പ്രധാനതലക്കെട്ടുകൾ

Vodafone Idea: 50,000 കോടിയിലേറെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കുമാർ മംഗലം ബിർളയെ ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കം ചെയ്ത് കമ്പനി.

Titan Company: ജൂൺ പാദത്തിൽ അറ്റാദായം 18 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 297 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 

Zomato: സൊമാറ്റോ പേയ്‌മെന്റ്സ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി അനുബന്ധ സ്ഥാപനം ആരംഭിച്ചു. ആർബിഐയുടെ നിയമങ്ങൾക്ക് അനുസൃതമായി പേയ്‌മെന്റ് ഗേറ്റ്‌വേ സേവനങ്ങൾ നടത്തുന്നതിനായാണ് പുതിയ സ്ഥാപനം രൂപീകരിച്ചിട്ടുള്ളത്.

Greenply Industries:
ഫൈബർബോർഡ് ബിസിനസ് ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇതിനായി ഗുജറാത്തിലെ വഡോദരയിൽ 548 കോടി രൂപ മൂലധനച്ചെലവിൽ  പ്ലാന്റ് സ്ഥാപിക്കുമെന്നും കമ്പനി വ്യക്തമാക്കി.



Reliance Industries: ആന്ധ്രാപ്രദേശിൽ റീസൈക്കിൾ ചെയ്ത പോളിസ്റ്റർ സ്റ്റാപ്പിൾ ഫൈബർ നിർമ്മാണ കേന്ദ്രം സ്ഥാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. ഇത് കമ്പനിയുടെ ശേഷി വർദ്ധിപ്പിക്കും.

Shriram Transport Finance Company: 10 ലക്ഷം രൂപ മുഖ വിലയ്ക്ക് 1000 എൻ.സി.ഡികൾ വിതരം ചെയ്യാൻ കമ്പനി അനുവദിച്ചു.


ഇന്നത്തെ പ്രധാന ക്യു 1 ഫലങ്ങൾ

  • Adani Transmission
  • Cipla
  • GAIL (India)
  • Gujarat Gas
  • Honeywell Automation
  • Adani Power
  • REC
  • Aditya Capital
  • Ipca Labs
  • Tata Chemicals
  • KIOCL
  • Escorts
  • Indiabulls Housing Finance
  • Birla Corp

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യപ്പ് അപ്പിൽ തുറന്ന നിഫ്റ്റി ശക്തമായ മുന്നേറ്റം തുടർന്ന് 16258ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി ഇന്നലെ 2.33 ശതമാനം നേട്ടം കെെവരിച്ച് മിന്നും പ്രകടനം കാഴ്ചവച്ചു. 35800, 36000 എന്നീ പ്രതിരോധ രേഖകൾ മറികടന്ന സൂചിക 36028 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക്സ്, ഫിനാൻഷ്യൽ സേവന
ഓഹരികൾ മികച്ച പ്രകടനം കാഴ്ചവച്ചു. മറ്റു മേഖലകൾ താഴേക്ക് നീങ്ങി.

യൂറോപ്യൻ വിപണികൾ  മുകളിലേക്ക് കയറി ലാഭത്തിൽ അടച്ചു. യുഎസ് വിപണി 0.4- 0.9 ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ ഏറെയും അസ്ഥിരമായി കയറിയിറങ്ങിയാണ് കാണപ്പെടുന്നത്. അതേസമയം യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകൾ നേരിയ നിലയിൽ മുകളിലാണ്.

SGX NIFTY ഫ്ലാറ്റായി 16,267-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന  നൽകുന്നു.



16,200, 16,140, 16,100 എന്നിവിടെയാണ് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളത്.

16,290-300 എന്നിവിടെ നിഫ്റ്റിയിൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

36,500-600 എന്നത്  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലകളാണ്. ഇത് ശ്രദ്ധിക്കുക.

35,800ൽ ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2828  കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 441 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

16300,16400 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും  അധികം കോൾ ഒഐ കാണപ്പെടുന്നത്. 16,000, 15,900, 16200 എന്നിവിടെയാണ് ഏറ്റവും കൂടുതൽ പുട്ട് ഒഐ ഉള്ളത്.

36000, 37000 എന്നിവിടെയാണ് ബാങ്ക് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. 35000ൽ അനേകം പുട്ട് ഒഐ ഉള്ളതായും കാണാം.

കഴിഞ്ഞ തവണ എസ്.ബി.ഐയുടെ ഫലം വന്നതിന് പിന്നാലെ അടുത്ത ദിവസവും ഓഹരി മുന്നേറ്റം തുടർന്നിരുന്നു. അതിനാൽ  SBI-ലേക്കും മറ്റു ബാങ്ക് ഓഹരികളിലേക്കും ശ്രദ്ധിക്കുക.

മുകളിലേക്ക് നോക്കിയാൽ ബാങ്ക് നിഫ്റ്റിക്ക് 36500-600 എന്ന നില ശ്രദ്ധിക്കാവുന്നതാണ്. താഴേക്ക് 36000, 35800 എന്നിവ ശ്രദ്ധിക്കാം.



മുകളിലേക്ക് നോക്കിയാൽ നിഫ്റ്റിയിൽ 16300 ശ്രദ്ധിക്കാവുന്നതാണ്. താഴേക്ക് 16200 ഉം ശ്രദ്ധിക്കുക. ഇതിൽ എത് തകർക്കപ്പെടുന്നുവെന്ന് നോക്കി മാത്രം വ്യാപാരം നടത്തുക.

വിപണിയിൽ ലാഭമെടുപ്പിനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ആഴ്ചയിലെ എക്സ്പെയറി ആയതിനാൽ തന്നെ ശ്രദ്ധിച്ച് മാത്രം വ്യാപാരം നടത്തുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement