കൊവിഡ് ചികിത്സയ്ക്കായി സൈഡസ് കാഡിലിന്റെ വിരാഫിൻ മരുന്നിന് ഡി.സി.ജി.ഐയുടെ അനുമതി

സൈഡസ് കാഡിലിന്റെ കൊവിഡിന് എതിരായ വിരാഫിൻ മരുന്നിന് ഡി.സി.ജി.ഐ അനുമതി നൽകി. അടിയന്തര ഉപയോഗത്തിന് നിബന്ധനകളോടെയാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. 91.15 ശതമാനം രോഗികൾക്കും ഏഴ് ദിവസത്തിനുള്ളിൽ രോഗം ഭേദമാകുന്നതായും കമ്പനി അവകാശപ്പെട്ടു.

എച്ച്സി‌എൽ ടെക്നോളജീസ് ക്യു 4 ഫലം; അറ്റാദായം 25.6 ശതമാനം വർദ്ധിച്ച് 2962 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ എച്ച്സിഎൽ ടെക്നോളജീസിന്റെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 25.6 ശതമാനം വർദ്ധിച്ച് 2962 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം 1.8 ശതമാനം വർദ്ധിച്ച് 19642 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 6 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

വെൻ‌ഡ് (ഇന്ത്യ) ക്യു 4 ഫലം; അറ്റാദായം 5.30 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ വെൻഡ് ഇന്ത്യ ലിമിറ്റഡിന്റെ ഏകീകൃത  അറ്റാദായം വർദ്ധിച്ച് 5.30 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 0.77 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.  കമ്പനിയുടെ പ്രതിവർഷ വരുമാനം 75.61 ശതമാനം വർദ്ധിച്ച് 45.15 കോടി രൂപയായി. ഓഹരി ഒന്നിന് 20 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ഐ.പി.ഒ വഴി 7700 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി പവർഗ്രിഡ്  ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ്

പവർഗ്രിഡ്  ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഐ.പി.ഒ വഴി 7700 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു. ഏപ്രിൽ 29ന് ഇത് നടത്തും. ഫ്രഷ് ഇഷ്യുവിനായി 4,995 കോടി രൂപയുടെ ഓഹരികളാണ് വകയിരുത്തിയിരിക്കുന്നത്.

ആദിത്യ ബിർള മണി ക്യു 4 ഫലം; അറ്റാദായം 32 ശതമാനം വർദ്ധിച്ച് 3.68 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ആദിത്യ ബിർള മണി ലിമിറ്റഡിന്റെ പ്രതിവർഷ അറ്റാദായം 31.8 ശതമാനം വർദ്ധിച്ച് 3.68 കോടി രൂപയായി.
ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 10 ശതമാനം വർദ്ധിച്ച് 49 കോടി രൂപയായി.

ഒഡീഷയിലെ റൂർക്കലിൽ പുതിയ സ്റ്റോർ തുറന്ന് വി 2 റീട്ടെയിൽ 

ഒഡീഷയിലെ റൂർക്കലിൽ പുതിയ സ്റ്റോർ തുറന്ന്  വി 2 റീട്ടെയിൽ. അതേസമയം  ബീഹാറിലെ ചപ്രയിലും  രാജസ്ഥാനിലെ കോട്ടയിലുമായി രണ്ട് റീട്ടെയിൽ സ്റ്റോറുകൾ  കമ്പനി അടച്ചുപൂട്ടി. രാജ്യത്ത് മൊത്തം 94 റീട്ടെയിൽ സ്റ്റോറുകളാണ് കമ്പനിക്കുള്ളത്. 

ജിഎൻഎ എക്സ്ലെക്സ് ക്യൂ 4 ഫലം, അറ്റാദായം 496 ശതമാനം വർദ്ധിച്ച് 27.63 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ജിഎൻഎ എക്സ്ലെക്സിന്റെ പ്രതിവർഷ അറ്റാദായം 496 ശതമാനം വർദ്ധിച്ച് 27.63 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 71.6 ശതമാനം വർദ്ധിച്ച് 310 കോടി രൂപയായി.

കാപ്ലിൻ സ്റ്റെറൈൽസിന്റെ പ്രോക്ലോർപെറാസൈൻ എഡിസൈലേറ്റ് ഇൻജക്ഷന് യുഎസ്  ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകി

കാപ്ലിൻ സ്റ്റെറൈൽസിന്റെ പ്രോക്ലോർപെറാസൈൻ എഡിസൈലേറ്റ് ഇൻജക്ഷന് യുഎസ്  ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു.  കാപ്ലിൻ പോയിന്റ് ലബോറട്ടറീസിന്റെ അനുബന്ധ സ്ഥാപനമാണ്  കാപ്ലിൻ സ്റ്റെറൈൽസ്. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement