പ്രധാനതലക്കെട്ടുകൾ
വിജയകരമായി ഐപിഒ പൂർത്തിയാക്കിയതിന് പിന്നാലെ
Devyani International, Krsnaa Diagnotics, Exxaro Tiles, Windlass Biotech എന്നീ കമ്പനികൾ ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും.
Oil and Natural Gas Corporation’s: ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 800 ഇരട്ടി വർദ്ധനവ് രേഖപ്പെടുത്തി.
Vodafone Idea: ജൂണിലെ ഒന്നാം പാദത്തിൽ കമ്പനി 7319 കോടി രൂപയുടെ ഏകീകൃത അറ്റനഷ്ടം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 25460 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
Tata Motors: പുതിയ മോഡൽ വാഹനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി കമ്പനി. മേഖലയിൽ മത്സരങ്ങൾ വർദ്ധിക്കുന്നതിനാൽ വിപണി വിഹിതം നിലനിർത്തുന്നതിനായി വിൽപ്പന ശൃംഖല വിപുലീകരിക്കുന്നതിനായും കമ്പനി പദ്ധതിയിടുന്നു.
Apollo Hospitals Enterprise: ജൂണിലെ ഒന്നാം പാദത്തിൽ അപ്പോളോ ആശുപത്രിയുടെ ഏകീകൃത അറ്റാദായം 489 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ സ്ഥാപനം 208 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
JK Cement: ജൂണിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം മൂന്നിരട്ടി വർദ്ധിച്ച് 190.08 കോടി രൂപയായി.
Amara Raja Batteries: ജൂണിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 99 ശതമാനം വർദ്ധിച്ച് 124.1 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 62.49 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച ഗ്യാപ്പ് അപ്പിൽ 16400ന് അടുത്തായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസം മുഴുവൻ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. കാളകൾക്ക് ഒപ്പം കുതിച്ചുകയറിയ സൂചിക 16500 മറികടന്ന് 16529 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി നിഫ്റ്റിക്ക് സമാനമായി ബുള്ളിഷായി കാണപ്പെട്ടില്ല. സൂചിക ദിവസം മുഴുവൻ അസ്ഥിരമായി കാണപ്പെട്ടു. 36000 സപ്പോർട്ടായി പരിഗണിച്ച സൂചിക 36250 പ്രതിരോധമായി മാനിച്ചു കൊണ്ട് 36169 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി കത്തിക്കയറിയപ്പോൾ ഫാർമ, മീഡിയ, റിയൽറ്റി സൂചികകൾ താഴേക്ക് വീണു. ഹെവിവെയിറ്റ് ഓഹരികളിൽ വാങ്ങൽ വർദ്ധിച്ചതിനെ തുടർന്നാണ് സൂചികയിൽ ഈ മുന്നേറ്റമുണ്ടായത്.
യൂറോപ്യൻ, യുഎസ് വിപണികൾ പോസിറ്റീവായാണ് അടയ്ക്കപ്പെട്ടത്.
ഏഷ്യൻ വിപണികൾ ഏറെയും 1 ശതമാനത്തിന് മുകളിൽ നഷ്ടത്തിലാണുള്ളത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും നഷ്ടത്തിലാണ് കാണപ്പെടുന്നത്.
ചെെനയുടെ സാമ്പത്തിക കണക്കുകൾ പ്രതീക്ഷിച്ചതിലും മോശമായതിനെ തുടർന്നാണ് ആഗോള വിപണികൾ നെഗറ്റീവായി കാണപ്പെടുന്നത്. നിക്ഷേപകർ ഇതിൽ ആശങ്കപ്പെടുന്നു.
ഇതിനൊപ്പം നിക്ഷേപകർ എല്ലാം തന്നെ അഫ്ഗാനിസ്ഥാൻ താലിബാൻ പ്രശ്നത്തിലേക്ക് ഉറ്റുനോക്കുകയാണ്. അമേരിക്കയ്ക്ക് ഇത് ഭീഷണി ഉയർത്തിയേക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
SGX NIFTY ഫ്ലാറ്റായി 16,490 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,450, 16,380-360, 16,290,16150 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടുള്ളതായി കാണാം. 16000 സുപ്രധാന സപ്പോർട്ടായേക്കും.
ഇപ്പോൾ സൂചികയിലെ എക്കാലത്തെയും ഉയർന്ന നിലകൾ എല്ലാം തന്നെ ശക്തമായ പ്രതിരോധം തീർത്തേക്കാം.
35,800 എന്നത് ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന സപ്പോർട്ടാണ്. 35,500 അടുത്ത സപ്പോർട്ട് ആയി പരിഗണിക്കാം. 36,200-36,300 എന്നിവ ബാങ്ക് നിഫ്റ്റിയുടെ പ്രതിരോധ മേഖലകളാണ്. 36,500-600 എന്നിവയും പ്രതിരോധമായി പരിഗണിക്കാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 819 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 149 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി
നിഫ്റ്റിയിൽ കോൾ ഒഐയേക്കാൾ കൂടുതൽ പുട്ട് ഒഐ ഉള്ളതായി കാണാം. നിഫ്റ്റി പിസിആർ 1.7 ആണ്. ഇത് വിപണി ബുള്ളിഷാണെന്ന സൂചന നൽകുന്നു.
നിഫ്റ്റിയിൽ 16400ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും 16800ൽ ഏറ്റവും കൂടുതൽ കോൾ ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 36000ൽ അനേകം പുട്ട്, കോൾ ഒഐകൾ ഉള്ളതായി കാണാം. ഇതിലൂടെ ഇവിടെ സ്ട്രാഡിലുകൾ ഉള്ളതായി മനസിലാക്കാം.
ഏഷ്യൻ വിപണികൾ ദുർബലമായതിനാൽ ഇന്ത്യൻ വിപണി ഇന്ന്
ദുർബലമാകാൻ സാധ്യതയുണ്ട്. 16450, 16380 എന്ന സപ്പോർട്ട് തകർക്കപ്പെട്ടാൽ നിഫ്റ്റി അതിന്റെ കൺസോളിഡേഷൻ റേഞ്ചായ 16150- 16370ലേക്ക് എത്തിപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റി 35700 തകർത്ത് താഴേക്ക് നീങ്ങിയാൽ ബെയറിഷാണെന്ന് കരുതാം. 36350 തകർത്ത് മുകളിലേക്ക് നീങ്ങിയാൽ സൂചിക ബുള്ളിഷായേക്കും.
ദിവസങ്ങളായി നിഫ്റ്റി കുതിച്ച് കയറുമ്പോഴും ബാങ്ക് നിഫ്റ്റി അസ്ഥിരമായി നൽക്കുകയായിരുന്നു. അതിനാൽ തന്നെ ഇവിടെ നിന്നും മുന്നിലേക്ക് ഉള്ള വിപണിയുടെ യാത്രയ്ക്ക് ബാങ്ക് നിഫ്റ്റി വഴികാട്ടിയായേക്കും.
കഴിഞ്ഞ ആഴ്ച 100 പോയിന്റുകൾക്ക് മുകളിലായി താഴേക്ക് വീണ് കൊണ്ട് വിപണി രൂക്ഷമായ ചാഞ്ചാട്ടം കാഴ്ചവച്ചിരുന്നു. സമാനമായ ചാഞ്ചാട്ടം തുടർന്നേക്കാം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

