പ്രധാനതലക്കെട്ടുകൾ
Reliance Industries: 25 ശതമാനം ഇക്വിറ്റി ഓഹരിയ്ക്കായി ടു പ്ലാറ്റ്‌ഫോംസ് ഇൻകോർപ്പറേറ്റിൽ 15 മില്യൺ ഡോളർ നിക്ഷേപം നടത്താൻ ഒരുങ്ങി ജിയോ.
Cipla: മഹാരാഷ്ട്രയിൽ ഒരു ക്യാപ്റ്റീവ് സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കുന്നതിനായി എഎംപി എനർജി ഗ്രീൻ ഇലവനിന്റെ 32.49 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാൻ ഷെയർ സബ്‌സ്‌ക്രിപ്ഷനും ഷെയർഹോൾഡേഴ്‌സ് എഗ്രിമെന്റും പവർ പർച്ചേസ് കരാറും കമ്പനി ഒപ്പുവച്ചു.
Zee Entertainment Enterprises: 83.08 കോടി രൂപയുടെ വീഴ്ച വരുത്തിയതായി ചൂട്ടിക്കാട്ടി കമ്പനിക്ക് എതിരെ ഇൻഡസ്ഇൻഡ് ബാങ്ക് പാപ്പരത്വ ഹർജി ഫയൽ ചെയ്തു.
Godrej Properties: ഡിബി റിയാലിറ്റിയുടെ 10 ശതമാനം ഓഹരികൾ വാങ്ങുന്നതിനും ചേരി പുനർവികസനത്തിനായി 300 കോടി രൂപ നിക്ഷേപിക്കുന്നതിനുമുള്ള 400 കോടി രൂപയുടെ നിർദ്ദിഷ്ട കരാർ റദ്ദാക്കാൻ കമ്പനി തീരുമാനിച്ചു.
FDC: ടെണ്ടർ ഓഫർ വഴി ഇക്വിറ്റി ഓഹരികൾ തിരികെ വാങ്ങുന്നതിനുള്ള നിർദ്ദേശം ഫെബ്രുവരി 9ന് കമ്പനി പരിഗണിക്കും.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച നേരിയ ഗ്യാപ്പ് അപ്പിൽ 17594 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി നെഗറ്റീവായി അസ്ഥിരമായി കാണപ്പെട്ടു. 17550 എന്നത് സൂചികയ്ക്ക് മികച്ച നിലയായി കാണപ്പെട്ടു. 17460ൽ സപ്പോർട്ട് എടുത്ത സൂചിക 17500ലേക്ക് കയറി. തുടർന്ന് 44 പോയിന്റുകൾ/ 0.25 ശതമാനം താഴെയായി 17516 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 39060 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറിയെങ്കിലും കഴിഞ്ഞ ദിവസത്തെ ട്രെൻഡ് ലെെനിൽ അനുഭവപ്പെട്ട പ്രതിബന്ധത്തെ തട്ടി താഴേക്ക് വീണു. 39000 തകർത്ത ബാങ്ക് നിഫ്റ്റി കൂത്തനെ താഴേക്ക് വീണു. തുടർന്ന് 221 പോയിന്റുകൾ/ 0.57 ശതമാനം താഴെയായി 38789 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മെറ്റൽ (1.2%) മുന്നേറ്റം കാഴ്ചവച്ചു.
യൂഎസ്, വിപണികൾ ഇന്നലെ ലാഭത്തിൽ അടച്ചു. ഡൌ ജോൺസ് മാത്രം ഫ്ലാറ്റായി കാണപ്പെട്ടു. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് അടച്ചത്.
ഏഷ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ നഷ്ടത്തിൽ കാണപ്പെടുന്നു.
SGX NIFTY 17,422-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,500, 17,435, 17,380, 17,280, 17,250 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,610, 17,675, 17,740, 17,790, 17,850 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 38,600, 38,500, 38,400, 38,100, 38,000, 37,750 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,900, 39,000, 39,150, 39,400, 39,500, 39,780, 40,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 17,800, 18,000 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17500, 17000 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 40,000, 39000 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 38000, 38500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
വിക്സ് 19.16 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2268 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 622 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
മാർച്ചിൽ ഉൽപ്പാദനം വർധിപ്പിക്കാൻ ഒപെക് + സമ്മതിച്ചുവെന്ന ശുഭവാർത്ത പുറത്ത് വന്നിട്ടും ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിലാണുള്ളത്. ഇന്ധന വിലയ്ക്ക് ഓപ്പം തന്നെ ബോണ്ട് വരുമാനത്തിലെ വർദ്ധനവിലേക്കും ശ്രദ്ധിക്കാവുന്നതാണ്. 2019 ഡിസംബറിന് ശേഷം ഇത് ആദ്യമായി 1.9 ശതമാനമായി ഉയർന്നു.
ഏഷ്യൻ വിപണികൾ ഏറെയും കയറിയിറങ്ങിയാണ് കാണപ്പെടുന്നതെങ്കിലും ഇവ എല്ലാം തന്നെ ബെയറിഷ് സൂചനയാണ് നൽകുന്നത്. കാരണം ദീർഘ കാല അവധിക്ക് ശേഷം ഇന്ന് ചില വിപണികൾ ലാഭത്തിൽ തുറന്നിരിക്കുകയാണ്. ചെെന, തായ്വാൻ എന്നീ വിപണികൾ കഴിഞ്ഞ ആഴ്ച തുറന്നിരുന്നില്ല. നിക്കി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. KOSPI, HANG SENG എന്നിവയും നഷ്ടത്തിലാണുള്ളത്.
പ്രതിവർഷം 62 ശതമാനത്തിന്റെ അറ്റാദായമാണ് എസ്.ബി.ഐ നേടിയിരിക്കുന്നത്. ഇത് പ്രതീക്ഷിച്ചതിനേക്കാൾ വളരെ മികച്ചതാണ്. ഓഹരിയിൽ വെള്ളിയാഴ്ച ശക്തമായ വിൽപ്പന അരങ്ങേറിയിരുന്നു. അതിനാൽ തന്നെ ഓഹരി ഇന്ന് മുന്നേറ്റം നടത്തിയേക്കാം. ശ്രദ്ധിക്കുക.
ഇന്ത്യയുടെ രാപ്പാടി ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായി ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി യോഗം മാറ്റിവച്ചു. തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കും.
ഒഐ കണക്കുകളിലേക്ക് നോക്കിയാൽ 17800ൽ ശക്തമായ കോൾ ഒഐ ഉള്ളതായി കാണാം. അതിനാൽ തന്നെ 17200-17800 എന്ന റേഞ്ചിനുള്ളിൽ ഈ ആഴ്ച സൂചിക അസ്ഥിരമായി നിന്നേക്കാം. ബാങ്ക് നിഫ്റ്റിയിൽ 39280, നിഫ്റ്റിയിൽ 17680 എന്നിവ മുകളിലേക്ക് ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

