2022 ഫെബ്രുവരി 1ന് ധനമന്ത്രി നിർമല സീതാരാമൻ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരുന്നു. നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളെ ലക്ഷ്യമിടുന്ന ഒരു കൂട്ടം സുപ്രധാന പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബജറ്റ് അവതരണത്തിൽ നിന്നുള്ള ചില പ്രധാന പ്രഖ്യാപനങ്ങളും ഇവ ദീർഘകാലാടിസ്ഥാനത്തിൽ ഏതെല്ലാം ഓഹരികൾക്ക് നേട്ടം ഉണ്ടാക്കി നൽകുമെന്നും നമുക്ക് നോക്കാം.

അടിസ്ഥാന സൗകര്യ മേഖലയ്ക്കുള്ള ഉത്തേജനം

രാജ്യത്തുടനീളമുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റ് അതീവ പ്രാധാന്യം നൽകിയിട്ടുണ്ട്.  പ്രധാനമന്ത്രി ഗതി ശക്തിക്ക് കീഴിൽ, 2022-23 ൽ ദേശീയപാത ശൃംഖല 25,000 കിലോമീറ്റർ വരെ വികസിപ്പിക്കും. പ്രധാനമന്ത്രി ഗതി ശക്തി- മൾട്ടി മോഡൽ കണക്റ്റിവിറ്റിക്കായുള്ള ദേശീയ മാസ്റ്റർ പ്ലാൻ, അടിസ്ഥാന സൗകര്യ കണക്റ്റിവിറ്റി പദ്ധതികളുടെ സംയോജിത ആസൂത്രണത്തിനും നടപ്പാക്കലിനും വേണ്ടി 16 മന്ത്രാലയങ്ങളെ  ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നു.

പദ്ധതിയുടെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 പുതിയ തലമുറ വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കും. ഇതേ കാലയളവിൽ 100 കാർഗോ ടെർമിനലുകളും സ്ഥാപിക്കും. പ്രാദേശിക ബിസിനസുകളെയും വിതരണ ശൃംഖലകളെയും സഹായിക്കുന്നതിന് “ഒരു സ്റ്റേഷൻ-ഒരു ഉൽപ്പന്നം” എന്ന ആശയവും ജനകീയമാക്കും.

2022-23ൽ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ  80 ലക്ഷം വീടുകൾ പണിയിച്ചു നൽകും.  ഈ പദ്ധതിക്കായി 48,000 കോടി രൂപ അനുവദിക്കും. ഇത് സ്റ്റീൽ, സിമന്റ്, പെയിന്റ്, മറ്റ് അനുബന്ധ മേഖലകൾക്ക് ഗണ്യമായ ഉത്തേജനം നൽകും.

ഹർഘർ,നൽ സേ ജല് പദ്ധതിക്ക് കീഴിൽ 60,000 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. 23 സാമ്പത്തിക വർഷത്തിൽ 3.8 കോടിയിലധികം കുടുംബങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

നേട്ടം കൊയ്യുന്ന ഓഹരികൾ:

ഹെെവേ ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ  Larsen & Toubro (L&T), KNR Construction, Ashoka Buildcon, GR Infra എന്നിവ നേട്ടം കെെവരിച്ചേക്കാം. IRCTC, Indian Railway Finance Corp (IRFC) എന്നിവയും നേട്ടം കെെവരിച്ചേക്കാം.  Tata Steel, SAIL, DLF, Godrej Properties, UltraTech Cement എന്നീ ഓഹരികളിലേക്കും ശ്രദ്ധിക്കാവുന്നതാണ്. റിയൽ എസ്റ്റേറ്റ് മേഖലയെ പറ്റിയുള്ള വിശകലനത്തിനായി ലിങ്ക് സന്ദർശിക്കുക.

പൈപ്പ് നിർമ്മാണവും ജലശുദ്ധീകരണവുമായി ബന്ധപ്പെട്ട് Astral Ltd, Prince Pipes & Fittings Ltd, Supreme Industries, Finolex Industries, Va Tech Wabag എന്നീ ഓഹരികൾ ശ്രദ്ധിക്കാവുന്നതാണ്.

ഊർജ സംക്രമണത്തിനായുള്ള ഉത്തേജനം

2030-ഓടെ സ്ഥാപിത സൗരോർജ്ജ ശേഷിയുടെ 280 ജിഗാവാട്ട് (GW) ആഭ്യന്തര ഉൽപ്പാദനം സുഗമമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഉയർന്ന ദക്ഷതയുള്ള സോളാർ മൊഡ്യൂളുകൾ നിർമ്മിക്കുന്നതിനുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിക്കായി 19,500 കോടി രൂപ അധികമായി അനുവദിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

സർക്കാരിന്റെ EV30@30 കാമ്പെയ്‌ൻ വിന്യാസം വേഗത്തിലാക്കാനും 2030 ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ 30 ശതമാനം വിൽപ്പന വിഹിതം നേടാനും ലക്ഷ്യമിടുന്നു. വിലകൂടിയ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി കുറയ്ക്കാനും ഇത് സഹായിക്കും. ഇവികളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനായി വിപുലമായ ബാറ്ററി സ്വാപ്പിംഗ് നയവും കേന്ദ്രം അവതരിപ്പിക്കും. കൂടാതെ, നഗരപ്രദേശങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേക മൊബിലിറ്റി സോണുകൾ സ്ഥാപിക്കും.

ഹരിത അടിസ്ഥാന സൗകര്യങ്ങൾക്കായി വിഭവങ്ങൾ സമാഹരിക്കാൻ സോവറിൻ ഗ്രീൻ ബോണ്ടുകൾ (എസ്ജിബി) നൽകും. ഈ ബോണ്ടുകളുടെ ഇഷ്യൂവിൽ നിന്നുള്ള വരുമാനം സമ്പദ്‌വ്യവസ്ഥയിലെ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കുന്ന പൊതുമേഖലാ പദ്ധതികളിൽ വിന്യസിക്കും. ഇന്ത്യയിലുടനീളമുള്ള സൗരോർജ്ജവും മറ്റ് പുനരുപയോഗ ഊർജ സ്രോതസ്സുകളും വ്യാപകമായി സ്വീകരിക്കുന്നതിനും ഇത് പിന്തുണ നൽകും. 2023 സാമ്പത്തിക വർഷത്തിലെ സർക്കാരിന്റെ വായ്പയെടുക്കൽ പരിപാടിയുടെ ഭാഗമായിരിക്കും എസ്.ബി.ജികൾ.

നേട്ടം കൈവരിക്കുന്ന ഓഹരികൾ:

ഇവിയിലെയും ഗ്രീൻ എനർജി സ്‌പെയ്‌സിലെയും ഓഹരികൾക്ക് ഈ പോളിസികളിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കും. Tata Motors, Tata Power, Adani Green Energy, Borosil Renewables, Tata Chemicals, Motherson Sumi എന്നിവ ഇതിൽ ഉൾപ്പെടും. ബാറ്ററി നിർമാതാക്കളായ  Exide Industries,  Amara Raja Batteries എന്നീ ഓഹരികളും നേട്ടം കൊയ്യ്തേക്കും.

ഊർജ മേഖലയിലെ നിക്ഷേപ സാധ്യതകളെ പറ്റി അറിയാൻ ലിങ്ക് സന്ദർശിക്കുക.

ടെലികോം മേഖലയ്ക്കുള്ള ഉത്തേജനം

സ്വകാര്യ ടെലികോം ദാതാക്കൾക്ക് 5G മൊബൈൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ടെലികോം സ്പെക്ട്രം ലേലം 2022ൽ നടത്തും. ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും താങ്ങാനാവുന്ന ബ്രോഡ്‌ബാൻഡും,  5G ആവാസവ്യവസ്ഥയും നടപ്പാക്കുന്നതിനായി കേന്ദ്രം പി.എൽ.ഐ സ്കീമും ആരംഭിക്കും.

പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ ഭാരത് നെറ്റ് പദ്ധതിക്ക് കീഴിൽ ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുന്നതിനുള്ള കരാറുകൾ 2023 സാമ്പത്തിക വർഷത്തിൽ സർക്കാർ വാഗ്ദാനം ചെയ്യുന്നു. ഇ-സേവനങ്ങൾ, ആശയവിനിമയ സൗകര്യങ്ങൾ, ഡിജിറ്റൽ വിഭവങ്ങൾ എന്നിവയിലേക്ക് ഗ്രാമീണ പ്രവേശനം കൊണ്ടുവരാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Bharti Airtel, HFCL, RailTel Corporation of India, Tejas Networks, Dixon Technologies, GTL Infra, Sterlite Technologies എന്നീ ഓഹരികൾ ഇതിൽ നിന്നും നേട്ടം കൈവരിക്കും.

പ്രതിരോധ മേഖലയ്ക്കുള്ള ഉത്തേജനം

  • പ്രതിരോധ ഗവേഷണ-വികസന ബജറ്റിന്റെ 25 ശതമാനം സ്വകാര്യ വ്യവസായം, സ്റ്റാർട്ടപ്പുകൾ, അക്കാദമിക് എന്നിവയ്ക്കായി പ്രതിരോധ ഗവേഷണത്തിനും വികസനത്തിനും വേണ്ടി നീക്കിവയ്ക്കുമെന്ന് ധനമന്ത്രി പ്രസ്താവിച്ചു.

  • സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) മാതൃകയിലൂടെ ഡിആർഡിഒയുമായും മറ്റ് സംഘടനകളുമായും സഹകരിച്ച് സൈനിക പ്ലാറ്റ്‌ഫോമുകളുടെയും ഉപകരണങ്ങളുടെയും രൂപകൽപ്പനയും വികസനവും ഏറ്റെടുക്കാൻ സ്വകാര്യ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും.

  • പ്രതിരോധ മേഖലയിലെ മൂലധന സംഭരണ ​​ബജറ്റിന്റെ 68 ശതമാനം 2022-23 ൽ ആഭ്യന്തര വ്യവസായത്തിനായി നീക്കിവയ്ക്കും. ഇത് മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ഊർജം പകരും.

Hindustan Aeronautics Ltd, Bharat Dynamics, Zen Technologies, Bharat Electronics, Paras Defence & Space എന്നീ പ്രതിരോധ മേഖലയിലെ ഓഹരികൾ ഇതിൽ നിന്നും നേട്ടം കെെവരിക്കും. 

ബാങ്കിംഗ്, എൻബിഎഫ്സി മേഖലകൾക്കുള്ള ഉത്തേജനം

റിപ്പോർട്ടുകൾ പ്രകാരം 1.5 ലക്ഷത്തിലധികം തപാൽ ഓഫീസുകളെ ബാങ്കിംഗ് ഔട്ട്‌ലെറ്റുകളാക്കി മാറ്റാനുള്ള സർക്കാരിന്റെ പ്രേരണ HDFC Bank, ICICI Bank, State Bank of India എന്നിവയ്ക്ക് നേട്ടമുണ്ടാക്കി നൽകിയേക്കും.

മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് തുടങ്ങിയ മറ്റ് സാമ്പത്തിക ഉൽപന്നങ്ങൾ വിൽക്കുന്നതിനായി ഈ ബാങ്കിംഗ് സ്ഥാപനങ്ങൾക്ക് ഏകദേശം 15 ലക്ഷം കോടി രൂപ പോസ്‌റ്റോഫീസുകളിൽ നിക്ഷേപിക്കാനാകും.

മുന്നിലേക്ക് എങ്ങനെ

സമ്പദ്‌വ്യവസ്ഥയെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരുന്നതിലും വളർച്ച വേഗത്തിലാക്കുന്നതിലും ഇന്ത്യൻ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുന്നു. അടിസ്ഥാന സൗകര്യങ്ങൾ, പാർപ്പിടം, വൈദ്യുതി, റെയിൽവേ, കൃഷി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ‘മേക്ക്-ഇൻ-ഇന്ത്യ’ സംരംഭത്തിന് ബജറ്റ് ഉത്തേജനം നൽകും. നവയുഗ സാങ്കേതികവിദ്യകളിലൂടെയും ഇലക്ട്രിക് വാഹനങ്ങളിലൂടെയും ഡിജിറ്റലൈസേഷനിൽ കേന്ദ്രം വിപുലീകരിച്ച ശ്രദ്ധ ഏറെ പ്രശംസനീയമാണ്. സർക്കാർ ഈ പദ്ധതികൾ എങ്ങനെയാണ് നടപ്പിലാക്കുന്നത് എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

മുകളിൽ സൂചിപ്പിച്ചിട്ടുള്ള ഓഹരികൾ എല്ലാം തന്നെ പഠനത്തിന് മാത്രമുള്ളതാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പായി സ്വയം വിലയിരുത്തുക.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement