വിപണി വിശകലനം
രാവിലെ ഗ്യാപ്പ് അപ്പിൽ 13954 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചില്ല. താഴേക്ക് വീണ സൂചിക 13800 എന്ന സപ്പോർട്ടിൽ നിലകൊള്ളാൻ ശ്രമം നടത്തിയെങ്കിലും പരാജയപെട്ടു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ ബാങ്കിംഗ് ഓഹരികൾ ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കാൻ ഒരുങ്ങിയപ്പോൾ നിഫ്റ്റിയും തിരികെ കയറാൻ ആരംഭിച്ചു. 30 മിനിട്ടിനുള്ളിൽ ഏകദേശം 150 പോയിന്റുകളാണ് നിഫ്റ്റി മുകളിലേക്ക് നീങ്ങിയത്. എന്നാൽ അടുത്ത 40 മിനിട്ടിൽ
280 പോയിന്റുകളോളം താഴേക്ക് വീണ സൂചിക 13634 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഇന്നും മികച്ച പ്രകടനം കാഴ്ചവച്ചു. 30700 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ തുറന്ന സൂചിക 30500ൽ വന്ന് അസ്ഥിരമായി തുടർന്നിരുന്നു. ഉച്ചയോടെ കുതിച്ചുകയറ്റം ആരംഭിച്ച സൂചിക 600 പോയിന്റുകൾ കെെവരിച്ചെങ്കിലും വ്യാപാരം അവസാനിച്ചപ്പോൾ വീണ്ടും താഴേക്ക് വന്നു. എന്നാൽ നിഫ്റ്റിക്ക് വരുദ്ധമായി ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 207 പോയിന്റ് മുകളിലായി 30565 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബജറ്റ് പ്രഖ്യാപനം മികച്ചതാകുമെന്ന പ്രതീക്ഷയിൽ
ബാങ്ക് നിഫ്റ്റിയും നിഫ്റ്റി റിയൽറ്റിയും ഇന്ന് പച്ച നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മെറ്റൽ, ഐടി,ഓട്ടോ സെക്ടറുകൾക്കൊപ്പം എല്ലാ മേഖലകളും ഇന്ന് രണ്ട് ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി.
ഏഷ്യൻ വിപണി ഇന്ന് ചുവന്ന നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണിയും നഷ്ടത്തിലാണ് കാണപ്പെടുന്നത്.
നിർണായക വാർത്തകൾ
മൂന്നാം പാദഫലം പുറത്തുവരുന്നതിന് മുമ്പായി IndusInd Bankന്റെ ഓഹരി ഇന്ന് നിഫ്റ്റിയുടെ top-gainer പട്ടികയിൽ ഇടംപിടിച്ചു. ബാങ്കിന്റെ മികച്ച മാനേജ്മെന്റ് സംവിധാനത്തെ വിപണി നല്ല രീതിയിൽ കാണുന്നു. ചാർട്ട് പരിശോധിച്ചാൽ പ്രധാനപെട്ട ലെവലുകൾ കണ്ടെത്താനാകും.
അറ്റാദായം 100 ശതമാനത്തിന് മുകളിൽ ഉയർന്ന് 1852 കോടി രൂപയായതിന് പിന്നാലെ SunPharma ഓഹരികൾ ഇന്ന് 7 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു. കമ്പനിയുടെ മറ്റു വരുമാനങ്ങളും വിപണി പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട് ഫാർമ കമ്പനികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നു.
കുവെെത്തിൽ നടന്ന കൊവിഡ് മരുന്ന് അവിഗണിന്റെ ട്രയൽ പരീക്ഷണം ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ ഡോ. റെഡ്ഡിയുടെ ഓഹരികൾ 5.52 ശതമാനം ഇടിഞ്ഞു. ഇതോടെ ഡോ. റെഡ്ഡി നിഫ്റ്റിയുടെ top loser പട്ടികയിലേക്ക് തള്ളപ്പെട്ടു. മൂന്നാം പാദത്തിൽ കമ്പനി 19.8 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി.
മാരുതിയുടെ ഓഹരികൾ താഴേക്ക് കൂപ്പുകുത്താൻ തുടങ്ങി. എല്ലാ ഓട്ടോ ഓഹരികളിലും വിൽപ്പന നടക്കുകയാണ്. മൂന്നാം പാദത്തിലെ അറ്റാദായത്തിൽ കമ്പനി 24 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
ഡച്ച് ബിസിനസ്സ് സ്വീഡിഷ് കമ്പനിയായ എസ്.എസ്.എ.ബിക്ക് വിൽക്കാനുള്ള ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ടാറ്റാ സ്റ്റീലിന്റെ ഓഹരികളിൽ 3.64 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ഇടപാടിലൂടെ കമ്പനിയുടെ കടങ്ങൾ വീട്ടമെന്ന് ടാറ്റാ സ്റ്റീൽ പ്രതീക്ഷിച്ചിരുന്നു. 730-740 എന്ന നിലയിൽ ഓഹരി ശക്തമായ സപ്പോർട്ട് എടുത്തിരുന്നുവെങ്കിലും താഴേക്ക് വീണു.
Havells India ഇന്ന് 11.6 ശതമാനം ഇടിവ് രേഖപ്പെടുത്തി.കഴിഞ്ഞ ദിവസം ഇത് എക്കാലത്തെഴും ഏറ്റവും ഉയർന്ന നില കെെവരിച്ചിരുന്നു. വിപണിയുടെ വീഴ്ചയിൽ ഭാഗമായ ഓഹരി ഇന്ന് താഴേക്ക് കൂപ്പുകുത്തുകയായിരുന്നു.
ശക്തമായ കുതിച്ചുകയറ്റത്തിന് ആരംഭംകുറിക്കാനിരുന്ന
Reliance രണ്ട് മണിയോടെ താഴേക്ക് വീണു.

വിപണി മുന്നിലേക്ക്
സ്റ്റോപ്പ് ലോസ് ഇല്ലാതെ വ്യാപാരം നടത്തിയ എല്ലാവർക്കും ഇന്ന് ഒരു മോശം ദിവസം തന്നെയായിരിക്കണം. എന്നാൽ നിഫ്റ്റിയുടെ ദിശ മനസിലാക്കി വ്യാപാരം നടത്തിയവർക്ക് ഇത് വളരെ നല്ല ഒരു ദിവസം തന്നെയായിരിക്കും.
ഓരോ വ്യക്തിയുടെയും വൈകാരികമായ ചിന്തകൾ ട്രെയിഡിംഗിനെ സ്വാധീനിക്കും. നിക്ഷേപകർ കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കുകയും ഉയർന്ന വിലയിൽ വിൽക്കുകയും ചെയ്യുന്നു. ഇത് നിങ്ങളും തുടരുക. വിപണി 13500ന് താഴേക്ക് വീണാലും നല്ല കമ്പനികളുടെ നല്ല ഓഹരികൾ മാത്രം കരുതിവയ്ക്കുക.
തിങ്കളാഴ്ച കേന്ദ്ര ബജറ്റ് പ്രഖ്യാപന ദിവസമാണെന്ന് ആരും മറക്കരുത്. അതിനാൽ തിങ്കളാഴ്ച ഇന്നത്തെക്കാൾ ഏറെ വിപണി അസ്ഥിരമായേക്കും. ഓപ്പ്ഷൻ വാങ്ങുന്നവർ ഏറെ ശ്രദ്ധിക്കുക. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം വളരെ വലിയ ഒരു നീക്കം ഇരു ഭാഗത്തേക്കും ഉണ്ടാകുമെന്ന് നിരവധി ആളുകൾ കരുതുന്നു. എല്ലാ സ്ട്രക്ക് പ്രെെസിലും ഉയർന്ന വിലയിൽ പ്രീമിയം ഉണ്ടായേക്കാം. എന്നാൽ ഇത് നിങ്ങൾക്ക് അനുകൂലമായിരിക്കണമെന്നില്ല. അതിനാൽ മാർക്കറ്റ് നിങ്ങൾക്ക് അനുകൂലമായാലും പ്രീമിയത്തിൽ ഇടിവ് സംഭവിച്ചേക്കാം. ഇത് ശ്രദ്ധിക്കേണ്ടതാണ്.
എനിക്ക് അറിയാം ചിലുടെയെങ്കിലും പോർട്ട്ഫോളിയോ ഇന്ന് ചുവന്ന നിറത്തിലാകും ഉണ്ടാവുകയെന്ന്. എന്നാൽ നിങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് സ്വന്തമായി ബുദ്ധിപരമായ തിരുമാനങ്ങൾ യഥാസമയം എടുക്കാനും അതിലൂടെ നിങ്ങളുടെ ക്യാപ്പിറ്റൽ സംരക്ഷിക്കാനുമാണ്. വിപണിയെ പറ്റി നന്നായി പഠിച്ച് കൊണ്ട് എല്ലാവരും വിജയം കെെവരിക്കുക.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

