ഇന്നത്തെ വിപണി വിശകലനം

ആഴ്ചയുടെ അവസാന ദിനം കത്തിക്കയറി പുതിയ ഉയരങ്ങൾ സ്വന്തമാക്കി നിഫ്റ്റി.

നേരിയ ഗ്യാപ്പ് അപ്പിൽ എക്കാലത്തെയും ഉയർന്ന നിലയായ 16,391ൽ വ്യാപാരം  ആരംഭിച്ച നിഫ്റ്റി ഇന്ന് ബുള്ളിഷായി കാണപ്പെട്ടു. 16450ലും പിന്നീട് 16500ലും സൂചികയിൽ സമ്മർദ്ദം അനുഭവപ്പെട്ടെങ്കിലും ഇവയെല്ലാം മറികടന്ന് കൊണ്ട് നിഫ്റ്റി പുതിയ ഉയരങ്ങൾ കെെവരിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 165 പോയിന്റുകൾ/ 1.01 ശതമാനം മുകളിലായി 16,529 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

36034 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് നിഫ്റ്റിക്ക് സമാനമായ മുന്നേറ്റം കാഴ്ചവച്ചില്ല. ദിവസം മുഴുവൻ അസ്ഥിരമായി നിന്ന സൂചിക മുകളിലേക്ക് കയറാൻ ശ്രമിച്ചു കൊണ്ട് 36200 മറികടന്നു. എന്നാൽ ഇത് നിലനിർത്താൻ സാധിച്ചില്ല.  

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.65 ശതമാനം മുകളിലായി 36169 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഐടി ഇന്നും 1.82 ശതമാനം നേട്ടം കെെവരിച്ചു.  നിഫ്റ്റി റിയൽറ്റി, മീഡിയ എന്നിവ താഴേക്ക് നീങ്ങി.

ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് അടയ്ക്കപ്പെട്ടത്. അതേസമയം യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

ടാറ്റാ ഓഹരികൾ ഏറെയും ഇന്ന് ലാഭത്തിൽ കാണപ്പെട്ടു. Tata Consumer(+4.2%), TCS(+3.3%) എന്നിങ്ങനെ നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. രണ്ട് ഓഹരികളും 52 ആഴ്ചയിലെ ഉയർന്ന നിലകെെവരിച്ചു. 

കഴിഞ്ഞ ദിവസം മികച്ച ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ Tata Steel 1.8 ശതമാനം നേട്ടം കെെവരിച്ചു.

HCLTech(+2%), Wipro(+1.5%), TCS(+3.3%) എന്നിവ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Infy 1.3 ശതമാനം നേട്ടത്തിൽ അടച്ചു. 

Reliance ഓഹരി ഇന്ന് 1.6 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ മുന്നേറ്റത്തിന് ശക്തമായ പിന്തുണ നൽകി.

ഇന്നലെ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ Eicher Motors ഇന്നും 2.6 ശതമാനം നഷ്ടം രേഖപ്പെടുത്തി ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. മറ്റു ഓട്ടോ ഓഹരികളായ Ashok Leyland(-2.4%), Mothersumi(-1%) എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി.

വെഹിക്കിൾ സ്ക്രാപ്പേജ് പോളിസിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരന്ദ്രമോദി ട്വീറ്റ് ചെയ്തതിന് പിന്നാലെ Ashok Leyland വീഴ്ചയിൽ നിന്നും തിരികെ കയറി.

ഒന്നാം പാദഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ Auropharma ഇന്ന് 7.8 ശതമാനം നഷ്ടം രേഖപ്പെടുത്തി.

എൻസോ ഹെൽത്ത് കെയറുമായി കരാർ ഒപ്പുവച്ചതിന് പിന്നാലെ  Wockhardt Pharma ഇന്ന് 4.7 ശതമാനം നേട്ടം കെെവരിച്ചു. ദുബായിൽ സ്പുട്നിക് വി വാക്സിൻ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണിത്.



മെസലാമിൻ റിലീസ് കാപ്സ്യൂളുകൾക്ക് യുഎസ്എഫ്ഡിഎയുടെ അനുമതി ലഭിച്ചതിന് പിന്നാലെ Cadila ഓഹരി ഇന്ന് 2.6 ശതമാനം നേട്ടം കെെവരിച്ചു. 

ടെക്നിപ്പ് എനർജിയിൽ നിന്നും ടൈറ്റാനിയം-ക്ലാഡ് ഓക്സിഡേഷൻ റിയാക്ടറിനുളള ഓർഡർ ലഭിച്ചതിന് പിന്നാലെ  L&T 2.7 ശതമാനം നേട്ടം കെെവരിച്ചു.

സ്പെക്ട്രത്തിനായി ജിയോയിൽ നിന്ന് 1,000 കോടി രൂപ ലഭിച്ചതിന് പിന്നാലെ Bharti Airtel 2.2 ശതമാനം നേട്ടം കെെവരിച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം 154 കോടി രൂപയായതിന് പിന്നാലെ Gujarat Fluorochem ഇന്ന് 2.3 ശതമാനം നേട്ടം കെെവരിച്ചു.

ഓഹരി ഒന്നിന് 150 രൂപ വീതം തിരികെ വാങ്ങാമെന്ന് കമ്പനി പറഞ്ഞതിന് പിന്നാലെ Star Cement 6.7 ശതമാനം നേട്ടം കെെവരിച്ചു. നിലവിലെ ഓഹരിയുടെ വില 115 രൂപയാണ്.

ഒന്നാം പാദത്തിൽ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് ഇരട്ടിയായതിന് പിന്നാലെ Puravankara 9.9 ശതമാനം നേട്ടം കെെവരിച്ചു. 

വിപണി മുന്നിലേക്ക് 

ശക്തമായ മുന്നേറ്റം കാഴ്ചവച്ച നിഫ്റ്റി ഇന്ന് 16500 മറികടന്നു. എന്നാൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ലാർജ് ക്യാപ്പ് ഓഹരികളിലേക്ക് മാറിയതിന് പിന്നാലെ സ്മോൾ ക്യാപ്പ്, മിഡ്ക്യാപ്പ് എന്നിവ താഴേക്ക് വീണു.

TCS, Infosys എന്നിവ എക്കാലത്തെയും ഉയർന്ന നില കെെവരിച്ചു. നിക്ഷേപകർ ഇപ്പോഴും ഇന്ത്യൻ ഐടി മേഖലയിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നുവെന്നതിന്റെ സൂചനയാണിത്. ഈ ആഴ്ചയിൽ മാത്രം ഐടി മേഖല 4 ശതമാനത്തിന്റെ നേട്ടമാണ് കാഴ്ചവച്ചത്. ദീർഘകാലയളവിൽ മേഖല ശക്തമായ മുന്നേറ്റം നടത്തിയേക്കും.

നിഫ്റ്റി ഫാർമ വീണ്ടും ദുർബലമായി കാണപ്പെട്ടു. ആഴ്ചയിൽ 3 ശതമാനത്തിന്റെ നഷ്ടമാണ് മേഖല നേരിട്ടത്.

ഇന്നലെ പ്രധാനമായും രണ്ട് കാര്യങ്ങളാണ് സംഭവിച്ചത്. മേയ് മുതൽ ഏറ്റവും കുറഞ്ഞ വേഗതയിൽ ജൂലൈയിലെ ചില്ലറ പണപ്പെരുപ്പം വർദ്ധിച്ചതായി ഒരു സർക്കാർ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ബാങ്കുകൾ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് മുൻഗണന നൽകുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


നിഫ്റ്റി 50 യിലെ ഫലങ്ങളുടെ സീസൺ ഉടൻ അവസാനിക്കും. 47 കമ്പനികളുടെ ഈ പാദത്തിലെ ഫലങ്ങൾ ഇതിനോട് അകം പുറത്തുവന്ന് കഴിഞ്ഞു. 18 കമ്പനികളുടെ ഫലങ്ങൾ മാത്രമാണ് പ്രതീക്ഷകൾക്ക് മുകളിലായി നേട്ടം കെെവരിച്ചത്.

നിലവിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കൊവിഡ് രണ്ടാം തരംഗത്തിൽ നിന്നും കരകയറുകയാണ്. ഇതിനൊപ്പം സെൻട്രൽ ബാങ്കുകളുടെ പിന്തുണ കൂടി ആയതോടെ വിപണി പുതിയ ഉയരങ്ങൾ കീഴടക്കി.

ഏവരും വെെകിട്ടത്തെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement