പ്രധാനതലക്കെട്ടുകൾ
ICICI Bank: മാർച്ചിലെ നാലാം പാദത്തിൽ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 4402.6 കോടി രൂപയായി.
HCL Tech: ബിസിനസ് തുടർച്ച ഉറപ്പുവരുത്തുന്നതിനായി കമ്പനി ഇന്ത്യയിൽ നിന്നുമുള്ള ജോലികൾ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നു. അതേസമയം മാർച്ച് പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 6.1 ശതമാനം ഇടിഞ്ഞ് 2962 കോടി രൂപയായി.
Mahindra & Mahindra Financial Services: മാർച്ച് പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 8 ശതമാനം ഇടിഞ്ഞ് 219 കോടി രൂപയായി.
Hathway Cable & Datacom : ഓഫർ ഫോർ സെയിൽ വഴി കമ്പനിയുടെ 20.54 കോടി ഇക്യൂറ്റി ഓഹരികൾ വിൽക്കുമെന്ന് പ്രെമോർട്ടർമാർ അറിയിച്ചു. ഓഹരി ഒന്നിന് 21.50 രൂപ വീതമാണ് നൽകുക. നോൺ റീട്ടെയിൽ നിക്ഷേപകർക്കായി ഇന്നും റീട്ടെയിൽ നിക്ഷേപകർക്കായി നാളെയും ഓഫർ ഫോർ സെയിൽ ആരംഭിക്കും.
Ramco Systems : ജപ്പാനിൽ റാംകോ സോഫ്റ്റുവെയർ ജപ്പാൻ എന്ന പേരിൽ കമ്പനി ഒരു അനുബന്ധ സ്ഥാപനം ആരംഭിച്ചു.
ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ
- HDFC Life Insurance Company
- Tech Mahindra
- Alok Industries
- Castrol India
- Delta Corp
- SBI Cards and Payment Services
- Snowman Logistic
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച നിഫ്റ്റി അസ്ഥിരവും ചാഞ്ചാട്ടമേറിയ നിലയിലുമാണ് കാണപെട്ടത്. മുകളിലേക്ക് കയറി 14450 വരെ നേട്ടം കെെവരിച്ച സൂചിക പിന്നീട് താഴേക്ക് വീണ് 14300 വരെയെത്തി. ശേഷം വീണ്ടും ഉയർന്ന് കൊണ്ട് 14350ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
നിഫ്റ്റിയെ മറികടന്ന ബാങ്ക് നിഫ്റ്റി വെള്ളിയാഴ്ച 200 പോയിന്റുകളുടെ നേട്ടം കെെവരിച്ച് 31700ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.
മീഡിയ, പി.എസ്.യു ബാങ്ക്സ് എന്നീ മേഖലകൾ മാത്രമാണ് വെള്ളിയാഴ്ച ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ്, യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച മുകളിലേക്ക് കയറുന്നതാണ് കാണാനായത്. ചൊവ്വാഴ്ച മുതൽ രണ്ട് ദിവസം യുഎസ് ഫെഡ്റൽ റിസർവ് യോഗം ചേരുന്നുണ്ട്. ഈ ആഴ്ചയിൽ ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്.
ഏഷ്യൻ വിപണികൾ ഏറെ മുകളിലാണ് നിൽക്കുന്നത്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സും ലാഭത്തിലാണ് കാണപ്പെടുന്നത്. SGX NIFTY 14,460 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
കഴിഞ്ഞ മൂന്ന് തിങ്കളാഴ്ചകളിലും വിപണി വളരെ വലിയ ഗ്യാപ്പ് ഡൗണിൽ തുറക്കുന്നതാണ് നമ്മൾ കണ്ടിരുന്നത്. എന്നാൽ ഈ ആഴ്ച വ്യത്യസ്തമാണ്.
വിപണി ചാഞ്ചാട്ടത്തിന് വിധേയമായി നൽക്കുന്നതിനാൽ സൂചികയുടെ ദിശ മനസിലാക്കിയ ശേഷം മാത്രം വ്യാപാരം ആരംഭിക്കുക. കഴിഞ്ഞ ദിവസവും വിപണിയുടെ ചാഞ്ചാട്ടം നമ്മൾ കണ്ടതാണ്. കഴിഞ്ഞ ആഴ്ച ഗ്യാപ്പ് അപ്പിൽ തുറന്നതിന് ശേഷം നിഫ്റ്റി താഴേക്ക് വീഴുന്നതായും ഗ്യാപ്പ് ഡൗണിൽ തുറന്ന ശേഷം മുകളിലേക്ക് കയറുന്നതായും നമ്മൾ കണ്ടിരുന്നു.
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഫലപ്രഖ്യാപനം നടന്ന സാഹചര്യത്തിൽ ബാങ്കിംഗ് ഓഹരികളിലും ബാങ്ക് നിഫ്റ്റിയിലും ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്.
കൊവിഡ് കേസുകളുടെ വർദ്ധന നിരക്ക് നേരിയ തോതിൽ കുറഞ്ഞു. എന്നിരുന്നാലും വിപണിയിൽ അനിശ്ചിതത്വവും ഭയവും നിലനിൽക്കുന്നു.
14200 എന്നത് ഏറെ നാളായി നിഫ്റ്റിക്ക് പ്രധാന സപ്പോർട്ടായി നിലനിൽക്കുകയാണ്. എന്നാൽ കഴിഞ്ഞ ആഴ്ച ഇത് തകർക്കപെട്ടിരുന്നു. സൂചിക 14150ൽ സപ്പോർട്ട് എടുത്ത് തിരികെ കയറുകയും ചെയ്തു. നിഫ്റ്റി പുതിയ പുതിയ താഴ്ന്ന നില രേഖപ്പെടുത്തി വരുന്നതായി കാണാം. ഇത് വീണ്ടും പരീക്ഷിച്ചാൽ പുതിയ താഴ്ന്ന നിലയിലേക്ക് സൂചിക എത്തിപെട്ടേക്കാം. ഒഐ പ്രകാരം 14000 ഈ ആഴ്ച ശക്തമായ സപ്പോർട്ട് ആയി നിലകൊള്ളും.
ബാങ്ക് നിഫ്റ്റി 30500 തകർത്ത് താഴേക്ക് പോയാൽ 29500, 29000 എന്നിവ അടുത്ത സപ്പോർട്ട് ആയി പരിഗണിക്കാം.
14,350, 14,450, 14,500 എന്നിവിടെ നിഫ്റ്റിയിൽ ശക്തമായ പ്രതിരോധം കാണപ്പെടുന്നു. 32,000, 32,350 എന്നിവിടെ ബാങ്ക് നിഫ്റ്റിയിലും ശക്തമായ പ്രതിരോധം നിലനിൽക്കുന്നു.
15000,14800 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 14000, 13500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. 14800,15000 എന്നിവിടങ്ങളിലെ കോൾ ഒഐയേക്കാൾ കൂടുതൽ പുട്ട് ഒഐയാണ് 14000ൽ കാണപ്പെടുന്നത്. ഇത് 14000ൽ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉണ്ടെന്ന സൂചന നൽകുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1360 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1695 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി.
ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങി കൊണ്ട് വിപണിയെ താങ്ങി നിർത്തുകയാണ്.
വിപണിയിലെ ചാഞ്ചാട്ടം ഈ ആഴ്ചയിലും തുടർന്നേക്കാം. സുരക്ഷിതരായി ഇരിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

