പ്രധാനതലക്കെട്ടുകൾ
Vedanta: പത്ത് ലക്ഷം വീതം മുഖവിലയുള്ള കടപത്രങ്ങൾ വിതരണം ചെയ്തുകൊണ്ട് 500 കോടി സമാഹരിക്കാൻ ഒരുങ്ങി കമ്പനി.
Sun Pharma: കമ്പനി സ്ഥാപകൻ ഫണ്ട് തിരിമറി നടത്തിയെന്ന കേസിൽ തീർപ്പ് കൽപ്പിച്ച് സെബി.
Tube Investments of India: പുതിയ മൂചക്ര ഇലക്ട്രിക് വഹനങ്ങൾ നിർമ്മിക്കാനൊരുങ്ങി കമ്പനി. ഇതിനായി 200 കോടി രൂപ ചെലവാക്കുമെന്നും കമ്പനി അറിയിച്ചു. മുരുകപ്പ ഗ്രൂപ്പിന്റെ സഹസ്ഥാപനമായ കമ്പനിയുടെ അറ്റാദായം ഡിസംബറിലെ മൂന്നാം പാദത്തിൽ 37 ശതമാനം ഉയർന്ന് 107 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 34 ശതമാനം ഉയർന്ന് 1235 കോടി രൂപയായി.
RITES: ഹരിയാന റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ നിന്ന് 61 കോടി രൂപയുടെ ജനറൽ കൺസൾട്ടൻസി ജോലികൾക്കായി കമ്പനി L-1 ബിഡ്ഡറായി. പദ്ധതിയുടെ വിപണി മൂലധനം 5,791 കോടി രൂപയാണ്.
Karur Vysya Bank: ഡിസംബറിലെ മൂന്നാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം 133 ശതമാനം ഉയർന്ന് 35 കോടി രൂപയായി. നെറ്റ് എൻ.പി.എ 2.55 ശതമാനമായി കുറഞ്ഞു.
Ashok Leyland: ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനി 19.4 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 27.7 കോടി രൂപ ലാഭം നേടിയിരുന്നു. അതേസമയം പ്രതിവർഷ വരുമാനം 20 ശതമാനം ഉയർന്ന് 4813.5 കോടി രൂപയായി.
Power Grid Corporation: ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 26 ശതമാനം ഉയർന്ന് 3367.7 കോടി രൂപയായി. വരുമാനം 8 ശതമാനം ഉയർന്ന് 10,142.5 കോടിയായി.
ആഭ്യന്തര വിമാനങ്ങളിലെ കുറഞ്ഞതും കൂടിയതുമായ നിരക്കുകൾ 10 മുതൽ 30 ശതമാനം വരെ വർദ്ധിപ്പിക്കാൻ ഒരുങ്ങി ഡി.ജി.സി.എ. SpiceJet, Indigo വില വർദ്ധിപ്പിച്ചേക്കും.
ACC: ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 72 ശതമാനം ഉയർന്ന് 472.4 കോടി രൂപയായി. വരുമാനം 4 ശതമാനം ഉയർന്ന് 4,144.7 കോടി രൂപയായി.
Prestige Estates Projects: ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 60 ശതമാനം ഇടിഞ്ഞ് 87.8 കോടി രൂപയായി. വരുമാനം 31 ശതമാനം കുറഞ്ഞ് 1847.6 കോടി രൂപയായി.
VA Tech Wabag: ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 35 ശതമാനം ഉയർന്ന് 38.04 കോടി രൂപയായി. വരുമാനം 17 ശതമാനം ഉയർന്ന് 796.02 കോടി രൂപയായി.
ITC: ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 12 ശതമാനം ഇടിഞ്ഞ് 3662.8 കോടി രൂപയായി. വരുമാനം 5 ശതമാനം ഉയർന്നു.
ഇന്നത്തെ പ്രധാന ക്യൂ 3 ഫലങ്ങൾ
- Grasim
- Advanced Enzymes, Chemcon, Zuari Agro
- Apollo Hospitals, Glenmark
- Bharat Forge, Force Motors
- Cochin Shipyard, Mazagon Dock
- GMR Infra, Hindustan Aeronautics
- Siemens
- Voltas
- Info Edge
- Sobha, Phoenix Mills
ഇന്നത്തെ വിപണി സാധ്യത
5 മണിക്കൂറുകളോളം 60 പോയിന്റുകൾക്കിടയിലായി മാത്രം നിഫ്റ്റി ഇന്നലെ അസ്ഥിരമായി തന്നെ തുടർന്നു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
നിഫ്റ്റിക്ക് സമാനമായി ബാങ്ക് നിഫ്റ്റിയും കഴിഞ്ഞ ദിവസം അസ്ഥിരമായി കാണപെട്ടു. സൂചിക, ഓഹരി എന്നിവ എല്ലാം അസ്ഥിരമായി കാണപെട്ടാൽ എന്താണ് സംഭവിക്കുകയെന്ന് നമുക്ക് അറിയാം. SBI നല്ല ഒരു ലെവലിലാണ് നിൽക്കുന്നത്. ശക്തമായ ഒരു നീക്കം പ്രതീക്ഷിക്കാം.
യുഎസ് വിപണി ഫ്ലാറ്റായിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്.
യൂറോപ്യൻ വിപണികളും സമാനമായാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ വിപണികൾ എല്ലാം തന്നെ മിക്സിഡാണ്. ലൂണാർ ഹോളിഡേ ആയതിനാൽ വിപണി അവധി ആയിരിക്കാം. SGX NIFTY 15,170,-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
വരും ദിവസങ്ങളിൽ നിഫ്റ്റി 15200,15260 എന്ന ശക്തമായ പ്രതിരോധം ( resistance) നേരിടും. താഴേക്ക് പോയാൽ 15000 എന്നത് ശക്തമായ ഒരു സപ്പോർട്ടായും കാണാനാകും.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 944 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്ന് 781 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഇവരുടെ വിപണിയിലേക്കുള്ള കടന്നുകയറ്റവും ഇറക്കവുമാണ് സൂചികയെ കൂടുതൽ അസ്ഥിരമാക്കുന്നത്.
Reliance ശക്തമായ തിരിച്ചുവരവാണ് കഴിഞ്ഞ ദിവസം നടത്തിയത്. കഴിഞ്ഞ ദിവസത്തെ പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ടിൽ സൂചിപ്പിച്ചത് പോലെ റിലയൻസിന്റെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ നിഫ്റ്റി ഇന്നലെ താഴേക്ക് കൂപ്പുകുത്തിയേനെ. റിലയൻസ് വരും ദിവസങ്ങളിൽ കൂടുതൽ നേട്ടം കെെവരിക്കാൻ സാധ്യതയുണ്ട്. അതേസയമം HDFC Bank ഉയർന്ന നിലയിൽ അസ്ഥിരമായി നിൽക്കുകയാണ്.
ബാങ്കിംഗ് ഓഹരികൾ ദുർബലമായി നിൽകുമ്പോൾ റിലയൻസ് ശക്തമായി നലകൊള്ളുന്നതാണ് കാണാനാകുന്നുത്. ഇത് രണ്ടും ഒരുപോലെ പ്രവർത്തിച്ച് വിപണി അസ്ഥിരമായി തന്നെ തുടരാനാണ് സാധ്യത. ഓഹരികളിലെ മുന്നേറ്റം മനസിലാക്കി വ്യാപാരം നടത്തുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

