മാരുതി സുസുക്കി ക്യു 2 ഫലം, അറ്റാദായം 65 ശതമാനം ഇടിഞ്ഞ് 475 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ മാരുതി സുസുക്കിയുടെ ഏകീകൃത അറ്റാദായം 65.35 ശതമാനം ഇടിഞ്ഞ് 475.3 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ ആകെ വിൽപന വരുമാനം 9.09 ശതമാനം കുറഞ്ഞ് 19,297.8 കോടി രൂപയായി. EBITDA കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 56 ശതമാനം താഴ്ന്ന് 855 കോടി രൂപയായി. ആഗോളതലത്തിലെ സെമികണ്ടക്ടർ ക്ഷാമവും ചരക്കു നികുതിയും വിൽപനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
അദാനി പോർട്ട്സ് ക്യു 2 ഫലം, അറ്റാദായം 31 ശതമാനം ഇടിഞ്ഞ് 951 കോടി രൂപയായി.
സെപ്റ്റംബറിലെ രണ്ടാംപാദത്തിൽ അദാനി പോർട്ട്സ് ആൻഡ് എക്കണോമിക് സോണിന്റെ ഏകീകൃത അറ്റാദായം 31.4 ശതമാനം ഇടിഞ്ഞ് 951.7 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 27 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 21.7 ശതമാനം വർദ്ധിച്ച് 3532.4 കോടി രൂപയായി. അതേസമയം കമ്പനിയുടെ ചരക്ക് നീക്കം 9.7 ശതമാനം കുറഞ്ഞ് 68.3 ദശലക്ഷം മെട്രിക് ടൺ ആയി.
ഇൻഡസ് ഇൻഡ് ബാങ്ക് ക്യു 2 ഫലം, അറ്റാദായം 73 ശതമാനം വർദ്ധിച്ച് 1147 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഏകീകൃത അറ്റാദായം 73 ശതമാനം വർദ്ധിച്ച് 1146.73 കോടി രൂപയായി. ഇതേകാലയളവിൽ ബാങ്കിന്റെ മൊത്ത പലിശ വരുമാനം 11.6 ശതമാനം വർദ്ധിച്ച് 3658 കോടി രൂപയായി. അതേസമയം ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി (ഗ്രോസ് എൻപിഎ) അനുപാതം മുൻ പാദത്തിലെ 2.88 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം പാദത്തിൽ 2.77 ശതമാനം ആയി. പ്രൊവിഷനുകൾ പ്രതിവർഷം 7.5 ശതമാനം കുത്തനെ ഇടിഞ്ഞ് വർഷം 1703.36 കോടി രൂപയായി.
ഡയപ്പർ വിപണിയിലേക്ക് ഡാബർ ഇന്ത്യ
ഇന്ത്യയിലെ ഡയപ്പർ വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങി ഡാബർ ഇന്ത്യ. ഷാംപൂ, സോപ്പ്, എണ്ണ, ടാൽക്ക് എന്നിവയുൾപ്പെടെയുള്ള ബേബി കെയർ ഉൽപ്പന്നങ്ങളുടെ വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. നിലവിൽ ഡയപ്പർ വിപണിയുടെ 80 ശതമാനവും നിയന്ത്രിക്കുന്നത് പ്രോക്ടർ & ഗാംബിൾ (പി ആൻഡ് ജി), യൂണിചാർം എന്നീ കമ്പനികളാണ്. ഈ കമ്പനികളുമായായിരിക്കും ഡാബറിന്റെ മത്സരം. മറ്റ് ഡയപ്പറുകളെ അപേക്ഷിച്ച് ഇൻസ്റ്റാ-അബ്സോർബ് സാങ്കേതികവിദ്യയുള്ള ‘ഡാബർ ബേബി സൂപ്പർ പാന്റ്സ്’ നനവിനെ 50 ശതമാനം കൂടുതൽ ആഗിരണം ചെയ്യുമെന്ന് ഡാബർ പറഞ്ഞു. ഫ്ലിപ്കാർട്ടിലായിരിക്കും ഇത് ആദ്യം അവതരിപ്പിക്കുക.
ടൈറ്റൻ ക്യു2 ഫലം, അറ്റാദായം നാലിരട്ടിയായി ഉയർന്ന് 641 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 270 ശതമാനം ഉയർന്ന് 641 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ മൊത്ത വിൽപ്പന 75 ശതമാനം ഉയർന്ന് 7,243 കോടി രൂപയായി. ടൈറ്റന്റെ ജ്വല്ലറി വിഭാഗത്തിന്റെ വളർച്ച 77 ശതമാനം വർദ്ധിച്ച് 6,106 കോടി രൂപയുടെ വരുമാനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാച്ചസ് ആൻഡ് വെയറബിൾസ് ബിസിനസിന്റെ വരുമാനം 72 ശതമാനം വർദ്ധിച്ച് 687 കോടി രൂപയായി.
സിറ്റിയുടെ ഇന്ത്യയിലെ കൺസ്യൂമർ ബിസിനസ്സ് വാങ്ങാൻ ബിഡ്ഡുകൾ സമർപ്പിച്ച് കൊട്ടക് മഹീന്ദ്ര, ആക്സിസ്, ഇൻഡസ് ഇൻഡ് ബാങ്കുകൾ
സിറ്റിയുടെ ഇന്ത്യയിലെ കൺസ്യൂമർ ബിസിനസ് വാങ്ങുവാനായി കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവർ ബൈൻഡിംഗ് ഓഫറുകൾ നൽകിയതായി റിപ്പോർട്ട്. ഇക്കണോമിക് ടൈംസ് ആണ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 2 ബില്യൺ ഡോളർ ആണ് ഇതിന്റെ മൂല്യം. സിഇഒ ജെയ്ൻ ഫ്രേസറിന്റെ കീഴിൽ യുഎസ് ആസ്ഥാനമായുള്ള സിറ്റി, ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങളിലെ കൺസ്യൂമർ ബാങ്കിംഗ് അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ബാങ്ക് അടുത്ത ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കുമെന്നും ഒരാളെ തെരഞ്ഞെടുക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ലേലം വിളിച്ചവരാരും തന്നെ ഓഹരികൾ വാഗ്ദാനം ചെയ്തിട്ടില്ല, പണമായിട്ടാണ് ബിഡുകൾ സമർപ്പിക്കുന്നത്.
എൽ ആൻഡ് ടി ക്യു 2 ഫലം, അറ്റാദായം 67 ശതമാനം ഇടിഞ്ഞ് 1819 കോടി രൂപയായി.
സെപ്റ്റംബറിലെ രണ്ടാംപാദത്തിൽ ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 67 ശതമാനം ഇടിഞ്ഞ് 1819.45 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 54.9 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 12 ശതമാനം വർദ്ധിച്ച് 34773 കോടി രൂപയായി. അതേസമയം കമ്പനിയുടെ ചരക്ക് നീക്കം 9.7 ശതമാനം കുറഞ്ഞ് 68.3 ദശലക്ഷം മെട്രിക് ടൺ ആയി. രണ്ടാം പാദത്തിൽ കമ്പനി 42,140 കോടി രൂപയുടെ ഓർഡറുകൾ സ്വന്തമാക്കിയിട്ടുണ്ട്.
ബജാജ് ഓട്ടോ ക്യു 2 ഫലം, അറ്റാദായം 12 ശതമാനം വർദ്ധിച്ച് 1275 കോടി രൂപയായി.
സെപ്റ്റംബറിലെ രണ്ടാംപാദത്തിൽ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 12 ശതമാനം ഇടിഞ്ഞ് 1275 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 12 ശതമാനം വർദ്ധിച്ച് 34773 കോടി രൂപയായി.
യുണൈറ്റഡ് സ്പിരിറ്റ്സ് ക്യു 2 ഫലം, അറ്റാദായം രണ്ട് മടങ്ങ് വർധിച്ച് 286 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാംപാദത്തിൽ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ ഏകീകൃത അറ്റാദായം രണ്ട് മടങ്ങ് വർധിച്ച് 286.4 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 9.3 ശതമാനം വർദ്ധിച്ച് 8,208.8 കോടി രൂപയായി. അതേസമയം കമ്പനിയുടെ മൊത്തം ചെലവ് 6.52 ശതമാനം വർദ്ധിച്ച് 7,822.9 കോടി രൂപയായി.

