ഇന്നത്തെ വിപണി വിശകലനം

എച്ച്.ഡി.എഫ്.സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ പിന്തുണയോടെ എക്കാലത്തെയും ഉയർന്ന നില സ്വന്തമാക്കി നിഫ്റ്റി.

130 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18286 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രണ്ട് മണിക്കൂറോളം അസ്ഥിരമായി നിന്നു. ഉച്ചയ്ക്ക് 1.30 വരെ സൂചികയിൽ രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു. ഈ സമയം ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക പിന്നീട് ശക്തമായ മുന്നേറ്റം നടത്തി 18350 രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 176 പോയിന്റുകൾ/ 0.97 ശതമാനം മുകളിലായി 18338 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നേരിയ ഗ്യാപ്പ് അപ്പിൽ 38744 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് നിശ്ചിത റേഞ്ചിനുള്ളിൽ അസ്ഥിരമായി കാണപ്പെട്ടു. 38900 എന്ന പ്രതിരോധം തകർക്കാൻ സൂചികയ്ക്ക് ആദ്യഘട്ടത്തിൽ സാധിച്ചില്ല. രണ്ട് മണിക്കൂറുകൾക്ക് ശേഷം ബാങ്കിംഗ് സൂചിക 500 പോയിന്റുകളുടെ മുന്നേറ്റമാണ് കാഴ്ചവച്ചത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 705 പോയിന്റുകൾ/ 1.83 ശതമാനം മുകളിലായി 39340 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ബാങ്ക്, നിഫ്റ്റി പി.എസ്.യു ബാങ്ക് എന്നിവ ഇന്ന് ലാഭത്തിൽ അടച്ചു. നിഫ്റ്റി മെറ്റൽ, ഫിൻ നിഫ്റ്റി, നിഫ്റ്റി ഐടി, റിയൽറ്റി എന്നിവയും നേട്ടം കെെവരിച്ചു. നിഫ്റ്റി ഓട്ടോ മാത്രമാണ് ഇന്ന് നഷ്ടത്തിൽ അടച്ചത്. 

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

ഇന്നലത്തെ ബ്രേക്ക് ഔട്ട്  തുടർന്ന Adani Ports(+7%) ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം നടത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. മറ്റു അദാനി ഓഹരികളായ Adani Ent, Adani Power എന്നിവയും ലാഭത്തിൽ അടച്ചു.

ഇന്നലെ രണ്ടാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Wipro(+5.3%), Infosys(+0.38%) എന്നീ ഓഹരികൾ ഇന്ന് ഉയർന്ന ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചു. പിന്നീട് ഇൻഫോസിസ് ഓഹരി താഴേക്ക് വീണപ്പോൾ, വിപ്രോ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

രണ്ടാം പാദഫലങ്ങൾ വരാനിരിക്കെ HDFC Bank എക്കാലത്തെയും ഉയർന്ന നില കെെവരിച്ച് 2.9 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ICICI Bank(+2.4%), IndusInd Bank(+2.1%) എന്നിവയും ലാഭത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Coal India ഓഹരി ഇന്നും 3.2 ശതമാനം ഇടിഞ്ഞു.

ഓട്ടോ മേഖല ഇന്ന് നഷ്ടത്തിൽ അടച്ചു. Tata Motors(-1.8%), Eicher Motors(-1.8%) എന്നീ ഓഹരികൾ നഷ്ടത്തിൽ അടച്ച്
നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. 

ബിഎംഡബ്ല്യു 310 സിസി സീരീസിന്റെ 100,000 യൂണിറ്റുകൾ പുറത്തിറക്കുമെന്ന് പറഞ്ഞതിന് പിന്നാലെ TVS Motor(+1.1%) ഓഹരി നേട്ടത്തിൽ അടച്ചു.

ബ്രേക്ക് ഔട്ട് നടത്തിയ ITC(+2.9%) ഓഹരി ഇന്ന് ലാഭത്തിൽ അടച്ചു. വരും ദിവസങ്ങളിൽ ഓഹരിയിൽ ശക്തമായ നീക്കം പ്രതീക്ഷിക്കുന്നു. Grasim ഓഹരിയും 52 ആഴ്ചയിലെ ഉയർന്ന നില കെെവരിച്ചു.

IRCTC(+10.8%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി, സെപ്റ്റംബർ 1 മുതൽ 100 ശതമാനം നേട്ടമാണ്  ഓഹരി കെെവരിച്ചത്.

റിലയൻസിന്റെ മീഡിയ ഓഹരികൾ എല്ലാം ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Network18(+14.2%), TV18(+4.1%), Hathway(+2.4%), DEN(+2.1%) എന്നിവ ലാഭത്തിൽ അടച്ചു.

എസ് വി സരേഗാവ്കർ സിഎഫ്ഒ സ്ഥാനം രാജിവെച്ചുവെന്നും ഗോബിന്ദ് ജെയിൻ പകരം സ്ഥാനം ഏറ്റുവെന്നും IndusInd Bank വ്യക്തമാക്കി. സെപ്റ്റംബർ 30 മുതൽ ഇത് പ്രാബല്യത്തിൽ വന്നു.

ബിഇഎംഎൽ ലാൻഡ് അസറ്റുകളിൽ നിന്ന് വേർപെടുത്തുന്നതിനുള്ള സ്കീമിന് നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെ BEML(+8.9%) ഓഹരി നേട്ടത്തിൽ അടച്ചു.

സിമന്റ് വില ബാഗിന് 25 രൂപ നിരക്കിൽ വർദ്ധിച്ചേക്കുമെന്ന് വാർത്ത പുറത്തുവന്നതിന് പിന്നാലെ India Cements(+7.8%), Ambuja Cements(+1.1%), JK Cements(+2.7%), Orient Cements(+2.3%) എന്നീ ഓഹരികൾ ലാഭത്തിൽ അടച്ചു.

ഇന്ത്യയുടെ ഡബ്ല്യുപിഐ സെപ്റ്റംബറിൽ 10.66 ശതമാനമായി കുറഞ്ഞു. ആഗസ്റ്റിൽ ഇത് 11.39 ശതമാനമായിരുന്നു.

220 വ്യോമ പ്രതിരോധ തോക്കുകളും വെടിയുണ്ടകളും വാങ്ങാൻ പദ്ധതിയിട്ട് ഇന്ത്യ.

ടെലികോം നെറ്റുവർക്ക്സ് ഉത്പാന്നങ്ങൾക്കായി 7 ആഗോള, 8 ആഭ്യന്തര കമ്പനികൾക്കായി പി.എൽ.ഐ പദ്ധതിക്ക് അംഗീകാരം നൽകി ടെലികോം ഡിപാർട്ട്മെന്റ്. Tejas(+5%-UC), ITI(+2.8%) & HFCL Group(+5%-UC) എന്നിവ ലാഭത്തിൽ അടച്ചു.

സെപ്റ്റംബറിലെ വാഹന വിൽപ്പന കണക്കുകൾ പുറത്തുവിട്ട് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ്. പ്രതിവർഷ പാസഞ്ചർ വിൽപ്പന 1.6 ലക്ഷം യൂണിറ്റായി. മുൻ വർഷം ഇത് 2.72 ലക്ഷം യൂണിറ്റായിരുന്നു. ഇരുചക്ര വാഹന വിൽപ്പന 15.28 ലക്ഷം യൂണിറ്റായി, പോയവർഷം ഇത് 18.49 ലക്ഷം ആയിരുന്നു. ചിപ്പ് ക്ഷാമം ഓട്ടോ മേഖലയിൽ ആശങ്കപരത്തുന്നു. 

രണ്ടാം പാദത്തിൽ അറ്റാദായം 44.7 കോടി രൂപയായതിന് പിന്നാലെ Century Textile & Ind(+2.4%) ലാഭത്തിൽ അടച്ചു. പോയ വർഷം 14.1 കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിട്ടിരുന്നത്.

വിപണി മുന്നിലേക്ക് 

ആഴ്ചയിലെ ഏറ്റവും ഉയർന്ന നേട്ടമാണ് ഒരു മാസത്തിനുള്ളിൽ നിഫ്റ്റി സ്വന്തമാക്കിയത്. ഈ ആഴ്ച നാല് ശതമാനത്തിന്റെ നീക്കമാണ് ബാങ്ക് നിഫ്റ്റി കാഴ്ചവച്ചത്. 5 മാസത്തെ ഏറ്റവും ഉയർന്ന നേട്ടമാണിത്. തുടർച്ചയായി 8 ആഴ്ചകളായി മിഡ് ക്യാപ്പ് നേട്ടം കെെവരിക്കുകയാണ്. 2010ന് ശേഷമുള്ള ഏറ്റവും മികച്ച ആഴ്ചയാണിത്.

Tata Power, Union Bank, IEX, BHEL, Indian Hotels എന്നിവയാണ് ഈ ആഴ്ചയിൽ മികച്ച മുന്നേറ്റം നടത്തിയ ഓഹരികൾ. ടാറ്റാ കമ്പനികൾ എല്ലാം തന്നെ കാളകൾക്ക് ഒപ്പം അതിശക്തമായ മുന്നേറ്റമാണ് നടത്തിയത്.

സെപ്റ്റംബറിൽ മൊത്തവില വിലക്കയറ്റ ഡാറ്റ പുറത്തുവന്നു. ഇത് 10.66 ശതമാനമാണ്. ആഗസ്റ്റിൽ ഇത് 11.93 ശതമാനം ആയിരുന്നു.

അനേകം ദിവസങ്ങളിലായി അസ്ഥിരമായി നിന്നതിന് പിന്നാലെ HDFC Bank, ICICI Bank എന്നിവയുടെ പിന്തുണയോടെ ബാങ്ക് നിഫ്റ്റി ഇന്ന് ശക്തമായ മുന്നേറ്റം നടത്തി. ഇതോടെ നിഫ്റ്റിയും മുകളിലേക്ക് കയറി.

ഇന്നലെ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഐടി ഓഹരികൾ രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി. Infosys, Wipro ഓഹരികൾ രാവിലെ ഗ്യാപ്പ് അപ്പിൽ തന്നെ തുറന്നു.

ബാങ്ക് നിഫ്റ്റി 40000 മറികടക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.  

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement