പ്രധാനതലക്കെട്ടുകൾ
NLC India: ഓഹരി ഒന്നിന് 1.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
Metro Brands: ഓഹരി ഒന്നിന് 1.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. അതേസമയം കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സഹേൽ കാംദാർ രാജിവച്ചു.
Future Retail: റിലയൻസുമായുള്ള കരാറിനെ പറ്റി സംസാരിക്കുന്നതിനായി ഓഹരി ഉടമകളും വായ്പ്പ നൽകിയവരും തമ്മിൽ ഏപ്രിൽ 20-21 ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തും.
Dish TV: കമ്പനിയുടെ പ്രൊമോട്ടറും എംഡിയുമായ ജവഹർ ഗോയൽ, ബോർഡ് ഓഫ് ഡയർക്ടേഴ്സ് എന്നിവർക്ക് എതിരെ സെബി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു . ലിസ്റ്റിംഗ് ചട്ടങ്ങളുടെ ലംഘനം ആരോപിച്ചാണ് നടപടി.
Geojit Financial Services: കമ്പനിയുടെ പ്രോമോട്ടറായ ബിഎൻപി പരിബാസ് ഫെബ്രുവരി 28ന് 80000 കോടി ഓഹരികൾ വിറ്റഴിച്ചു.
Hinduja Group: ഇൻഡസിൻഡ് ബാങ്കിന്റെ 2.86 ലക്ഷം ഓഹരികൾ സ്വന്തമാക്കി ഹിന്ദുജ ഗ്രൂപ്പ്.
ഇന്നത്തെ വിപണി സാധ്യത
കഴിഞ്ഞ ദിവസം വലിയ ഗ്യാപ്പ് ഡൌണിൽ 15867 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. ശേഷം തിരികെ കയറിയ സൂചിക 15940ൽ നേരിട്ട പ്രതിബന്ധത്തെ തുടർന്ന് താഴേക്ക് വീണു. ശേഷം 382 പോയിന്റുകൾ/2.35 ശതമാനം താഴെയായി 15863 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 33250 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണു. കൊവിഡിന് മുമ്പത്തെ നിലയിലേക്ക് പോയ സൂചികയിൽ അവസാന നിമിഷം ബൈയിംഗ് നടക്കുന്നതായി കാണപ്പെട്ടു. തുടർന്ന് 1536 പോയിന്റുകൾ/ 4.47 ശതമാനം താഴെയായി 32871 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഓട്ടോ 4 ശതമാനത്തിൽ ഏറെ താഴേക്ക് വീണു.
യൂഎസ് വിപണികൾ ഇന്നലെ രണ്ടാം ഘട്ടത്തിൽ കുത്തനെ താഴേക്ക് വീണു. യൂറോപ്യൻ വിപണികളുടെ നഷ്ടത്തിൽ അടച്ചു. DAX
മൂന്ന് ശതമാനത്തിലേറെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
ഏഷ്യൻ വിപണികൾ 1 ശതമാനത്തിന് അടുത്ത് നഷ്ടത്തിലാണുള്ളത്. യുഎസ് ഫ്യൂച്ചേഴ്സ് ഫ്ലാറ്റായി കാണപ്പെടുന്നു. അതേസമയം യൂറോപ്യൻ ഫ്യൂച്ചേഴ്സ് ലാഭത്തിലാണുള്ളത്.
SGX NIFTY 15,750-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
15,700, 15,600, 15,500 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15,940, 16,000, 16,130 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 32,500, 32,400, 32,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 33,000, 33,200, 33,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 16,500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 15000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 34500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 32000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
വിക്സ് 29.33 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 7,500 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 5,300 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തലാക്കാൻ യൂറോപ്യൻ രാജ്യങ്ങളുമായി അമേരിക്ക ചർച്ച നടത്തുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. ഇതേതുടർന്ന് വിപണികൾ നിലംപതിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കാണാനായത്. ആദ്യ പകുതിയിൽ ഏഷ്യൻ, യൂറോപ്യൻ വിപണികൾ താഴേക്ക് വീണെങ്കിലും പിന്നീട് യൂറോപ്യൻ വിപണികൾ തിരികെ കയറി.
എൻ.എസ്.ഇയിൽ ഉണ്ടായ സാങ്കേതിക തകരാറാണ് ശ്രദ്ധേയമായ മറ്റൊരു സംഭവം. ഇക്കാരണത്താലാണ് വിപണിയിൽ വലിയ ഒരു ചുവന്ന കാൻഡിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ വിപണിയിൽ നിന്നും വിട്ടുനിൽക്കാൻ ശ്രദ്ധിക്കുക.
ഇലക്ഷൻ കഴിഞ്ഞതിനാൽ തന്നെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. യുപിയിൽ ബി.ജെ.പിയും പഞ്ചാബിൽ എഎപിയും വിജയം കൈവരിക്കുമെന്നാണ് ഇതിൽ പറയുന്നത്. വ്യാഴാഴ്ച ഫലങ്ങൾ പുറത്തുവരുമ്പോൾ അറിയാം.
മാക്രോണിന്റെ അഭ്യർത്ഥനയെത്തുടർന്ന് പുടിൻ ഉക്രൈനിലെ ഒന്നിലധികം നഗരങ്ങളിൽ മാനുഷിക ഇടനാഴികൾ തുറന്നു. ഉക്രൈൻ അധിനിവേശത്തെക്കുറിച്ച് ലോക കോടതിയിൽ വാദം ആരംഭിച്ചെങ്കിലും റഷ്യ ഹാജരായില്ല. ക്രിമിയയെ റഷ്യൻ പ്രദേശമായി കണക്കാക്കാനും ഡൊനെറ്റ്‌സ്‌കിനെയും ലുഹാൻസ്കിനെയും അംഗീകരിക്കാനും അവരുടെ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താനും റഷ്യ ഉക്രൈനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിഫ്റ്റിക്ക് താഴേക്ക് 15600 ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

