എൻഎച്ച്‌പിസിയിൽ നിന്ന് 188 കോടി രൂപയുടെ കരാർ നേടി ടാറ്റാ പവർ
ഒഡീഷയിലെ ഗഞ്ചാമിൽ 40 മെഗാവാട്ട് സൗരോർജ്ജ പദ്ധതി സ്ഥാപിക്കുന്നതിനായി എൻഎച്ച്‌പിസി ലിമിറ്റഡ് ടാറ്റ പവർ സോളാർ സിസ്റ്റംസിന് കരാർ നൽകി. 188.19 കോടി രൂപയുടെ ഇപിസി കരാറാണ് കമ്പനി നൽകിയിരിക്കുന്നത്. 220 കെവി ഒ.പി.ടി.സി.എൽ ട്രാൻസ്മിഷൻ സിസ്റ്റത്തിന്റെ കണക്റ്റിവിറ്റിക്കായി 220 കെവി ട്രാൻസ്മിഷൻ ലൈനുകളും 10 വർഷത്തേക്കുള്ള പ്രവർത്തനവും പരിപാലനവും കരാറിൽ ഉൾപ്പെടും.
ബജാജ് ഇലക്ട്രിക്കൽസ് ക്യു 4 ഫലം, അറ്റാദായം 54 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ബജാജ് ഇലക്ട്രിക്കൽസിന്റെ ഏകീകൃത അറ്റാദായം 54.26 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 81 ലക്ഷം രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 3.25 ശതമാനം ഇടിഞ്ഞ് 1258.47 കോടി രൂപയായി. ഉപഭോക്തൃ ഉത്പ്പന്നങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 30.6 ശതമാനം വർദ്ധിച്ച് 975 കോടി രൂപയായി.
കൊവിഡ് രണ്ടാം തരംഗം, സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങി കേന്ദ്രമെന്ന് റിപ്പോർട്ടുകൾ
കൊവിഡ് രണ്ടാം തരംഗത്തില്‍ തകര്‍ന്നടിഞ്ഞ വ്യവസായ മേഖലകള്‍ക്ക് ഉണര്‍വേകാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ടൂറിസം, ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളെ കെെപിടിച്ച് ഉയർത്തുകയാണ് ലക്ഷ്യം. ബ്ലൂംബെർഗ് ക്വിന്റാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
ഇമാമി ലിമിറ്റഡ് ക്യു 4 ഫലം, അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 88 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഇമാമി ലിമിറ്റഡിന്റെ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 88.73 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 58 ശതമാനമായി ഇടിഞ്ഞു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 37.2 ശതമാനം വർദ്ധിച്ച് 730 കോടി രൂപയായി.
ടിവിഎസ് ശ്രീചക്ര ക്യു 4 ഫലം, അറ്റാദായം 44 ശതമാനം വർദ്ധിച്ച് 35 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ടിവിഎസ് ശ്രീചക്രയുടെ പ്രതിവർഷ അറ്റാദായം 44.75 ശതമാനം വർദ്ധിച്ച് 35 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 3.42 ശതമാനമായി ഇടിഞ്ഞു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 39.52 ശതമാനം വർദ്ധിച്ച് 601 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 30 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി മരുന്ന് അവതരിപ്പിച്ച് എവറസ്റ്റ് ഓർഗാനിക്സ്
ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി മരുന്ന് അവതരിപ്പിച്ച് എവറസ്റ്റ് ഓർഗാനിക്സ്. പോസകോണസോൾ എ.പി.ഐ എന്ന മരുന്നാണ് ഫാർമ കമ്പനി കണ്ടെത്തിയിരിക്കുന്നത്.
ആൽക്കെം ലാബ് ക്യു 4 ഫലം, അറ്റാദായം 27 ശതമാനം വർദ്ധിച്ച് 240 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ആൽക്കെം ലാബ്സിന്റെ അറ്റാദായം 27.1 ശതമാനം വർദ്ധിച്ച് 239.99 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 46 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 7 ശതമാനം വർദ്ധിച്ച് 2192.2 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 5 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.
ഡിജിറ്റൽ സേവനങ്ങൾക്കായി എച്ച്സിഎൽ ടെക്കിനെ തിരഞ്ഞെടുത്ത് മക്ലാരൻ ഹെൽത്ത് കെയർ
ഡിജിറ്റൽ പരിവർത്തനത്തിനും ഉയർന്ന നിലവാരത്തിലുള്ള സേവനം ലഭിക്കുന്നതിനും എച്ച്സിഎൽ ടെക്നോളജീസ് ലിമിറ്റഡിനെ തിരഞ്ഞെടുത്ത് യുഎസ് ആസ്ഥാനമായ മക്ലാരൻ ഹെൽത്ത് കെയർ. മിഷിഗൺ, ഒഹായോ എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന 15 മക്ലാരൻ സിസ്റ്റം ആശുപത്രികൾക്കും എച്ച്സിഎൽ ടെക് സേവനം നൽകും.
ന്യൂജെൻ സോഫ്റ്റ്വെയർ ക്യു 4 ഫലം, അറ്റാദായം 27 ശതമാനം വർദ്ധിച്ച് 53 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ന്യൂജെൻ സോഫ്റ്റ്വെയർ ടെക്നോളജീസിന്റെ പ്രതിവർഷ അറ്റാദായം 27.15 ശതമാനം വർദ്ധിച്ച് 52.73 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 49 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 4.79 ശതമാനം വർദ്ധിച്ച് 199.98 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 3.5 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.

