എസ്‌ബിഐ ക്യു 3 ഫലങ്ങൾ: അറ്റാദായം 62% വർധിച്ച് 8,432 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) അറ്റാദായം 62.26% വർധിച്ച് 8,431.88 കോടി രൂപയായി. ഇതേ കാലയളവിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം 6.4% വർധിച്ച് 30,687 കോടി രൂപയായി. നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 4.9 ശതമാനമായിരുന്ന മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം മൂന്നാം പാദത്തിൽ 4.5 % ആയി. ബാങ്കിന്റെ മൊത്തം പ്രൊവിഷനുകൾ 33 ശതമാനം ഇടിഞ്ഞ് 6,794 കോടി രൂപയായി.
പേടിഎം ക്യു 3 ഫലങ്ങൾ: അറ്റ നഷ്ടം 778 കോടി രൂപയായി വർദ്ധിച്ചു
ഡിസംബറിൽ അവസാനിച്ച പാദത്തിൽ 778.4 കോടി രൂപയുടെ ഏകീകൃത നഷ്ടം രേഖപ്പെടുത്തി വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് (പേടിഎം). കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 535.5 കോടി രൂപയുടെ അറ്റനഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു. അതേസമയം പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 89% ഉയർന്ന് 1,456.1 കോടി രൂപയായി. കമ്പനിയുടെ മൊത്ത വ്യാപാര മൂല്യം (ജിഎംവി) 123 ശതമാനം ഉയർന്ന് 2.5 ലക്ഷം കോടി രൂപയായി
കോർപ്പറേറ്റ് യാത്രകൾ ക്രമേണ തിരിച്ചുവരുന്നതായി ഇൻഡിഗോ
കോർപ്പറേറ്റ് യാത്രക്കാരുടെ ഡിമാന്റ് വീണ്ടും തിരിച്ചുവരുന്നതായി ബജറ്റ് കാരിയർ ഇൻഡിഗോ. “ഡിസംബറിൽ കോർപ്പറേറ്റ് യാത്രകളിൽ 70% വീണ്ടെടുക്കൽ ഉണ്ടായിരുന്നു എന്നാൽ കോവിസിന്റെ മൂന്നാം തരംഗം കാരണം ബിസിനസ് ഇടിഞ്ഞു. ഇത് ജനുവരി ആദ്യ പകുതിയിൽ കോവിഡിന് മുമ്പുള്ളതിന്റെ 25% ആയി കുറഞ്ഞു. ഇൻഡിഗോ ചീഫ് സ്ട്രാറ്റജി ആൻഡ് റവന്യൂ ഓഫീസർ സഞ്ജയ് കുമാർ പറഞ്ഞു. ഡിമാൻഡ് കുതിച്ചുയരുന്നതിനാൽ അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വീണ്ടെടുക്കൽ ഉണ്ടാകുമെന്നാണ് ഇൻഡിഗോ പ്രതീക്ഷിക്കുന്നത്.
ഉജ്ജീവൻ എസ്എഫ്ബി ക്യു 3 ഫലങ്ങൾ: അറ്റ നഷ്ടം 34 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ 34 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 279 കോടി രൂപയുടെ അറ്റ നഷ്ടം ബാങ്ക് രേഖപ്പെടുത്തിയിരുന്നു. ഇതേ കാലയളവിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം 5% വർധിച്ച് 454 കോടി രൂപയായി. നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 11.8 ശതമാനമായിരുന്ന മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം മൂന്നാം പാദത്തിൽ 9.79% ആയിരുന്നു.
ബാങ്ക് ഓഫ് ബറോഡ ക്യു 3 ഫലങ്ങൾ: അറ്റാദായം 107% ഉയർന്ന് 2,197 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായം 107% വർധിച്ച് 2,197 കോടി രൂപയിലെത്തി. ഇതേ കാലയളവിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം 14.4% വർധിച്ച് 8,552 കോടി രൂപയായി. നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 8.1 ശതമാനമായിരുന്ന മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം മൂന്നാം പാദത്തിൽ 7.25% ആയിരുന്നു. ബാങ്കിന്റെ പ്രവർത്തന ലാഭം മൂന്നാം പാദത്തിൽ 7.85 ശതമാനം ഉയർന്ന് 5,483 കോടി രൂപയായി.
89 കോടി രൂപയുടെ കുടിശ്ശിക വരുത്തിയതിന് സീലിനെതിരെ ഇൻഡസ്‌ഇൻഡ് ബാങ്ക്
സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിനെതിരെ (സീൽ) പാപ്പരത്വ നടപടികൾ ആരംഭിക്കാൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് മുമ്പാകെ ഒരു അപേക്ഷ സമർപ്പിച്ച് ഇൻഡസ്ഇൻഡ് ബാങ്ക്. സീൽ 83.08 കോടി രൂപയുടെ വീഴ്ച വരുത്തിയതായി ബാങ്ക് അവകാശപ്പെട്ടു. സൈടൈ നെറ്റ്വർക്ക് ലിമിറ്റഡിലേക്ക് അഡ്വാൻസ് ചെയ്ത ടേം-ലോൺ സൗകര്യത്തിനായി ഇൻഡസ്ഇൻഡ് ബാങ്കുമായി ഉണ്ടാക്കിയ ഡെബ്റ്റ് സർവീസ് റിസർവ് അക്കൗണ്ട് ഗ്യാരന്റി കരാറിലെ ഒരു കക്ഷിയാണെന്ന് സീൽ പറഞ്ഞു.
അഫ്ലെ ഇന്ത്യ ക്യു 3 ഫലങ്ങൾ: അറ്റാദായം 103% വർധിച്ച് 62 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ അഫ്ലെ ഇന്ത്യ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 103% വർഷം വർധിച്ച് 62.06 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 30% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 126% വർഷം ഉയർന്ന് 339 കോടി രൂപയായി. ഇബിഐടിടിഎ വർഷം തോറും 77% വർധിച്ച് മൂന്നാം പാദത്തിൽ 67 കോടി രൂപയായി.
അതേസമയം ആപ്പ്നെക്സ്റ്റിൽ 28.33% ഓഹരികൾ 8.21 മില്യൺ ഡോളർ രൂപയ്ക്ക് സ്വന്തമാക്കാൻ അഫ്ലെ ഇന്ത്യയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ അഫ്ലെ ഇന്റർനാഷണൽ നിശ്ചിത ഓഹരി വാങ്ങൽ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.1
ഗോ ഫാഷൻ ക്യു 3 ഫലങ്ങൾ: അറ്റാദായം 33% വർധിച്ച് 23 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഗോ ഫാഷൻ (ഇന്ത്യ) ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 33 ശതമാനം വർധിച്ച് 23.69 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 27% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 47 ശതമാനം ഉയർന്ന് 142 കോടി രൂപയായി. ഇബിഐടിടിഎ മൂന്നാം പാദത്തിൽ 72 ശതമാനം ഉയർന്ന് 52 കോടി രൂപയായി.
മുംബൈ സർക്കിളിൽ പ്രവർത്തനരഹിതമായി റിലയൻസ് ജിയോ
മുംബൈ ടെലികോം സർക്കിളിൽ റിലയൻസ് ജിയോ നെറ്റ്‌വർക്കുകളുടെ പ്രവർത്തനം തടസ്സപ്പെടു. പല ജിയോ ഉപയോക്താക്കൾക്കും അവരുടെ ജിയോ നമ്പറുകൾ ഉപയോഗിച്ച് സെല്ലുലാർ കോളുകളൊന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് ഉപയോക്താക്കൾ ട്വറ്ററിൽ ട്വീറ്റ് ചെയ്തു. ഇന്റർനെറ്റ് സേവനങ്ങളും തടസ്സപ്പെട്ടു. സേവനങ്ങൾ ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അഡ്വാൻസ്ഡ് എൻസൈം ടെക് ക്യു 3 ഫലങ്ങൾ: അറ്റാദായം 36 ശതമാനം ഇടിഞ്ഞ് 27.4 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ അഡ്വാൻസ്ഡ് എൻസൈം ടെക്നോളജീസിന്റെ ഏകീകൃത അറ്റാദായം 27.48 കോടി രൂപയായി കുറഞ്ഞു. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 7% കുറഞ്ഞു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഇതേ കാലയളവിൽ 3% ഇടിഞ്ഞ് 133 കോടി രൂപയായി. ഇബിഐടിഡിഎ 41% വർധിച്ച് 49 കോടി രൂപയായി,

