എസ്ബിഐ ക്യു 2 ഫലം, അറ്റാദായം 67 ശതമാനം വർധിച്ച് 7,626 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏകീകൃത അറ്റാദായം 67 ശതമാനം വർദ്ധിച്ച് വർദ്ധിച്ച് 7,626 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 10.6 ശതമാനം വർദ്ധിച്ച് 31,184 കോടി രൂപയായി. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി അനുപാതം (ജിഎൻപിഎ) 4.90 ശതമാനമായി. ഒന്നാം പാദത്തിൽ ഇത് 5.32 ശതമാനമായിരുന്നു. 2022 സാമ്പത്തിക വർഷത്തിൽ കിട്ടാക്കടങ്ങൾക്കുള്ള തുക 52 ശതമാനം കുറഞ്ഞ് 2,699 കോടി രൂപയായി.

ഒക്ടോബറിൽ ദശാബ്ദത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള വളർച്ച കാഴ്ചവച്ച് ഇന്ത്യൻ സേവന പിഎംഐ

പത്തു വർഷത്തിനിടയിലെ ഏറ്റവും ശക്തമായ പ്രവർത്തനം കാഴ്ചവച്ച് ഒക്ടോബറിൽ ഇന്ത്യയുടെ സേവന മേഖല. ഐഎച്ച്എസ് മാർക്കിറ്റ് ഇന്ത്യ സർവീസസ് പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ് (പിഎംഐ) ഒക്ടോബറിൽ 58.4 ആയി. സെപ്റ്റംബറിൽ ഇത് 55.2 ആയിരുന്നു. ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും വേഗത്തിലുള്ള ഉത്പാദനമാണ് കമ്പനികൾ കാഴ്ചവച്ചത്. അതിന്റെ ഫലമായി കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. കമ്പനികൾ സൂചിപ്പിച്ചു. എന്നിരുന്നാലും വർദ്ധിച്ചുവരുന്ന പണപ്പെരുപ്പ ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

ഷെൽ ടു മാർക്കറ്റ് ഷെൽ ഇൻവെന്ററി ഒപ്റ്റിമൈസർ സൊല്യൂഷനുമായി സഹകരിച്ച് ഇൻഫോസിസ്

ഷെൽ ഇൻവെന്ററി ഒപ്റ്റിമൈസർ സൊല്യൂഷന്റെ വാണിജ്യവൽക്കരണ പങ്കാളിയായ ഷെൽ ഗ്ലോബൽ സൊല്യൂഷൻസ് ഇന്റർനാഷണൽ ബിവി (ഷെൽ) മായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ച് ഇൻഫോസിസ്. വെയർഹൗസ് ഇൻവെന്ററി ലെവലുകൾ ഒപ്റ്റിമൈസ് ചെയ്യാൻ ഷെൽ ഇൻവെന്ററി ഒപ്റ്റിമൈസർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഡിമാൻഡ് പ്ലാനിംഗ് മെച്ചപ്പെടുത്താനും സമയവും അധ്വാനവും പ്രവർത്തനച്ചെലവും കുറയ്ക്കാനും ഇത് കമ്പനികളെ അനുവദിക്കും.

നവംബർ 27-ന് ക്യു 2 ഫലങ്ങൾ പ്രഖ്യാപിക്കാൻ
സീ എന്റർടൈൻമെന്റ്

2021 നവംബർ 27 ന് രണ്ടാം പാദത്തിലെ ഫലങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങി സീ എന്റർടൈൻമെന്റ്. 2021 ഒക്‌ടോബർ 27 ലെ രണ്ടാം പാദത്ത ഫലങ്ങൾ പ്രഖ്യാപിക്കാനുള്ള മീറ്റിംഗ് റദ്ദാക്കിയതിന് ശേഷമാണ് ഇത്. കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമകളായ ഇൻവെസ്‌കോ ഡെവലപ്പിംഗ് മാർക്കറ്റ്‌സ് ഫണ്ടും കമ്പനിയിൽ 17.88 ശതമാനം ഓഹരിയുള്ള ഒഎഫ്‌ഐ ഗ്ലോബൽ ചൈന ഫണ്ട് എൽ‌എൽ‌സിയും ഒരുമിച്ച് മാനേജിംഗ് ഡയറക്ടർ പുനിത് ഗോയങ്കയെ നീക്കം ചെയ്യുന്നതിനായി എക്സ്ട്രാ ഓർഡിനറി ജെനറൽ മീറ്റിംഗിന് (ഇജിഎം) സമ്മർദ്ദം ചെലുത്തുന്നുണ്ട്. കൂടാതെ സീയുടെ പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക് ഇന്ത്യയുമായുള്ള (എസ്‌പിഎൻഐ) ലയന കരാറിനെയും ഇവർ എതിർക്കുന്നു. ഇതിനിടയിൽ സീയുടെ സ്വതന്ത്ര ബോർഡ് അംഗങ്ങളായ മനീഷ് ചൊഖാനിയും അശോക് കുര്യനും രാജിവച്ചിരുന്നു.

5G ട്രയലുകൾക്കായി നോക്കിയയുമായി സഹകരിക്കാൻ വിഐ

5G ട്രയലുകൾക്കായി പരസ്പരം സഹകരിക്കാൻ ഒരുങ്ങി വോഡഫോൺ – ഐഡിയയും നോക്കിയ ഇന്ത്യയും. ഫൈബർ വിന്യസിക്കാൻ വെല്ലുവിളി നേരിടുന്ന ഇടങ്ങളിൽ ‘ഇ-ബാൻഡ്’ ഉപയോഗിച്ച് 5G പരീക്ഷിക്കുന്നതിനായിട്ടാണ് ഇത്. 5G ട്രയലുകളിൽ ഇരു കമ്പനികളും 9.85 ജിബിപിഎസ് സ്പീഡ് അവകാശപ്പെടുന്നുണ്ട്. ഫൈബർ വിന്യസിക്കാൻ വെല്ലുവിളി നേരിടുന്ന മേഖലകളിൽ ചെറിയ സെല്ലുകളും മാക്രോസെല്ലുകളും ഇ-ബാൻഡ് വഴി ഫൈബർ വേഗതയിൽ ബന്ധിപ്പിച്ചുള്ള 5G ട്രയലുകളാണ് നടത്തുക. അതേസമയം വിഐ മായി പങ്കാളികളാകുന്നതിൽ സന്തോഷമുണ്ടെന്ന് നോക്കിയ ട്വീറ്റ് ചെയ്തു.

പോളിക്യാബിന്റെ റെക്കോയുടെ മുഴുവൻ ഓഹരികളും ഏറ്റെടുത്ത് ഹിൻഡാൽകോ ഇൻഡസ്ട്രീസ്

റൈക്കർ ബേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് ആദിത്യ ബിർള ഗ്രൂപ്പിന്റെ മുൻനിര മെറ്റൽ കമ്പനിയായ ഹിൻഡാൽകോ. പോളിക്യാബ് ഇൻഡസ്ട്രീസിന്റെ പൂർണ ഉടമസ്ഥതയിലുള്ള സഹ സ്ഥാപനമാണ് റൈക്കർ ബേസ് പ്രൈവറ്റ് ലിമിറ്റഡ്. 323 കോടി രൂപയുടെ എന്റർപ്രൈസ് മൂല്യമാണ് ഇതിനുള്ളത്. കാസ്റ്റ് ആൻഡ് റോൾഡ് കോപ്പർ കമ്പികൾ നിർമ്മിക്കുന്ന 225,000 ടൺ ശേഷിയുള്ള പ്ലാന്റ് റൈക്കറിന് ഉണ്ട്. കൂടാതെ ഗുജറാത്തിലെ ദഹേജിൽ 345,000 ടൺ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ ലൊക്കേഷൻ കസ്റ്റം കോപ്പർ സ്മെൽറ്ററുകളുമുണ്ട്.

എസ്സാറിന്റെ 1,200 മെഗാവാട്ട് മഹാജൻ പദ്ധതി ഏറ്റെടുക്കാൻ അദാനി പവറിന് എൻസിഎൽടി അനുമതി

മധ്യപ്രദേശിലെ മഹാനിൽ എസ്സാർ പവറിന്റെ 1,200 മെഗാവാട്ട് താപവൈദ്യുത പദ്ധതി ഏറ്റെടുക്കാൻ അദാനി പവറിന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ നിന്ന് അനുമതി ലഭിച്ചു. നിലവിൽ പാപ്പരത്വ നടപടികൾ പുരോഗമിക്കുന്ന ഇപിഎംപിഎൽ (എസ്സാർ പവർ എംപി ലിമിറ്റഡ്) ഏറ്റെടുക്കാനുള്ള അദാനി പവറിന്റെ റെസല്യൂഷൻ പദ്ധതിക്ക് ന്യൂഡൽഹിയിലെ എൻസിഎൽടിയുടെ പ്രിൻസിപ്പൽ ബെഞ്ച് അംഗീകാരം നൽകി.

ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ക്യു 2 ഫലം, ഏകീകൃത വരുമാനം ഇരട്ടിയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ 5 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 188 കോടിയുടെ അറ്റ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതേസമയം ഏകീകൃത വരുമാനം വർഷം തോറും ഇരട്ടിയായി വർദ്ധിച്ച് 1028 കോടിയിൽ നിന്ന് 2054 കോടിയായി. കമ്പനിയുടെ മൊത്തം ബിസിനസ്സ് കോവിഡിന് മുമ്പുള്ളതിന്റെ 90 ശതമാനം വീണ്ടെടുത്തിട്ടുണ്ട്. അതേസമയം ബ്രാൻഡഡ് ബിസിനസ്സ്, നോർമലൈസ്ഡ് ലെവലിന്റെ 95 ശതമാനത്തിലധികം വീണ്ടെടുത്തു. പാന്റലൂൺസ് കോവിഡിന് മുമ്പുള്ള ലെവലിന്റെ 73 ശതമാനത്തിൽ എത്തിയിട്ടുണ്ട്. കൂടാതെ, ഇ-കൊമേഴ്‌സ് ബിസിനസ് കഴിഞ്ഞ വർഷത്തേക്കാൾ 74 ശതമാനം വർദ്ധിച്ചു.

ഐഷർ മോട്ടോഴ്‌സ് Q2 ഫലം: നികുതി അനന്തര ലാഭം 9 ശതമാനം വർധിച്ചു

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഐഷർ മോട്ടോഴ്‌സ് 373 കോടി രൂപ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി. പ്രതിവർഷം അറ്റാദായം 9 ശതമാനവും മുൻപാദത്തെ അപേക്ഷിച്ച് 44 ശതമാനവും വർദ്ധിച്ചു. കമ്പനിയുടെ ഏകീകൃത വരുമാനം മുൻ സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തേക്കാൾ 5.4 ശതമാനം വർധിച്ച് 2,250 കോടി രൂപയായി. 123,515 റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളാണ് കമ്പനി ഈ പാദത്തിൽ വിറ്റത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 149,120 മോട്ടോർസൈക്കിളുകളാണ് കമ്പനി വിറ്റത്. 17.2 ശതമാനം ഇടിവാണ് വിൽപനയിൽ ഉണ്ടായത്. അതേസമയം തുടർച്ചയായ രണ്ടാം പാദത്തിൽ രാജ്യാന്തര വിപണിയിലെ എക്കാലത്തെയും മികച്ച പ്രകടനത്തോടെ റോയൽ എൻഫീൽഡ് മൊത്തം കയറ്റുമതി 17,922 യൂണിറ്റിലെത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 7,714 നെ അപേക്ഷിച്ച് 132 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. വോൾവോയുടെയും ഐഷറിന്റെയും സംയുക്ത സംരംഭമായ വിഇ കൊമേഴ്‌സ്യൽ വെഹിക്കിൾസ് കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിലെ 3.85 കോടി രൂപ നഷ്ടത്തിൽ നിന്ന് 9 കോടി രൂപ ലാഭം രേഖപ്പെടുത്തി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement