ഇന്നത്തെ വിപണി വിശകലനം
നിഫ്റ്റിയെ പിന്നോട്ട് വലിച്ച് കരടികൾ.
ഫ്ലാറ്റായി 15812 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ ചാഞ്ചാട്ടം രൂക്ഷമായി അനുഭവപ്പെട്ടു. 10 മണിക്ക് ശേഷം 4 മണിക്കൂറോളം സൂചിക 60 പോയിന്റുകളുടെ നീക്കം മാത്രമാണ് കാഴ്ചവച്ചത്. പിന്നീട് താഴേക്ക് വീണ സൂചിക ദിവസം പുതിയ നഷ്ടങ്ങൾ രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 66 പോയിന്റുകൾ/ 0.42 ശതമാനം താഴെയായി 15,748 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
35323 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പിന്നീട് താഴേക്ക് വീണു. 130 പോയിന്റുകൾക്ക് ഉള്ളിലായി ഏറെ നേരവും വ്യാപാരം നടത്തിയ സൂചിക ഉച്ചയോടെ 35000ന് താഴേക്ക് വീണെങ്കിലും പിന്നീട് തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 350 പോയിന്റുകൾ/ 0.99 ശതമാനം താഴെയായി 35010എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി പി.എസ്.യു ബാങ്ക് ഇന്ന് 1.4 ശതമാനം നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി മെറ്റൽ സൂചികകൾ 1.22 ശതമാനം ഇടിഞ്ഞു. മറ്റു മേഖലാ സൂചികകൾ എല്ലാം തന്നെ അസ്ഥിരമായാണ് കാണപ്പെട്ടത്.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം ഫ്ലാറ്റായി ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
Powergrid 1.79 ശതമാനവും NTPC 1.25 ശതമാനവും നേട്ടം കെെവരിച്ച് ഇന്ന് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
മോഡെണയുടെ വാക്സിന് അടിയന്തര ഉപയോഗത്തിനായി ഡിസിജിഐയിൽ നിന്നും അനുമതി ലഭിച്ചതിന് പിന്നാലെ Cipla ഓഹരി ഇന്ന് 1.72 ശതമാനം നേട്ടം കെെവരിച്ചു.
ഓഹരി 600 രൂപ വരെ എത്തിയേക്കുമെന്ന് ക്രെഡിറ്റ് സൂയിസ് പറഞ്ഞതിന് പിന്നാലെ Marico ഇന്ന് 5.5 ശതമാനം നേട്ടം കെെവരിച്ചു.
കമ്പനി ഭാവിയിൽ അവരുടെ ബിസിനസ്സുകളിൽ നിന്ന് കൂടുതൽ ലാഭമുണ്ടാക്കുമെന്ന് നിരവധി ബ്രോക്കർമാർ പറഞ്ഞതിന് പിന്നാലെ Apollo Hospital 3.9 ശതമാനം നേട്ടം കെെവരിച്ചു. ആഴ്ചയിൽ 12 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി കാഴ്ചവച്ചത്.
ഇന്നലത്തെ കുതിച്ചുകയറ്റത്തിന് ശേഷം ലാഭമെടുപ്പിനെ തുടർന്ന് National Aluminum ഓഹരികൾ ഇന്ന് 3.6 ശതമാനം നഷ്ടം രേഖപ്പെടുത്തി. മറ്റു മെറ്റൽ ഓഹരികളായ JindalStel 2.3 ശതമാനവും SAIL 2.18 ശതമാനവും Hindalco 2.11 ശതമാനവും Coal India 1.8 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
ഒപെക് യോഗത്തിന് മുമ്പായി ക്രൂഡ് ഓയിൽ വില രണ്ട് ശതമാനം ഇടിഞ്ഞു. IOC 2.4 ശതമാനവും ONGC 2.4 ശതമാനവും നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
ബാങ്ക് നിഫ്റ്റി ആഴ്ചയിൽ അസ്ഥിരമായി നിന്നു. Kotak Bank 1.5 ശതമാനവും ICICI Bank 1.5 ശതമാനവും നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. അതേസമയം IndusInd Bank ഇന്ന് 0.9 ശതമാനം നേട്ടം കെെവരിച്ചു.
അമേരിക്കൻ പശ നിർമാണ കമ്പനിയായ എച്ച്.ബി ഫുള്ളുമായി വിതരണ കരാർ ഒപ്പിട്ടതിന് പിന്നാലെ Jubilant Industries ഇന്ന് 7.8 ശതമാനം ഉയർന്നു.
ഹെറിറ്റേജ് ടിക്ക പനീർ അവതരിപ്പിച്ചതിന് പിന്നാലെ Heritage Foods ഓഹരി ഇന്ന് 7 ശതമാനം നേട്ടം കെെവരിച്ചു.
വളം ഓഹരികളായി NFL0.99 ശതമാനവും RCF .99 ശതമാനവും ChambalFert 5.22 ശതമാനവും FACT 5.99 ശതമാനവും ഇന്ന് നേട്ടം കെെവരിച്ചു.
ബിഎസ്‌എൻഎല്ലിനെ എംടിഎൻഎല്ലുമായി ലയിപ്പിക്കുന്നത് നല്ലതല്ലെന്ന് ടെലികോം വകുപ്പ് പറഞ്ഞതിന് പിന്നാലെ MTNL ഇന്ന് 2 ശതമാനം നഷ്ടത്തിൽ അടച്ചു.
മാർച്ചിലെ നാലാം പാദത്തിൽ 185 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെ Gujarat Mineral Development ഓഹരി ഇന്ന് 5.5 ശതമാനം ഇടിഞ്ഞു.
മാർച്ചിലെ നാലാം പാദത്തിൽ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 41 ശതമാനം വർദ്ധിച്ച് 1483 കോടി രൂപയായതിന് പിന്നാലെ IRFC ഓഹരി ഇന്ന് 6 ശതമാനം ഉയർന്നു. പിന്നീട് 2.2 ശതമാനം നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
ഇന്നലെ വിപണിയിൽ അനുഭവപ്പെട്ട ദുർബലത ഇന്നും തുടർന്നു. ബെയറിഷായി കാണപ്പെട്ട നിഫ്റ്റി 15680-15720 എന്ന നിർണായക സപ്പോർട്ടിലേക്ക് കൂപ്പുകുത്തി.
വിപണി പൊതുവെ ഇന്ന് ദുർബലമായിരുന്നു.സ്മോൾ, മിഡ് ക്യാപ്പ് ഓഹരികൾ എല്ലാം തന്നെ ഇന്ന് നഷ്ടം രേഖപ്പെടുത്തി.
20 ദിവസത്തെ മൂവിംഗ് ആവറേജിന് അടുത്തായാണ് ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. ഇത് തകർന്നാൽ സൂചിക 34500ലേക്ക് വീണേക്കാം. എന്നാൽ സൂചിക ഇപ്പോഴുള്ള സപ്പോർട്ടിൽ നിലനിൽക്കുമെന്ന് പ്രതീക്ഷിക്കാം. നിഫ്റ്റിയും 20 ദിവസത്തെ മൂവിംഗ് ആവറേജിന് അടുത്താണുള്ളത്. അതിനാൽ നാളത്തെ ദിനം നിർണായകമാണ്.
ആഗോള വിപണികൾ ഒന്നും തന്നെ പോസിറ്റീവ് സൂചനകൾ നൽകുന്നില്ല. ഇന്ന് രാത്രിയിലെ യുഎസ് വിപണി ശ്രദ്ധിച്ചാൽ നിങ്ങൾക്ക് നാളത്തെ വിപണിയെ പറ്റി ധാരണ ലഭിച്ചേക്കും.
വിപണി നേരിയ തോതിൽ ബെയറിഷായി അസ്ഥിരമായി നിൽക്കാനും സാധ്യതയുണ്ട്.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

