10.66 ശതമാനമായി കുറഞ്ഞ് സെപറ്റംബറിലെ ഡബ്ല്യുപിഐ പണപ്പെരുപ്പം

ഓഗസ്റ്റിലെ 11.39 ശതമാനത്തിൽ നിന്ന് 10.66 ശതമാനമായി കുറഞ്ഞ് സെപ്റ്റംബറിലെ പണപ്പെരുപ്പം. വോൾസെയിൽ പ്രൈസ് ഇൻഡക്സ് പ്രകാരമാണിത്. ഇന്ധന- ഊർജ വിലയും ഭക്ഷ്യവിലയും താഴ്ന്നതിനു പിന്നാലെയാണിത്. ബെഞ്ച്മാർക്ക് പണപ്പെരുപ്പ സൂചിക കഴിഞ്ഞ ആറ് മാസമായി ഇരട്ട അക്കത്തിൽ തുടരുകയാണ്. ഓഗസ്റ്റിലെ 3.43 ശതമാനത്തിൽ നിന്ന് ഭക്ഷ്യ വില വർധന സെപ്റ്റംബറിൽ 1.14 ശതമാനമായി കുറഞ്ഞു. അതേസമയം ഇന്ധന – വൈദ്യുതി നിരക്ക് ഓഗസ്റ്റിലെ 26.09 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബറിൽ 24.81% വർദ്ധിച്ചു.

എച്ച് സി എൽ ക്യു 2 ഫലം, അറ്റാദായം 3.7 ശതമാനം വർദ്ധിച്ച് 3,259 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ എച്ച് സി എൽ ടെക്ക്നോളജിയുടെ ഏകീകൃത അറ്റാദായം 3.7 ശതമാനം വർദ്ധിച്ച് 3259 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 1.68 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 2.9 ശതമാനം വർദ്ധിച്ച് 20655 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 10 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

സെപ്റ്റംബറിൽ 41% ആയി കുറഞ്ഞ് പാസഞ്ചർ വാഹനങ്ങളുടെ മൊത്തക്കച്ചവടം

സെപ്തംബറിൽ ഇന്ത്യയിലെ പാസഞ്ചർ വാഹനങ്ങളുടെ (പിവി) മൊത്തക്കച്ചവടം 41% കുറഞ്ഞു. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (സിയാം) കണക്കുകൾ പ്രകാരമാണിത്. സെമികണ്ടക്ടർ ക്ഷാമമാണ് വിൽപന കുറയാൻ കാരണം. പാസഞ്ചർ വാഹനങ്ങളുടെ ഉത്പാദനം 37.5% ഇടിഞ്ഞ് 1.60 ലക്ഷം യൂണിറ്റായി. അതേസമയം ഇരുചക്രവാഹനങ്ങളുടെ ഉത്പാദനം 17% കുറഞ്ഞ് 15.28 ലക്ഷം യൂണിറ്റായി.

ജിടിപിഎൽ ഹാത്ത് വേ ക്യു 2 ഫലം, അറ്റാദായം 4.5 ശതമാനം കുറഞ്ഞു

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ജിടിപിഎൽ ഹാത്ത് വേ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 4.5 ശതമാനം കുറഞ്ഞ് 43.08 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 9.23 ശതമാനം കുറഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 3.51 ശതമാനം വർദ്ധിച്ച് 605.23 കോടി രൂപയായി.

ശുദ്ധമല്ലാത്ത ഇർബെസാർട്ടൻ ടാബ്‌ലെറ്റ് ബാച്ചുകൾ തിരിച്ചുവിളിച്ച് ലുപിൻ

യുഎസിലെ ഇർബെസാർട്ടൻ ഗുളികകളും എൽ‌ആർ‌ബെസാർട്ടൻ, ഹൈഡ്രോക്ലോറോത്തിയാസൈഡ് ഗുളികകളും തിരിച്ച് വിളിച്ച് ലുപിൻ ലിമിറ്റഡ്. ലൂപിന്റെ തുടർച്ചയായ പരിശോധനകളിൽ ചില എപിഐ ബാച്ചുകളിൽ ശുദ്ധമല്ലാത്ത N-Nitrosolrbesartan ന്റെ അളവ് പരിധിയിൽ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. അർബുദത്തിന് കാരണമാകുന്ന വസ്തുവാണിത്. രക്തസമ്മർദ്ദത്തിന്റെ ചികിത്സയ്ക്കായിട്ടാണ് ഇർബെസാർട്ടൻ യുഎസ് പി ഉപയോഗിക്കുന്നത്.

ഇന്ത്യാബുൾസ് ക്യു 2 ഫലം, അറ്റാദായം 107 ശതമാനം വർദ്ധിച്ച് 5.53 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യാബുൾസ് റിയൽ എസ്റ്റേറ്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 107.27 ശതമാനം വർദ്ധിച്ച് 5.53 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 16.23 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 651.9 ശതമാനം വർദ്ധിച്ച് 381.24 കോടി രൂപയായി. പക്ഷേ ഇത് കഴിഞ്ഞ പാദത്തേക്കാൾ 28.45 ശതമാനം കുറഞ്ഞു.

പിഎൽഐ പ്രകാരം 3,345 കോടി രൂപ സമാഹരിക്കാൻ 31 നിർദ്ദേശങ്ങൾ അംഗീകരിച്ച് ഡിഒടി

പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പ്രകാരം നാലര വർഷത്തിനുള്ളിൽ 3,345 കോടി സമാഹരിക്കാൻ ടെലികമ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് (ഡിഒടി). ഇതിനായുള്ള 31 നിർദ്ദേശങ്ങൾ മന്ത്രാലയം അംഗീകരിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ അടുത്ത അഞ്ച് വർഷത്തേക്കുള്ള 12,195 കോടി രൂപയുടെ ഇൻസെന്റീവുകൾക്ക് അർഹരായിരിക്കും. 16 മൈക്രോ, സ്മോൾ, മീഡിയം എന്റർപ്രൈസസുകളും 15 നോൺ-എംഎസ്എംഇ കളും ഉൾപ്പെടുന്ന 31 കമ്പനികൾക്കാണ് അംഗീകാരം.

ഇനോക്സ് ക്യു 2 ഫലം, 57.26 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി.

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ 57.26 കോടിയുടെ അറ്റനഷ്ടം രേഖപ്പെടുത്തി ഇനോക്സ് വിന്റ് ലിമിറ്റഡ്. ക്യു 2 ൽ കമ്പനി 76 കോടി രൂപയുടെ അറ്റനഷ്ടവും ക്യു 1 ൽ 52.32 കോടി രൂപയുടെ അറ്റനഷ്ടവും കമ്പനി രേഖപ്പെടുത്തി. അതേസമയം കമ്പനിയുടെ മൊത്തം വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.16% കുറഞ്ഞ് 167.51 കോടി രൂപയായി.

ഐ‌പി‌ഒയ്‌ക്കായി നൈകയ്ക്ക് സെബിയുടെ അംഗീകാരം

ഇനീഷ്യൽ പബ്ലിക് ഓഫറിംഗിനായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) നിന്നും നൈകയ്ക്ക് ക്ലിയറൻസ് ലഭിച്ചു ഓംനിചാനൽ ബ്യൂട്ടി ആൻഡ് കൺസ്യൂമർ-കെയർ പ്രൊഡക്റ്റ്സ് റീട്ടെയിലറാണ് നൈക. ഇതിന്റെ മൂല്യം 525 കോടിയിൽ നിന്ന് 630 കോടിയായി ഉയർത്തുന്നതിനായി കമ്പനി ഇന്ന് സെബിയിൽ പുതുക്കിയ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (DRHP) ഫയൽ ചെയ്യാൻ സാധ്യതയുണ്ട്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement