ഇന്ത്യയിലേക്ക് മൊഡേണ വാക്സിൻ ഇറക്കുമതി ചെയ്യാൻ സിപ്ലയ്ക്ക് അനുമതി നൽകി ഡിസിജിഐ
ഇന്ത്യയിൽ മൊഡേണ വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. വാക്സിൻ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാനും സിപ്ലയ്ക്ക് അനുമതി ലഭിച്ചു. നിലവിൽ ഇരു കമ്പനികളും തമ്മിൽ വാണിജ്യ ഉടമ്പടിയില്ല. കൊവിഡിനെതിരെ വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഐആർസിടിസി ക്യു4 ഫലം, അറ്റാദായം 23 ശതമാനം ഇടിഞ്ഞ് 104 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോപ്പറേഷന്റെ പ്രതിവർഷ അറ്റാദായം 23 ശതമാനം വർദ്ധിച്ച് 104 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 41.2 ശതമാനം ഇടിഞ്ഞ് 338.8 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 5 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.
അബുദാബിയിലെ പെട്രോകെമിക്കൽസ് ഹബിൽ നിക്ഷേപിക്കാൻ ഒരുങ്ങി റിലയൻസ്
മിഡിൽ ഈസ്റ്റുമായുള്ള ഊർജ ബന്ധം ശക്തിപ്പെടുത്തുന്നതിനായി
അബുദാബിയിലെ പെട്രോകെമിക്കൽ ഫെസിലിറ്റിയിൽ നിക്ഷേപം നടത്താൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ റുവൈസ് റിഫൈനിംഗ് ഹബിന്റെ പ്രോജക്റ്റുകളിൽ ചേരാനും കമ്പനി തീരുമാനിച്ചു. ഇതിനായി കമ്പനി -1.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഐആർഎഫ്സി ക്യു 4 ഫലം, അറ്റാദായം 126 ശതമാനം വർദ്ധിച്ച് 1482.5 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷന്റെ പ്രതിവർഷ അറ്റാദായം 126.4 ശതമാനം വർദ്ധിച്ച് 1482.5 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 85.84 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 39 ശതമാനം വർദ്ധിച്ച് 4455 കോടി രൂപയായി.
യുഎസ് ആസ്ഥാനമായുള്ള എച്ച്.ബി ഫുള്ളറുമായി വിതരണ കരാർ ഒപ്പിട്ട് ജൂബ്ലിയന്റ് ഇൻഡസ്ട്രീസ്
യുഎസ് ആസ്ഥാനമായുള്ള എച്ച്.ബി ഫുള്ളറുമായി വിതരണ കരാർ ഒപ്പിട്ട് ജൂബ്ലിയന്റ് ഇൻഡസ്ട്രീസ്. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജൂബ്ലിയന്റ് ആഗ്രി ആന്റ് കൺസ്യൂമർ പ്രോഡക്ട്സാണ് കാരിൽ ഏർപ്പെട്ടത്. എച്ച്.ബി ഫുള്ളറിന്റെ ദേശീയ ചാനൽ പങ്കാളിയായി ജെഎസിപിഎൽ പ്രവർത്തിക്കും.
ഡിസിഎം ശ്രീറാം ഇൻഡസ്ട്രീസ് ക്യു 4 ഫലം, അറ്റാദായം 25 ശതമാനം ഇടിഞ്ഞ് 19.5 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഡിസിഎം ശ്രീറാം ഇൻഡസ്ട്രീസിന്റെ പ്രതിവർഷ അറ്റാദായം 24.9 ശതമാനം ഇടിഞ്ഞ് 19.5 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 24.6 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 12.76 ശതമാനം വർദ്ധിച്ച് 486.77 കോടി രൂപയായി.
‘പ്രൈഡ് ഓഫ് കൗ’ എന്ന പേരിൽ പ്രീമിയം ഫാറ്റ് ഫ്രീ പാൽ അവതരിപ്പിച്ച് പരാഗ് മിൽക്ക്
‘പ്രൈഡ് ഓഫ് കൗ’ എന്ന പേരിൽ പ്രീമിയം ഫാറ്റ് ഫ്രീ പാൽ അവതരിപ്പിച്ച് പരാഗ് മിൽക്ക്. ലിറ്ററിന് 120 രൂപ നിരക്കിൽ മുംബെെ, പൂനെ, സുറാറ്റ് എന്നിവിടായി ഇത് ലഭ്യമാകും. ഡൽഹിയിൽ 140 രൂപ നിരക്കിലാണ് ലഭിക്കുക. 2026 ഓടെ പാൽ ഉത്പാദന ശേഷി 2 ലക്ഷം ലിറ്ററായി ഉയർത്തുമെന്നും കമ്പനി വ്യക്തമാക്കി.
ജിഎംഡിസി ക്യു 4 ഫലം, അറ്റനഷ്ടം 185 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഗുജറാത്ത് മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ പ്രതിവർഷ അറ്റനഷ്ടം 184.63 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷ ഇതേകാലയളവിൽ കമ്പനി 12.29 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 37.4 ശതമാനം വർദ്ധിച്ച് 565.80 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 0.2 രൂപ വീതം കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചു.
സംഘവി ഫോർജിനിംഗ് ആന്റ് എഞ്ചിനീയറിംഗിന്റെ ഓഹരി ഏറ്റെടുത്ത് ഭാരത് ഫോർജ്
സംഘവി ഫോർജിനിംഗ് ആന്റ് എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരി ഏറ്റെടുത്ത് ഭാരത് ഫോർജ്. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ബി.എഫ് ഇൻഡസ്ട്രിയൽ സോലുഷ്യനാണ് ഓഹരി ഏറ്റെടുത്തത്.

