സൺ ഫാർമ ക്യു 1 ഫലം, അറ്റാദായം 62 ശതമാനം വർദ്ധിച്ച് 1444 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ സൺ ഫാർമയുടെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 62 ശതമാനം വർദ്ധിച്ച് 1444 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 1655.6 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 28 ശതമാനം വർദ്ധിച്ച് 9719 കോടി രൂപയായി.

യുപിഎൽ ക്യു 1 ഫലം, അറ്റാദായം 23 ശതമാനം വർദ്ധിച്ച് 678 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ യുപിഎല്ലിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 23 ശതമാനം വർദ്ധിച്ച് 678 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 36 ശതമാനമായി വർദ്ധിച്ചു.  ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 9 ശതമാനം വർദ്ധിച്ച് 8515 കോടി രൂപയായി.

സതേൺ ക്രോസ് ഫാർമ ഏറ്റെടുത്ത് ലൂപിൻ ലിമിറ്റഡ്

ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനറിക് മരുന്ന് നിർമാണ കമ്പനിയായ സതേൺ ക്രോസ് ഫാർമ ഏറ്റെടുത്ത് ലൂപിൻ ലിമിറ്റഡ്. ഇടപാടിന്റെ ഭാഗമായി, ലുപിന്റെ ഓസ്‌ട്രേലിയ സബ്‌സിഡറിക്ക് 22 ദശലക്ഷത്തിലധികം വിൽപ്പനയുള്ള 60 രജിസ്റ്റർ ചെയ്ത ഉത്പ്പന്നങ്ങളിലേക്ക് പ്രവേശനം ലഭിക്കും. ഈ ഏറ്റെടുക്കൽ ഓസ്ട്രേലിയൻ വിപണിയിൽ ലുപിന്റെ  വിപണി വിഹിതം വർദ്ധിപ്പിക്കും.

ഇന്ത്യൻ ഓയിൽ കോർപ് ക്യു 1 ഫലം, അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 5941 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 211 ശതമാനം വർദ്ധിച്ച് 5941 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 32 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 27 ശതമാനം വർദ്ധിച്ച് 1.55 ലക്ഷം കോടി രൂപയായി.

അശോക് ലെയ്‌ലാൻഡിന്റെ അനുബന്ധ സ്ഥാപനത്തിൽ  18 മില്യൺ ഡോളറിന്റെ നിക്ഷേപം നടത്തി ഡാന

യുകെ ആസ്ഥാനമായുള്ള സ്വിച്ച് മൊബിലിറ്റിയുടെ ഒരു ശതമാനം ഓഹരി 18 മില്യൺ ഡോളറിന് ഏറ്റെടുത്ത് ഡാന. അശോക് ലെയ്‌ലാൻഡ് ലിമിറ്റഡിന്റെ ഇലക്ട്രിക് വാണിജ്യ വാഹന ഉപസ്ഥാപനമാണ് സ്വിച്ച് മൊബിലിറ്റി. സ്വിച്ച് മൊബിലിറ്റിയുടെ ഇ-ബസ്, ഇവി വാണിജ്യ വാഹന വാഗ്ദാനങ്ങൾക്കായി ഇലക്ട്രിക് ഡ്രൈവ്ട്രെയിൻ ഘടകങ്ങളുടെ മുൻഗണന വിതരണക്കാരനാകും ഡാന.

ബന്ദൻ ബാങ്ക് ക്യു 1 ഫലം, അറ്റാദായം 32 ശതമാനം ഇടിഞ്ഞ് 373 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ബന്ദൻ ബാങ്കിന്റെ പ്രതിവർഷ അറ്റാദായം 32 ശതമാനം ഇടിഞ്ഞ് 373 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം ആദായം 20.4 ശതമാനം വർദ്ധിച്ച് 2647.5 കോടി രൂപയായി. മൊത്തം നിഷ്ക്രിയ ആസ്തി 8.2 ശതമാനം വർദ്ധിച്ചു.

മാരികോ ക്യു 1 ഫലം, അറ്റാദായം 6 ശതമാനം ഇടിഞ്ഞ് 365 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ മാരികോയുടെ പ്രതിവർഷ അറ്റാദായം 5.9 ശതമാനം ഇടിഞ്ഞ് 373 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 60.79 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 31 ശതമാനം വർദ്ധിച്ച് 2525 കോടി രൂപയായി.

ജെ.എസ്.ഡബ്ല്യു സ്റ്റീൽ ക്യു 1 ഫലം, അറ്റാദായം 6 ശതമാനം ഇടിഞ്ഞ് 201 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 6 ശതമാനം ഇടിഞ്ഞ് 201 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 88.65 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം 1.44 ശതമാനം ഇടിഞ്ഞ്1859 കോടി രൂപയായി.

എക്സൈഡ് ഇൻഡസ്ട്രീസ് ക്യു 1 ഫലം, അറ്റാദായം  32 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ എക്സൈഡ് ഇൻഡസ്ട്രീസിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം  32 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 10.68 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 89.7 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 40.2 ശതമാനം വർദ്ധിച്ച് 3543 കോടി രൂപയായി.

റോളക്സ് റിംഗ്സ്  ഐപിഒ, അവസാന ദിനം 130 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു

731 കോടി രൂപ സമാഹരിക്കുന്നതിനായി റോളക്സ് റിംഗ്സ്  നടത്തിയ ഐപിഒ രണ്ടാം ദിനം 130.44 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 24.89 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.

ഐ‌.പി‌.ഒയെ  പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement