പ്രധാനതലക്കെട്ടുകൾ

Adani Ports: ദിഗി പോർട്ട് 705 കോടി രൂപയ്ക്ക് ഏറ്റെടുത്ത് അദാനി പോർട്ട്സ്. ഒപ്പം മഹാരാഷ്ട്രയിൽ 10,000 കോടി നിക്ഷേപിക്കാനും കമ്പനി പദ്ധതിയിടുന്നു.

L&T Finance Holdings: 2,998.61 കോടി രൂപ സമാഹരിക്കുന്നതിനുള്ള റെെറ്റ് ഇഷ്യു പൂർത്തിയായി. 15 ശതമാനമാണ് ഇത് ഓവർ സബ്സ്ക്രെെബ് ആയത്.

TVS group-ന്റെ ടയർ നിർമ്മാണ കമ്പനിയായ TVS Srichakra
1000 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്കായി തമിഴ്നാട് സർക്കാരുമായി കരാറിൽ ഏർപ്പെട്ടു.

Heritage Novandie Foods വാണിജ്യ ഉത്പാദനം ആരംഭിച്ചു.
ഹെറിറ്റേജ് ഫുഡ്സും ഫ്രാൻസിലെ നോവാണ്ടിയും ചേർന്നുള്ള
സംയുക്ത സംരംഭമാണിത്.

IndusInd International Holdings: മൂലധനം സമാഹരിക്കുന്നതിനായി കമ്പനി നടത്തിയ  റെെറ്റ് ഇഷ്യു ഓവർ സബ്സ്ക്രെെബ് ആയി.
കാറ്റലിസ്റ്റ് ട്രസ്റ്റിഷിപ്പിനൊപ്പം IndusInd Bank പ്രമോട്ടർമാർ 4.21 കോടി ഓഹരികൾ പണയം വച്ചു.

ഓൺലൈൻ പലചരക്ക് പ്ലാറ്റ്ഫോം ബിഗ് ബാസ്‌ക്കറ്റിന്റെ 68 ശതമാനം ഓഹരികൾ 9500 കോടി രൂപയ്ക്ക് ഏറ്റെടുത്തതായി  Tata group  അറിയിച്ചു.

Axis Bank- United India Insurance കമ്പനിയും  തമ്മിലുള്ള കേസ് 51.5 ലക്ഷം രൂപയ്ക്ക് തീർപ്പാക്കിയതായി  സെബി അറിയിച്ചു.

ഇന്നത്തെ വിപണി സാധ്യത

കഴിഞ്ഞ ദിവസം അസ്ഥിരമായി തുടർന്ന നിഫ്റ്റി പെട്ടന്ന് ഉണ്ടായ ലാഭമെടുപ്പിനെ തുടർന്ന് 200 പോയിന്റുകളോളം താഴേക്ക് വീണു. എന്നാൽ റിലയൻസിന്റെ പിന്തുണയോടെ സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ 1 പോയിന്റ് താഴെ മാത്രമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

നാല് പി.എസ്.യു ബാങ്കുകൾ ഒരു പോലെ ശക്തമായ മുന്നേറ്റമാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഇവ 20 ശതമാനത്തിലേറെ നേട്ടം കെെവരിച്ചുവെങ്കിലും Axis Bank, ICICI Bank എന്നിവ താഴേക്ക് വീണതോടെ   ബാങ്ക് നിഫ്റ്റി വളരെ വലിയ ഒരു പതനത്തിന് സക്ഷ്യം വഹിച്ചു.

തിങ്കളാഴ്ചത്തെ അവധിക്ക് ശേഷം യുഎസ് വിപണി കഴിഞ്ഞ ദിവസമാണ് തുറക്കപെട്ടത്. തുടർന്ന് അസ്ഥിരമായി ഫ്ലാറ്റായി തന്നെ വ്യാപാരം അവസാനിപ്പിച്ചു.

യുഎസ് ട്രഷറി ബോണ്ട് എക്കാലത്തേയും ഉയർന്ന നില കെെവരിച്ചു. നിക്ഷേപകർ രണ്ടാം ഘട്ട ഉത്തേജന പാക്കേജിനായി കാത്തിരിക്കുകയാണെന്ന് വേണം കരുതാൻ. തീർച്ചയായും ഇക്യൂറ്റി മാർക്കറ്റിൽ നിന്നും ബോണ്ട് മാർക്കറ്റിലേക്ക് കൂടുതൽ പണം ഒഴുകാൻ സാധ്യതയുണ്ട്. ഇക്കാരണത്താൽ തന്നെ ഇന്നു മുതൽ FIIs-ന്റെ വിപണിയിലെ ഇടപെടലുകൾ കുറഞ്ഞേക്കാം.

SGX NIFTY 15,266-ലാണ്  വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ  ഒരു  ഗ്യാപ്പ്  ഡൗൺ  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.

15,240, 15,200 എന്നിവിടങ്ങളിൽ നിഫ്റ്റിക്ക്  ശക്തമായ ഒരു സപ്പോർട്ട്  കാണപ്പെടുന്നു. മുകളിലേക്ക് പോയാൽ  15,300, 15,380 എന്നിവടെ ശക്തമായ പ്രതിരോധം (resistance) കാണാനാകും. 

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs) 1,144   കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ   നിന്ന്  1,559  കോടി രൂപയുടെ ഓഹരികൾ  വിറ്റഴിച്ചു.

നിഫ്റ്റി ഇന്നും അസ്ഥിരമായി തുടരുമെന്ന് തന്നെ പ്രതീക്ഷിക്കാം.  Kotak Bank, HDFC Bank ഇവ കഴിഞ്ഞ ദിവസം പച്ച നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തീർച്ചയായും ശ്രദ്ധിക്കാവുന്നതാണ്.

Reliance
 തനിച്ച് നിഫ്റ്റിയെ 17 പോയിന്റുകളാണ് കഴിഞ്ഞ ദിവസം മുകളിലേക്ക് കൊണ്ട് പോയത്. ഇതിനാൽ തന്നെ റിലയൻസിൽ ഇടിവ് നേരിട്ടാൽ അത് സൂചികയെ താഴേക്ക് വലിച്ചേക്കാം.

OI  ഡാറ്റ സൂചിപ്പിക്കുന്നത് പ്രകാരം വിപണി ഈ ആഴ്ച 15200 നും 15300നും ഇടയിൽ തന്നെ വ്യാപാരം നടത്തും. എന്നാൽ ഇതിൽ മാറ്റം സംഭവിച്ചേക്കാം.

വിപണി അസ്ഥിരമായി നിലനിന്നേക്കാവുന്നതിനാൽ സൂചികയുടെ   ദിശ വ്യക്തമായി മനസിലാക്കിയതിന് ശേഷം മാത്രം വ്യാപാരം നടത്തുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement