പ്രധാനതലക്കെട്ടുകൾ
PB Fintech: ഐപിഒ വഴി 5625 കോടി രൂപ സമാഹരിച്ചതിന് പിന്നാലെ ഓഹരി ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും. വിതരണം ചെയ്ത വിലയേക്കാൾ 15- 20 ശതമാനം വരെ ലിസ്റ്റിംഗ് ഗെയിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Sigachi Industries, SJS Enterprise എന്നീ ഓഹരികളും ഇന്ന് ലിസ്റ്റ് ചെയ്യപ്പെടും.
Hero MotoCorp: വിൽപ്പന കുറഞ്ഞതിനെ തുടർന്ന് രണ്ടാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 22 ശതമാനം ഇടിഞ്ഞ് 747.79 കോടി രൂപയായി.
Maruti Suzuki: പെട്രോൾ വില വർദ്ധനവിനെ തുടർന്ന് കമ്പനിയുടെ ഉത്പ്പന്ന ശ്രേണിയിലുടനീളമുള്ള മോഡലുകൾ സിഎൻജിയുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നതായി കാർ നിർമാതാവ് പറഞ്ഞു.
ONGC: കുറഞ്ഞ നിരക്ക് വ്യവസ്ഥ തിരഞ്ഞെടുത്ത് ഒറ്റത്തവണ നികുതി ലാഭം നേടിയതിനാൽ, കമ്പനി എക്കാലത്തെയും ഉയർന്ന ത്രൈമാസ അറ്റാദായം റിപ്പോർട്ട് ചെയ്തു. 18347 കോടിക്ക് മുകളിലായാണ് അറ്റാദായം രേഖപ്പെടുത്തിയിട്ടുള്ളത്.
Grasim Industries: രണ്ടാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 27.36 ശതമാനം വർദ്ധിച്ച് 2032.41 കോടി രൂപയായി.
BSE: രണ്ടാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 39 ശതമാനം വർദ്ധിച്ച് 65.14 കോടി രൂപയായി.
Apollo Hospitals Enterprise: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം നാല് ഇരട്ടി വർദ്ധിച്ച് 267.41 കോടി രൂപയായി.
Brigade Enterprises: സാമ്പത്തിക വർഷത്തിന്റെ പകുതി വരെയുള്ള കണക്കുപ്രകാരം കമ്പനിയുടെ വിൽപ്പന 59 ശതമാനം വർദ്ധിച്ച് 1310.6 കോടി രൂപയായി. ഭവന ആവശ്യകതയിലെ പുനരുജ്ജീവനവും ഭവനവായ്പകളുടെ കുറഞ്ഞ പലിശനിരക്കും ഇതിന് കാരണമായി.
Manappuram Finance: പലിശ കുറഞ്ഞതിനെ തുടർന്ന് രണ്ടാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 8.8 ശതമാനം ഇടിഞ്ഞ് 369.88 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച ഗ്യാപ്പ് അപ്പിൽ 17980 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും 18000ൽ അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു. തുടർന്ന് 17900ൽ സപ്പോർട്ട് രേഖപ്പെടുത്തി തിരികെ കയറിയ സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 18000, 18050, 18100 എന്നിവ മറികടന്ന നിഫ്റ്റി തുടർന്ന് 229 പോയിന്റുകൾക്ക് മുകളിലായി 18103 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ഗ്യാപ്പ് അപ്പിൽ 38733 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്നലെ കുത്തനെ താഴേക്ക് വീണു. 38500ന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക തിരികെ കയറി 38600, ദിവസത്തെ ഉയർന്ന നില എന്നിവ മറികടന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 73 പോയിന്റുകൾ/ 0.45 ശതമാനം മുകളിലായി 38733 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മീഡിയ(-0.13%) ഒഴികെ മറ്റു മേഖല സൂചികകളും ലാഭത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സുകൾ എന്നിവ നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY ഉയർന്ന നിലയിൽ 18221-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
18,050, 18,000, 17,940, 17,880, 17,835 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,175, 18,200, 18,230, 18,320, 18,400 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 38,600, 38,500, 38,350, 38,000 എന്നിവിടെ. ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,000, 39,300, 39,500, 39,750, 40,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
18500, 18300 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 18000, 17900 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 39000, 39500 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 38500, 38000 എന്നിവിടെ കൂടുതൽ പുട്ട് ഒഐ ഉള്ളതായി കാണാം.
വിക്സ് ഇപ്പോൾ 15.2 ആയി കാണാപ്പെടുന്നു. 7 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. വിപണിയിലെ ഭയം കുറഞ്ഞതായി കാണുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 511 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 851 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ഓക്ടോബറിലെ സിപിഐ കണക്കുകൾ 4.48 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇത് പ്രതീക്ഷിച്ചതിലും കൂടുതലാണ്. ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ സൂചിക കണക്കുകളും പ്രതീക്ഷിച്ചതിലും മോശമായാണ് വന്നിരുന്നത്. ആദ്യ മണിക്കൂറുകളിൽ തന്നെ വിപണി ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് നോക്കാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങാൻ വെള്ളിയാഴ്ച ആരംഭിച്ചതായി കാണാം. ഇത് തുടർന്നാൽ വിപണിയിൽ വീണ്ടും ബുൾ മുന്നേറ്റം ഉണ്ടായേക്കാം. 38500 വരും ദിവസങ്ങളിൽ ബാങ്ക് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ആയി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കാം.
ബാങ്ക് നിഫ്റ്റി ഓപ്ഷനിൽ 38500- 39000 എന്നതിനിടയിലായി വളരെ അധികം അഗ്രസീവായ പൊസിഷനുകൾ ഉള്ളതായി കാണാം. ഈ നില തകർക്കപ്പെട്ടാൽ സൂചകയിൽ നല്ല ഒരു നീക്കം ഉണ്ടായേക്കാം.
രണ്ടാം പാദഫലങ്ങൾ എല്ലാം വന്നു കഴിഞ്ഞു. ഇന്ത്യയുടെ ഉത്സവ സീസണും ഇപ്പോൾ കഴിഞ്ഞിരിക്കുകയാണ്. നിഫ്റ്റിയിൽ 18000 വളരെ വലിയ പുട്ട് ഒഐ ഉള്ളതായി കാണാം. ഇത് വിപണി ബുള്ളിഷാണെന്ന സൂചന നൽകുന്നു. 17800 ശക്തമായ സപ്പോർട്ട് ആയി വരുന്ന ആഴ്ച നിലകൊള്ളും. മുകളിലേക്ക് 18500, എക്കാലത്തെയും ഉയർന്ന നിലയായ 18600 എന്നിവ പ്രതിരോധം സൃഷ്ടിച്ചേക്കും. താഴേക്ക് 18000, മുകളിലേക്ക് 18230 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

