പ്രധാനതലക്കെട്ടുകൾ

കേന്ദ്രധനകാര്യമന്ത്രി നിർമല സീതാരാമൻ ഇന്ന് രാവിലെ 11 മണിയോടെ യൂണിയൻ ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കും. ഇതിനാൽ വിപണി കൂടുതൽ അസ്ഥിരമായിരിക്കും.

ICICI Bank: ഡിസംബറിലെ മൂന്നാം പാദത്തിൽ  ബാങ്കിന്റെ ഏകീകൃത അറ്റാദായം 17.73 ശതമാനം ഉയർന്ന് 5,498.15 കോടി രൂപയായി. net interest income വർദ്ധിച്ചതാണ് ഇതിന് കാരണമായത്.

SAIL: ഡിസംബറിലെ മൂന്നാം പാദത്തിൽ  കമ്പനിയുടെ
ഏകീകൃത അറ്റാദായം 1468 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ ഇത് 343.57 കോടി രൂപയായിരുന്നു.

IndusInd Bank: ഡിസംബറിലെ മൂന്നാം പാദത്തിൽ ബാങ്കിന്റെ ലാഭം 37 ശതമാനം കുറഞ്ഞ്  852.8 കോടി രൂപയായി. പോയവർഷം 1,300.2 കോടി രൂപയായിരുന്നു ബാങ്കിന്റെ ലാഭം. അതേസമയം ഫെബ്രുവരി 18ന്  2000 കോടി രൂപ പ്രമോർട്ടർമ്മാർ ബാങ്കിലേക്ക് നിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

IDFC First Bank : ഡിസംബറിലെ മൂന്നാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം 130 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ ബാങ്ക് 1639 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

Coal India: കോൾ ഇന്ത്യയുടെ ഡ്രെെ പ്രൊഡഷൻ 5 മാസത്തെ വളർച്ചയെ മറികടന്നേക്കും. 63.11 ദശലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ 60.2 ദശലക്ഷം ടണ്ണാണ് ഈ മാസത്തെ ഉത്പാദനം.

JK Lakshmi Cement: ഡിസംബറിലെ മൂന്നാം പാദത്തിൽ  കമ്പനിയുടെ ഏകീകൃത അറ്റാദായം 118.43 കോടി രൂപയായി ഉയർന്നു.

Cipla: ഡിസംബറിലെ മൂന്നാം പാദത്തിൽ  കമ്പനിയുടെ
അറ്റാദായം 113 ശതമാനം ഉയർന്ന്  748.2 കോടി രൂപയായി. പോയവർഷം ഇത് 351 കോടി രൂപയായിരുന്നു. പ്രതിവർഷ വരുമാനം 5,168.7 കോടി രൂപയായി.

UPL: ഡിസംബറിലെ മൂന്നാം പാദത്തിൽ  കമ്പനിയുടെ
അറ്റാദായം 13  ശതമാനം ഉയർന്ന്  794 കോടി രൂപയായി.
പോയവർഷം ഇതേ കാലയളവിൽ ഇത് 701 കോടി രൂപയായിരുന്നു.

Tata Motors: ഡിസംബറിലെ മൂന്നാം പാദത്തിൽ  കമ്പനിയുടെ പ്രതിവർഷ അറ്റാദായം 2,906.5 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ ഇത് 1,738.3 കോടി രൂപയായിരുന്നു. വരുമാനം 75,653.79 കോടി രൂപയായി.

L&T Finance Holdings: കമ്പനി  2,998.61 കോടി രൂപയുടെ റെെറ്റ് ഇഷ്യൂ  ഫെബ്രുവരിന് 1ന്( ഇന്ന്) ആരംഭിക്കും. (നിലവിലുള്ള ഓഹരി ഉടമകൾക്ക് കൂടുതൽ ഓഹരികൾ വാങ്ങുന്നതിനുള്ള അവസരമാണ് റെെറ്റ് ഇഷ്യൂ.) 46.13 ഇക്യൂറ്റി ഷെയറുകളാണ് ഓഹരി ഒന്നിന് 65 രൂപ വീതം കമ്പനി നൽകുന്നത്.

Shriram Transport Finance: കമ്പനിക്ക്  60 കോടി രൂപയുടെ സുരക്ഷിത എൻ‌.സി.ഡികൾക്ക് അംഗീകാരം ലഭിച്ചു.

CDSL: ഡിസംബറിലെ മൂന്നാം പാദത്തിൽ  കമ്പനിയുടെ
അറ്റാദായം 150 ശതമാനം വർദ്ധിച്ച് 54 കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യൂ 3 ഫലങ്ങൾ

Castrol India
Coromandel International
Finolex Industries
Kansai Nerolac Paints
Mastek

ഇന്നത്തെ വിപണി സാധ്യത

നിഫ്റ്റി തുടർച്ചയായി 900 പോയിന്റുകളാണ് ഇതുവരെ താഴേക്ക് വീണത്. തുടർന്ന് 13634 എന്ന നിലയിലാണ്  വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസത്തെ വിപണിയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

അസ്ഥിരവും കരടിയിറങ്ങിയതുമായ വിപണിയിൽ പോലും ബാങ്ക് നിഫ്റ്റി പച്ച നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

യൂറോപ്യൻ വിപണികൾ എല്ലാം ചുവന്ന നിറത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ  ഫ്യൂച്ചേഴ്സ് സാവധാനം ലാഭത്തിലേക്ക് കടക്കുന്നതായി കാണാം. യുഎസ് ഫ്യൂച്ചേഴ്സും മുകളിലേക്ക് നീങ്ങി തുടങ്ങി. ഏഷ്യൻ വിപണികൾ എല്ലാം തന്നെ  പച്ച നിറത്തിലാണ് കാണപ്പെടുന്നത്. SGX NIFTY 100 പോയിന്റ് മുകളിലായി   13764 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ  ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.

കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ബജറ്റ് പ്രഖ്യാപിക്കാനിരിക്കെ സൂചികയിൽ ഉണ്ടായേക്കാവുന്ന ചാഞ്ചാട്ടം  നമ്മൾ വ്യക്തമായി മനസിലാക്കിയിരിക്കണം. കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ ബജറ്റ് പ്രഖ്യപിക്കുമ്പോൾ വിപണി 2 ശതമാനം താഴേക്കൊ മുകളിലേക്കൊ മാത്രമാണ് നീങ്ങുക. ഇത്തവണയും അത് മാത്രമെ സംഭവിക്കാൻ സാധ്യതയുള്ളു. എന്നാൽ ഇത് ദിശയിലേക്ക് ആകും സൂചിക നീങ്ങുകയെന്ന് പറയാൻ സാധ്യമല്ല. ബജറ്റ് അവതരണത്തിന്റെ ആദ്യ 2 മണിക്കൂറുകൾ വിപണി അസ്ഥിരമായേക്കും.

മുകളിലേക്ക് പോയാൽ നിഫ്റ്റിക്ക് 14000,14050 എന്നിവ  ശക്തമായ റെസിസ്റ്റൻസാണ്.  ഇത് തകർക്കപെട്ടാൽ വലിയ ഒരു കുതിച്ചുകയറ്റത്തിന് സൂചിക സാക്ഷ്യം വഹിച്ചേക്കാം. താഴേക്ക് നോക്കിയാൽ  13,660 മുതൽ 13500 വരെ  ശക്തമായ ഒരു സപ്പോർട്ടായി കാണാപ്പെടുന്നു.

വൺ ഡേ ചാർട്ട് നോക്കിയാൽ നിങ്ങൾക്ക് മനസിലാകും എല്ലാ ഓഹരികളും വളരെ വലിയ സപ്പോർട്ടിലാണ് നിലകൊള്ളുന്നത്. അതിനാൽ  ബജറ്റ് പ്രഖ്യാപനം വളരെ നിർണായകമാകും.

ഇൻട്രാഡേ ട്രേഡേഴ്സ് ഇന്ന് വളരെ ഏറെ ശ്രദ്ധിക്കണം. നിങ്ങളുടെ ക്യാപ്പിറ്റൽ ഒരിക്കലും നഷ്ടപെടുത്താതെ സൂക്ഷിക്കുന്നതിൽ ശ്രദ്ധിക്കുക. വിപണി അസ്ഥിരമായതിനാൽ Zerodha,Upstox തുടങ്ങിയ ബ്രോക്കർമ്മാർ CO, OCO ഓർഡറുകൾ  താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇക്കാരണത്താൽ തന്നെ സ്റ്റോപ്പ്ലോസ് ഇല്ലാതെ ആരും വ്യാപാരം നടത്തരുത്. മാർക്കറ്റ് ഫീഡ് ആപ്പിലൂടെ ലെെവായി വാർത്തകൾ അറിയുവാൻ ശ്രമിക്കുക. വിപണിയിലെ തുടക്കകാർ ഇന്ന് വ്യാപരം നടത്താതിരിക്കുന്നതും  നല്ല വ്യാപാരം രീതിതന്നെയാണ്.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs) 5931 കോടി രൂപയുടെ ഓഹരികൾ വിറ്റയിച്ചപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ   നിന്ന് 2443  കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement