പ്രധാനതലക്കെട്ടുകൾ
Jubilant FoodWorks: അമേരിക്കൻ മൾട്ടിനാഷണൽ ചെയിൻ ഫ്രൈഡ് ചിക്കൻ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റായ ‘പോപീസ്’ ഇന്ത്യയിൽ ആരംഭിക്കുമെന്ന് കമ്പനി പറഞ്ഞു.
Canara Bank: 2000 വസ്തുവകകളുടെ ലേലം നടത്താൻ ഒരുങ്ങുന്നതായി ബാങ്ക് അറിയിച്ചു.
JSW Energy: ആദ്യ ഡോളർ ബോണ്ട് വിൽപ്പനയിലൂടെ ഒരു ബില്യൺ ഡോളർ വരെ സമാഹരിക്കാൻ ഒരുങ്ങി ജെഎസ്ഡബ്ല്യു എനർജി.
Rail Vikas Nigam: ഓഫർ ഫോർ സെയിലിലൂടെ റീട്ടെയിൽ നിക്ഷേപകർക്കായി ആർ വി എൻ എൽ ഓഹരികൾ ഇന്ന് വിൽക്കപ്പെടും. ഓഹരി ഒന്നിന് 27.50 രൂപ എന്ന നിരക്കിലാണ് ഓഹരി ലഭ്യമാവുക. മികച്ച ട്രാക് റെക്കോർഡ് ഉള്ള കമ്പനിയാണ് ആർ വി എൻ എൽ.
Bank of India : കടപത്ര വിതരണത്തിലൂടെ 750 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നതായി ബാങ്ക് അറിയിച്ചു.
Voltas: ആഭ്യന്തര പ്രോജക്റ്റ് ബിസിനസ്സ് കൈമാറുന്നതിനായി കമ്പനിയുടെ സഹസ്ഥാപനമായ യൂണിവേഴ്സൽ എംഇപി പ്രോജക്ട്സ് എഞ്ചിനീയറിംഗ് സർവീസസുമായി വോൾട്ടാസ് ബിസിനസ് ട്രാൻസ്ഫർ കരാർ ഒപ്പുവച്ചു.
Tata Steel: മുഖവില 10 രൂപ വീതമുള്ള 7.02 കോടി ഭാഗിക പെയ്ഡ്-അപ് ഇക്വിറ്റി ഷെയറുകളെ ഫുൾ പെയ്ഡ്-അപ് ഇക്വിറ്റി ഷെയറുകളാക്കി മാറ്റാൻ ടാറ്റാ സ്റ്റീൽ ബോർഡ് അംഗീകാരം നൽകി.
Vakrangee: റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള രാജ്യത്തെ ഏറ്റവും വലിയ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളിലൊന്നായ ട്രാൻസ് യൂണിയൻ സിബിലുമായി കമ്പനി പങ്കാളിത്ത കരാറിൽ ഏർപ്പെട്ടു.
ഇന്നത്തെ വിപണി സാധ്യത
നിഫ്റ്റി ഇന്നലെ 14750 എന്ന നിർണായ സപ്പോർട്ട് തകർത്ത് കൊണ്ട് താഴെക്ക് വീണു. 14650,14600 എന്നിവയെല്ലാം മറികടന്ന സൂചിക 14550 താഴെയായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
33,400 -33,300 എന്ന സപ്പോർട്ട് തകർത്തു കൊണ്ട് ബാങ്ക് നിഫ്റ്റിയും ശക്തമായ പതനത്തിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്.
ഇന്ത്യയിൽ കൊവിഡ് വെെറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന റിപ്പോർട്ട് പുറത്തു വന്നതും, യുഎസ് കോൺഗ്രസ് ഹിയറിംഗും, വർദ്ധിച്ചു വരുന്ന കൊവിഡ് കേസുകളുമാണ് ഇന്നലെ വിപണി ഇടിയാൻ കാരണമായത്.
ഫാർമ ഓഹരികൾ മാത്രമാണ് ഇന്നലെ ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50യിലെ 3 ഓഹരികൾ മാത്രമാണ് ലാഭത്തിൽ കാണപ്പെട്ടത്. വിപണി അത്രമാത്രം ബെയറിഷായിരുന്നു.
ഗ്യാപ്പ് ഡൗണിൽ വ്യാപാരം ആരംഭിച്ച യൂറോപ്യൻ വിപണികൾ എല്ലാം തന്നെ സാവധാനം മുകളിലേക്ക് കയറി ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു. എന്നാൽ യുഎസ് വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് കാണപ്പെട്ടത്. ദിവസത്തെ 300 പോയിന്റ് ഉയരത്തിൽ നിന്നും താഴേക്ക് വീണ DOW പിന്നീട് ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു. NASDAQ 2 ശതമാനത്തിന് മുകളിൽ നഷ്ടം രേഖപ്പെടുത്തി.
യുഎസ് വിപണി നഷ്ടത്തിൽ ഉള്ളപ്പോൾ ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് കാണപ്പെടുന്നത്. യുഎസ് ഫ്യൂച്ചേഴ്സും ലാഭത്തിലാണ് കാണുന്നത്. SGX NIFTY 14,583- എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
വിപണി ഏറെ ദുർബലമായാണ് കാണുന്നത്. 33300 തകർത്ത് കൊണ്ട് ബാങ്ക് നിഫ്റ്റി നിൽക്കുമ്പോൾ 14500ൽ പ്രതീക്ഷ നൽകി നിഫ്റ്റി നിൽക്കുന്നത് ഏറെ ആശ്വാസം നൽകുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വിൽക്കുന്നതും ആശങ്ക ഉയർത്തുന്നു. ഗ്യാപ്പ് അപ്പ് എന്നത് വിപണി മുകളിലേക്ക് പോകുമെന്നതിന്റെ വ്യക്തമായ സൂചന ആകില്ല. നിരീക്ഷിച്ചു കൊണ്ട് സൂചികയുടെ ദിശ മനസിലാക്കുക.
നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ 14,600, 14,650, 14,700,14,750 എന്നിവിടങ്ങളിൽ ശക്തമായ പ്രതിരോധം അനുഭവപ്പെടും. കുറഞ്ഞത് 14,700 എങ്കിലും മറികടന്നാൽ മാത്രമെ നിഫ്റ്റി ശക്തി കെെവരിക്കുകയുള്ളു.
14,500ൽ നിഫ്റ്റിക്ക് അതിശക്തമായ ഒരു സപ്പോർട്ടുണ്ട്. ഏറെ നാളുകളായി സൂചിക ഇതിന് താഴെ വ്യാപാരം അവസാനിപ്പിച്ചിട്ടില്ല.
ബാങ്ക് നിഫ്റ്റിക്ക് 32,800-33000 എന്ന നിലയിൽ അടുത്ത സപ്പോർട്ട് കാണാം. നിഫ്റ്റി 14500 കടന്നാൽ 14,360 -14,260 എന്നത് അടുത്ത സപ്പോർട്ടായി പരിഗണിക്കാം.
India VIX ഇന്നലെ കത്തിക്കയറിയെങ്കിലും വിപണി അവസാനിക്കാൻ നേരം ശാന്തമായി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1951 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 612 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
14500,14000 എന്നിവിടങ്ങളിലായി നല്ല പുട്ട് ഒഐ കാണാനാകും. 15000, 14,700, 14,800 എന്നിവിടങ്ങളിൽ ഉയർന്ന കോൾ ഓപ്ഷനും കാണാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പന തുടർന്നാൽ വിപണി ഇനിയും കൂപ്പുകുത്തിയേക്കും.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

