന ന്യൂസുകൾ

പലിശക്കേസ് സംബന്ധിച്ച വാദം ഒക്ടോബർ 5 ലേക്ക് സുപ്രീം കോടതി മാറ്റിവച്ചു. ബന്ധപ്പെട്ടവരിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് പരിഹാരം കാണാൻ 2 ദിവസം വേണമെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ഇത്.

ജാപ്പനീസ് ട്രാക്ടർ നിർമാതാക്കളായ Kubota Corporation-യൂമായുള്ള സംയുക്ത സംരംഭം (joint venture) ഉൽപാദനം ആരംഭിച്ചതായി അറിയിച്ചതിനെ തുടർന്ന് Escorts-ഇന്റെ ഓഹരികൾ 7.52% ഉയർന്ന് 1,293.95 രൂപയിൽ എത്തി.

NTPC ഓഹരികൾ 3.48% ഉയർന്ന് 87.75 രൂപയിലെത്തി. ബീഹാറിലെ 660 മെഗാവാട്ട് താപവൈദ്യുത നിലയം വൈദ്യുതി ഉൽ‌പാദനത്തിന് തയ്യാറാണെന്ന് ഈ സർക്കാർ ഊർജ്ജ കമ്പനി അറിയിച്ചഇരുന്നു.

2020 മാർച്ചിൽ പ്രഖ്യാപിച്ച തിരിച്ചുവാങ്ങൽ ഓഫർ (Buyback Offer) അവസാനിപ്പിച്ചതായി SunPharma അറിയിച്ചതിനെ തുടർന്ന് ഓഹരി 4.14% ഉയർന്ന് 509.90 രൂപയെത്തി. 40 ദശലക്ഷം ഓഹരികൾ 425 രൂപ വരെ തിരികെ വാങ്ങാനായിരുന്നു തിരിച്ചുവാങ്ങൽ വാഗ്ദാനം. ഓപ്പൺ മാർക്കറ്റ് റൂട്ടിലൂടെ ഏകദേശം 1,700 കോടി രൂപ.
ഒരു റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, തിരിച്ചുവാങ്ങൽ കാലയളവിൽ കമ്പനിയുടെ VWAP (വോളിയം വെയ്റ്റഡ് ശരാശരി വില) പരമാവധി തിരിച്ചുവാങ്ങൽ വിലയേക്കാൾ കൂടുതലായതിനാൽ ഷെയറുകളൊന്നും വാങ്ങിയില്ല. 2019-20 ലെ കമ്പനിയുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച് യുഎസ് വിപണിയിൽ സാന്നിധ്യം ഉറപ്പിച്ച ശേഷം ഗ്രേറ്റർ ചൈന, ജപ്പാൻ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ തങ്ങളുടെ പ്രത്യേക ബിസിനസ്സ് വ്യാപിപ്പിക്കാനും കമ്പനി ആഗ്രഹിക്കുന്നു.

മൊത്തം വായ്പയെടുക്കൽ പരിധി നിലവിലുള്ള 3.5 ലക്ഷം കോടിയിൽ നിന്ന് 4.5 ലക്ഷം കോടിയായി ഉയർത്താനുള്ള നിർദേശം ഓഹരി ഉടമകൾ അംഗീകരിച്ചതായി കമ്പനി അറിയിച്ചതിനെത്തുടർന്ന് REC (റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷന്റെ) ഓഹരികൾ 2.83% ഉയർന്ന് 101.85 രൂപയിലെത്തി.

Grasim Industries-ലെ ഓഹരി LIC നേരത്തെ 9.83% നിന്ന് 11.86%-ആയി ഉയർത്തി.
ഇതോടെ Aditya Birla ഗ്രൂപ്പിന്റെ Grasim Industries ഓഹരികൾ 3.79% ഉയർന്ന് 735 രൂപയിലെത്തി.

കഴിഞ്ഞയാഴ്ച വൻ ഇടിവുണ്ടായതിനെത്തുടർന്ന് ബാങ്ക് ഓഹരികൾ ഇന്ന് കത്തി കയറി. IndusInd Bank-ഉം Axis Bank-ഉം ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയവരുടെ പട്ടികയിൽ ഇടം നേടി. IndusInd Bank-ഇന്റെ ഓഹരികൾ 7.99% ഉയർന്ന് 556 രൂപയിലെത്തി . Axis Bank-ന്റെ ഓഹരികൾ 5.54% ഉയർന്ന് 438.05 രൂപയിലെത്തി.

Broader Markets ഇന്ന് Nifty 50 സൂചികയെ മറികടന്നു. Midcap സൂചിക 3% നേട്ടത്തോടെ അവസാനിച്ചപ്പോൾ Smallcap സൂചിക 3.6% ഉയർന്നു.

ബ്രോക്കറേജ് കമ്പനിയായ Jefferies, buy ശുപാർശയോടെ ഓഹരി കവറേജ് ആരംഭിച്ചതിന് ശേഷം ഇന്ത്യയിലെ Domino’s-ഇന്റെ Master Franchisee ആയ Jubliant FoodWorks-ഇന്റെ ഓഹരികൾ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. 4.66% ഉയർന്ന് 2,422.05 രൂപയിൽ അവസാനിച്ചു.

ഓട്ടോ-അനുബന്ധ സ്റ്റോക്കുകളുടെ ഓഹരികൾ, പ്രത്യേകിച്ച് ടയർ സ്റ്റോക്കുകൾ ഇന്ന് വളരെ മികച്ച ദിവസം ആയിരുന്നു. CEAT ഓഹരികൾ 5.41% ഉയർന്ന് 954.10 രൂപയിൽ ക്ലോസ് ചെയ്തു. 6.49% ഉയർന്ന് Apollo Tyres share ₹128-ൽ ക്ലോസ് ചെയ്തു. JK Tyres 3.69% ഉയർന്ന്‌ ₹59-ൽ ക്ലോസ് ചെയ്‌തു. Balkrishna Industries ഓഹരികൾ എക്കാലത്തെയും ഉയർന്ന നിരക്കായ 1,483.60 രൂപയിലെത്തി, 6.42% വർധനവോടെ 1,443 രൂപയിൽ അവസാനിച്ചു.

ഒക്ടോബർ 1 മുതൽ പശ്ചിമ ബംഗാൾ സർക്കാർ സിനിമാ ഹാളുകൾ വീണ്ടും തുറക്കാൻ അനുവദിച്ചതിനെത്തുടർന്ന് PVR Ltd ഓഹരികൾ 11.15% ഉയർന്ന് 1,223.75 രൂപയിലെത്തി. 5.83% ഉയർന്ന് 269.50 രൂപയിൽ ക്ലോസ് ചെയ്ത Inox ഷെയറുകളിലും ഈ പോസിറ്റീവ് വികാരം കണ്ടു, പക്ഷേ ഇന്നത്തെ open വിലയ്ക്ക് കീഴിൽ ആണ് അവസാനിച്ചത്.

മാർകെറ്സ് മുന്നിലോട്ട്

നിഫ്റ്റി ആത്മവിശ്വാസം വീണ്ടെടുത്തതായി തോന്നുന്നു, ഇപ്പോൾ ശക്തമായി മുന്നേറുകയാണ്. ഞങ്ങൾ നേരത്തെ പറഞ്ഞതുപോലെ, 11,200 ന് മുകളിൽ ക്ലോസ് ചെയ്തതിന് ശേഷം വിപണി Bullish വികാരം വീണ്ടെടുത്തു. ആഭ്യന്തര സ്ഥാപന നിക്ഷേപകർ (Domestic Institutional Investors) വെള്ളിയാഴ്ച ഓഹരികൾ വാങ്ങുന്നതും തിരിച്ചുവരവിന്റെ നല്ല അടയാളമായിരുന്നു. അടുത്തയാഴ്ച RBI-യുടെ നയ പ്രഖ്യാപനത്തിന് ശേഷം സ്വർണ്ണം പോലുള്ള വിലപിടിപ്പുള്ള ലോഹങ്ങുളുടെ കുതിച്ചുചാട്ടം സംഭവിച്ചേക്കാം . നിങ്ങളുടെ വാച്ച് ലിസ്റ്റിൽ സ്വർണ്ണ സ്റ്റോക്കുകൾ സൂക്ഷിക്കാം. കൂടുതൽ updates-ഇനായി ഈ ഇടം കാണുന്നത് തുടരുക.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement