പ്രധാനതലക്കെട്ടുകൾ

Infosys: തപാൽ ഓപ്പറേറ്ററും യൂറോപ്പിലെ വളരുന്ന പാർസലും ഓമ്‌നി-കൊമേഴ്‌സ് ലോജിസ്റ്റിക്‌സ് പങ്കാളിയുമായ ബിപോസ്റ്റുമായി കൈകോർത്ത് കമ്പനി.

Adani Transmission
: വൈദ്യുതിയുടെ പ്രസരണവും വിതരണവും മറ്റ് അനുബന്ധ ഇൻഫ്രാസ്ട്രക്ചർ സേവനങ്ങളും നേടുന്നതിനായി അദാനി ഇലക്‌ട്രിസിറ്റി ജെവാർ ലിമിറ്റഡ് എന്ന അനുബന്ധ സ്ഥാപനം കമ്പനി ആരംഭിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ  ഗ്യാപ്പ് അപ്പിൽ 18045 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വശങ്ങളിലേക്ക് നീങ്ങി. 18000ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക  പിന്നീട് മുകളിലേക്ക് കയറി. തുടർന്ന് 134 പോയിന്റുകൾക്ക് മുകളിലായി 18070 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40804 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പൊതു വിപണിയുടെ ട്രെൻഡ് പിന്തുടർന്നു. സൂചിക മുകളിലേക്ക് കയറിയെങ്കിലും 40900ൽ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടു. തുടർന്ന് 299 പോയിന്റുകൾക്ക് മുകളിലായി 40873 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നേട്ടത്തിൽ അടച്ചു.

നിഫ്റ്റി ഐടി ഫ്ലാറ്റായി അടച്ചു.

യുഎസ്, യൂറോപ്യൻ വിപണികൾ
ഇന്നലെ നാലും രണ്ടും ശതമാനം കുത്തനെ താഴേക്ക് വീണു.

ഏഷ്യൻ വിപണികൾ
താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ഫ്ലാറ്റായി ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17,791-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

17,750, 17,700, 17,665 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,850, 17,900, 18,000  എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 40,550, 40,370, 40,300 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.  40,670, 40,900, 41,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18,500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 18000ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണാം.

ബാങ്ക് നിഫ്റ്റിയിൽ 41000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 40000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 17.5 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

കഴിഞ്ഞ ദിവസം യുഎസിലെ സിപഐ  കണക്കുകൾ പുറത്തുവന്നിരുന്നു. 8.1 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 8.3 ശതമാനമായി രേഖപ്പെടുത്തി. എന്നാൽ കോർ സിപിഐയിലേക്ക് നോക്കിയാൽ ഇത് 0.3 ശതമാനം ആകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ 0.6 ശതമാനമായി രേഖപ്പെടുത്തി. ഇതാണ് യുഎസ് വിപണി കുത്തനെ താഴേക്ക് വീഴാൻ കാരണമായത്.

കഴിഞ്ഞ 2 വർഷത്തിന് ഇടിയിലെ ഏറ്റവും മോശം ദിവസമായിരുന്നു യുഎസ് വിപണിക്ക് ഇന്നലെ ഉണ്ടായത്. ഇന്ന് രാത്രി പ്രധാന സപ്പോർട്ടിൽ നിലനിൽക്കാൻ സൂചികയ്ക്ക് സാധിക്കുമോ എന്ന് നോക്കാം.

നിഫ്റ്റിയുടെ ദിവസത്തെ കാൻഡിൽ ഒരു ഡബിൾ ടോപ്പ് രൂപപ്പെടുത്തിയതായി കാണാം. ഇത് ഇന്ന് ശ്രദ്ധേയമാകും.

ജർമനിയുടെ സിപിഐ 7.9 ശതമാനമായി രേഖപ്പെടുത്തി. യുകെയിലെ തൊഴിൽ രഹിതരുടെ കണക്കുകൾ 48 വർഷത്തെ കുറഞ്ഞ നിലയിലാണുള്ളത്.

വിൻഡ്ഫാൾ നികുതിയുമായി ബന്ധപ്പെട്ട ഇന്ത്യ പുതിയ തീരുമാനങ്ങൾ കൈകൊണ്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. റിലയൻസ് ഓഹരിയിലേക്ക് ശ്രദ്ധിക്കുക,

ആർബിഐ പലിശ നിരക്ക് 50 ബേസിക്ക് പോയിന്റ് ആയി ഉയർത്തിയേക്കും.

നിഫ്റ്റിയിൽ മുകളിലേക്ക് 17900 ശ്രദ്ധിക്കുക. താഴേക്ക് 17700 ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement