വിദേശ ഐപിഒകൾക്കായി ടെക് സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന പഴുതുകൾ അടയ്ക്കാൻ ചൈന
രാജ്യത്തെ ടെക്ക് വ്യവസായം വിദേശ നിക്ഷേപകരിൽ നിന്നുള്ള ധനസമാഹരണത്തിനായി ദീർഘകാലമായി ഉപയോഗിക്കുന്ന പഴുതുകളടച്ച് ടെക് കമ്പനികളെ വിദേശ ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്യുന്നതിൽ നിന്ന് നിരോധിക്കാൻ ചൈന. ഡാറ്റ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണിത്. ചൈനയുടെ വിദേശ ലിസ്റ്റിംഗ് നിയമങ്ങളുടെ പുതിയ ഡ്രാഫ്റ്റിൽ നിരോധനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഉണ്ടാകും. ഹോങ്കോംഗ് മാർക്കറ്റ് ലിസ്റ്റിംഗുകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എങ്കിലും റെഗുലേറ്റർമാരുടെ അനുമതി ആവശ്യമാണ്.
ഗ്യാപ്പ്-അപ്പിന് ശേഷം യുഎസ് വിപണികൾ വീണ്ടും ഉയർന്നു
കഴിഞ്ഞ ദിവസത്തെ വിൽപനയ്ക്ക് ശേഷം ഡിപ് ബയർമാർ വിപണിയിലെത്തിയതോടെ യുഎസിന് ഓഹരികൾ ഉയർന്നു.
എസ് ആന്റ് പി 500 വീണ്ടും ഉയർന്നു. ട്രാവൽ കമ്പനികളും ബാങ്കുകളും നേട്ടങ്ങൾ രേഖപ്പെടുത്തിയതോടെ എല്ലാ പ്രധാന മേഖലകളും മുന്നേറി.
സ്റ്റോക്സ് യൂറോപ്പ് 1.89% ഉയർന്നു
ഡൗ ജോൺസ് 1.39 ശതമാനം ഉയർന്നു
നാസ്ഡാക്ക് 1.57% ഉയർന്നു
ഫിലിപ്പൈൻ തിരഞ്ഞെടുപ്പ് പരസ്യങ്ങൾ ഗൂഗിൾ സ്വീകരിക്കില്ല
തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2022 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഫിലിപ്പീൻസിൽ തിരഞ്ഞെടുപ്പ് പരസ്യങ്ങൾ സ്വീകരിക്കില്ലെന്ന് ഗൂഗിൾ. 2022 ഫെബ്രുവരി 8 മുതൽ മെയ് 9 വരെയാണ് പരസ്യങ്ങൾ നിർത്തിവയ്ക്കുക. ഗൂഗിൾ , യൂ ട്യൂബ് മറ്റ് പ്ലാറ്റ്‌ഫോമുകൾക്കും നയം ബാധകമായിരിക്കും.
യുഎസ് മാനുഫാക്ചറിംഗ് മേഖല വികസിക്കുന്നു
ദേശീയ ഫാക്ടറി പ്രവർത്തന സൂചിക ഒക്ടോബറിലെ 60.8 ൽ നിന്ന് നവംബറിൽ 61.1 ആയി ഉയർന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സപ്ലൈ മാനേജ്‌മെന്റ് (ഐഎസ്‌എം). യുഎസ് സമ്പദ്‌വ്യവസ്ഥയുടെ 12% മാനുഫാക്ചറിംഗ് സെക്ടറിൽ നിന്നാണ്. 50-ന് മുകളിലുള്ള മൂല്യം പ്രവർത്തനത്തിലെ വികാസത്തെയാണ് സൂചിപ്പിക്കുന്നത്. .:
മാൻഡറിൻ പ്രോത്സാഹിപ്പിക്കുന്നതിനായി ചൈന പ്രചാരണം ആരംഭിക്കുന്നു
മാൻഡറിൻ പ്രോത്സാഹിപ്പിക്കുന്നതിനായി ചൈന പ്രചാരണം ആരംഭിക്കുന്നു. 2025 ഓടെ പൗരന്മാരിൽ 85% പേരും ദേശീയ ഭാഷ ഉപയോഗിക്കുമെന്നാണ് ഇതുവഴി ചൈന പ്രതീക്ഷിക്കുന്നത്. ടിബറ്റൻ, മംഗോളിയൻ, ഉയ്ഗൂർ തുടങ്ങിയ ന്യൂനപക്ഷ ഭാഷകൾക്കൊപ്പം ചൈനീസ് പ്രാദേശിക ഭാഷകളായ കന്റോണീസ്, ഹോക്കിയൻ എന്നിവയെ ഇത് കൂടുതൽ സമ്മർദ്ദത്തിലാക്കും.
ട്വിറ്ററിൽ നിന്നും കൂടുതൽ ഓഹരികൾ വാങ്ങാൻ കാത്തി വുഡ്.
ട്വിറ്ററിൽ നിന്നും കൂടുതൽ ഓഹരികൾ വാങ്ങാൻ കാത്തി വുഡ്. ജാക്ക് ഡോർസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്ഥാനം ഒഴിഞ്ഞതോടെ സ്റ്റോക്ക് ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഇതിനു പിന്നാലെയാണ് കാത്തി വുഡിന്റെ തീരുമാനം. ട്വിറ്ററിന്റെ വലിയ ഷെയർഹോൾഡർമാരിൽ ഒരാളായ എആർകെ ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ചൊവ്വാഴ്ച ട്വിറ്ററിൽ നിന്നും ഏകദേശം 1.1 ദശലക്ഷം ഓഹരികൾ വാങ്ങിയിരുന്നു. ജൂലൈ 23 ന് ശേഷമുള്ള ഏറ്റവും ഒരു ദിവസത്തെ ഏറ്റവും വലിയ ഓഹരി വാങ്ങലാണിത്.

