14,548 ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അവിടെ നിന്നും ശക്തമായ കുതിച്ചുകയറ്റമാണ് നടത്തിയത്. 14620 എന്ന ശക്തമായ റെസിസ്റ്റൻസിൽ വന്ന് മന്ദിച്ചു നിന്ന സൂചികയെ ലാഭത്തിൽ തുറന്ന യൂറോപ്യൻ മാർക്കറ്റുകൾ പിന്നീട് മുകളിലേക്ക് കൊണ്ട് പോയി. ഏക്കാലത്തെയും ഉയർന്ന റിക്കാഡ് തകർത്ത് മുന്നേറിയ നിഫ്റ്റി 14666 വരെയെത്തി. കഴിഞ്ഞ ദിവസത്തെക്കാൾ 123 പോയിന്റ് താഴെയായി 14644ൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
വ്യാപരം ആരംഭിച്ച മുതൽ ആദ്യത്തെ 30 മിനിട്ട് വരെ അസ്ഥിരമായി തുടർന്ന ബാങ്ക് നിഫ്റ്റി പിന്നീട് 32500 തകർത്തുവെങ്കിലും പിന്നീട് സെെഡ് ട്രെന്റ് തുടർന്നു. കഴിഞ്ഞ ദിവസത്തെക്കാൾ 118 പോയിന്റ് മുകളിലായി 32543 എന്ന നിലയിലാണ് ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.
ഓട്ടോ, ഐ.ടി സ്റ്റോക്കുകൾ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. പി.എസ്.യു ബാങ്കുകളും ഇന്ന് നേട്ടം കൈവരിച്ചു.
ഏഷ്യൻ വിപണി ഇന്ന് മിക്സിഡായാണ് കാണപ്പെട്ടത്. യൂറോപ്യൻ വിപണി ലാഭത്തിലാണ് വ്യാപരം നടത്തുന്നത്.
പ്രധാനവാർത്തകൾ
ടാറ്റാ മോട്ടോർസിന്റെ ഓഹരി ഇന്ന് 6.28 ശതമാനം ഉയർന്നു. ഇതോടെ ഏറെ നാളുകൾക്ക് ശേഷം ഓഹരി പുതിയ ഉയരം കീഴടക്കി. JLR ഇന്ത്യയിൽ മികച്ച പ്രകടനം കാഴചവയ്ക്കുന്നതാകാം ഓഹരിയിലെ കുതിച്ചു കയറ്റത്തിന് കാരണം.
ചെന്നൈ കട്ടപ്പള്ളി തുറമുഖത്ത് അദാനി ഗ്രൂപ്പിന്റെ
വിപുലീകരണവുമായി ബന്ധപ്പെട്ട് ജനുവരി 22ന് സംഘടിപ്പിക്കാനിരിക്കുന്ന പബ്ലിക്ക് ഹിയറിംഗ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചതിന് പിന്നാലെ അദാനി പോർട്ട്സിന്റെ ഓഹരികൾ 4.8 ശതമാനം ഉയർന്നു.
ടയർ സ്റ്റോക്കുകൾ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. എം.ആർ.എഫ് 6.75 ശതമാനത്തിന് മുകളിലും അപ്പോളോ ടയർ 6.63 ശതമാനവും ഉയർന്നു. കമ്പനികളുടെ വരുമാനം പ്രീ കൊവിഡിനെ മറികടക്കുമെന്ന പ്രതീക്ഷയിൽ ഓഹരികളിലെ വില ഇനിയും ഉയർന്നേക്കാം. ടയറുകളുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി വിദേശ രാജ്യങ്ങളിൽ നിന്നുള്ള ടയറുകളുടെ ഇറക്കുമതിയിൽ കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയതും ഓഹരികളിലെ കുതിച്ചുകയറ്റത്തിന് കാരണമായി. CEAT കഴിഞ്ഞ ദിവസം മികച്ച നേട്ടം കെെവരിച്ചിരുന്നു.
66 ശതമാനത്തിന് അധികം ഉയർച്ച കെെവരിച്ചതായി റിപ്പോർട്ട് വന്നതിന് പിന്നാലെ MindTreeയുടെ ഓഹരികൾ ഇന്ന് 6 ശതമാനത്തിന് മുകളിൽ ഉയർന്നു. CoForge 4 ശതമാനത്തിന് മുകളിലും InfoEdge 5 ശതമാനത്തിന് മുകളിലും ഉയർന്നപ്പോൾ TCS എക്കാലത്തെയും ഉയർന്ന റിക്കാർഡ് മറികടന്നു.
കഴിഞ്ഞ ദിവസം top gainers പട്ടികയിൽ ഇടം നേടിയ L&T Finance and Indiabulls Housing Finance ഓഹരികളിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി.
ഏഷ്യൻ പെയിന്റ്സ് ഇന്ന് 2 ശതമാനം ഉയർച്ച കെെവരിച്ചു. Indigo IPO ആരംഭിച്ചിട്ടുണ്ട്. ഐ.പി.ഒ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ലിങ്ക് സന്ദർശിക്കുക.

നിലവിൽ യു.എസ്സിൽ നിന്നും കാര്യമായ പുരേഗതികൾ ഒന്നും തന്നെയില്ല. എന്നാൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 8:30 ഓടെ നിയുക്ത പ്രസിഡന്റ് ജോ ബെെഡനും വെെസ് പ്രസിഡന്റ് കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റെടുക്കും. നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം.
ഓട്ടോ ഓഹരികൾ ഇന്നും ശക്തമായ കുതിച്ചുകയറ്റമാണ് കാഴ്ചവച്ചത്. പ്രത്യേകിച്ച് ഓട്ടോ അനുബന്ധ കമ്പനികൾ, ടയർ കമ്പനികൾ എന്നിവ. ടാറ്റാ മോട്ടോർസും മികച്ച നേട്ടമാണ് ഇന്ന് കെെവരിച്ചത്. അടുത്ത മാസം വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഇലക്ട്രിക്ക് വാഹന നിർമാണ കമ്പനികൾക്ക് മുൻ തൂക്കം നൽകുമെന്ന തരത്തിൽ
കിംവദന്തികൾ വ്യാപിക്കുകയും, വിദേശ വാഹന നിർമാണ കമ്പനിയായ ടെസ്ല ഇന്ത്യയിലേക്ക് വന്നേക്കുമെന്ന പ്രവചനവും ഇതിന് കാരണമായേക്കാം. ടാറ്റാ മോട്ടോർസിനും ഇതിലൂടെ പ്രയോജനം ലഭിച്ചേക്കും. ഓഹരിയിലെ കുതിച്ചു കയറ്റം ടാറ്റാ മോർട്ടോർസിനെ 2018 ലെ വിലയിലേക്ക് ഉയർത്തി. രണ്ടര വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചു കയറ്റമാണിത്.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

