ചട്ട ലംഘനം, അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴ ചുമത്തി സെബി
2000ൽ നടന്ന കമ്പനി ഏറ്റെടുക്കലിൽ ചട്ടം ലംഘനം നടന്നുവെന്ന് ആരോപിച്ച് മുകേഷ് അംബാനി, അനിൽ അംബാനി, നിത അംബാനി, ടിന അംബാനി തുടങ്ങി 15 പേർക്കെതിരെ സെബിയുടെ നടപടി. 25 കോടി രൂപ പിഴ ഇനത്തിൽ നൽകാനാണ് സെബിയുടെ ഉത്തരവ്. 45 ദിവസത്തിനകം പിഴയടച്ചില്ലെങ്കിൽ ആസ്തികൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും സെബി അറിയിച്ചു.
വാക്‌സിന്‍ വിതരണത്തിന് കാലതാമസം; സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് വക്കീല്‍ നോട്ടീസ്
വാക്സിൻ വിതരണത്തിൽ കാലതാമസമുണ്ടായതിനെ തുടർന്ന് പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ആസ്ട്രാസെനെക്ക. ഇന്ത്യയിൽ കൊവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ കേന്ദ്രം താത്ക്കാലികമായി കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് വിതരണം മുടങ്ങിയതെന്ന് സിറം മേധാവി പറഞ്ഞു.
മാക്രോടെക് ഡവലപ്പർ ഐ.പി.ഒ, രണ്ടാം ദിനം 35 ശതമാനം സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി
മാക്രോടെക് ഡവലപ്പർ രണ്ടാം ദിനം 35 ശതമാനം സബ്‌സ്‌ക്രൈബു ചെയ്യപെട്ടു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 25 ശതമാനം സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. ഐ.പി.ഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ക്യാൻസറിനും രക്തസമ്മർദ്ദത്തിനുമുള്ള സിഡസ് കാഡിലയുടെ മരുന്നിന് അനുമതി
ഇന്ത്യൻ ഫാർമാ കമ്പനിയായ സിഡസ് കാഡിലയ്ക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്ന് ക്യാൻസറിന് എതിരായ ഇബ്രൂട്ടിനിബ് കാപ്സ്യൂളുകൾക്കുള്ള അനുമതി ലഭിച്ചു. രക്താതിമർദ്ദം ചികിത്സിക്കുന്നതിനുള്ള മാസിറ്റെന്റാൻ ഗുളികകൾക്കും അനുമതി ലഭിച്ചു.
കൽപത്തരു പവർ ഫാസ്റ്റെലിന്റെ 51 ശതമാനം ഓഹരി ഏറ്റെടുത്തു
കൽപത്തരു പവർ ട്രാൻസ്മിഷന്റെ ബ്രസീലിലുള്ള അനുബന്ധസ്ഥാപനം ഫാസ്റ്റെൽ ഏംഗൻഹാരിയുടെ 51 ശതമാനം ഓഹരി ഏറ്റെടുത്തു. എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ, പവർ ട്രാൻസ്മിഷൻ ലൈനുകൾ, വിതരണ സംവിധാനങ്ങൾ, സബ് സ്റ്റേഷനുകൾ എന്നിവയുടെ പരിപാലനത്തിൽ കമ്പനിക്ക് പ്രത്യേക പ്രാഗത്ഭ്യമുണ്ട്.
ഇരുചക്ര വാഹനങ്ങളുടെ അപകടം ഒഴിവാക്കുന്നതിനുള്ള സാങ്കേതികവിദ്യക്കായി ഇസ്രായേലിയൻ കമ്പനിയുമായി കരാർ ഒപ്പുവച്ച് മിൻഡ കോർപ്പ്
ഇരുചക്ര വാഹനങ്ങളുടെ അപകടം ഒഴിവാക്കുന്നതിനുള്ള
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സാങ്കേതികവിദ്യക്കായി ഇസ്രായേലിയൻ കമ്പനിയുമായി മിൻഡ കോർപ്പറേഷൻ കരാർ ഒപ്പുവച്ചു. ബിസിനസ് വിപുലീകരണത്തിനായി കമ്പനി 250 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുന്നതായും കമ്പനി വ്യക്തമാക്കി.
അസ്ട്രാസെനക്ക വാക്സിൻ രക്തം കട്ടപിടിക്കാൻ കാരണമാകുന്നതായി റിപ്പോർട്ടുകൾ
അസ്ട്രാസെനക്കയും ഓക്സ്ഫഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്സീന്റെ ഉപയോഗം രക്തം കട്ടപിടിക്കാൻ കാരണമാകുന്നതായി റിപ്പോർട്ടുകൾ. മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി വാക്സിൻ ഉപയോഗത്തിന് പുതിയ മാർഗ നിർദ്ദേശങ്ങൾ നൽകി. 30 വയസിൽ താഴെയുള്ളവർക്ക് ബദൽ വാക്സിൻ നൽകാനാണ് നിർദ്ദേശം.
മാർച്ചിൽ വാഹന രജിസ്ട്രേഷൻ 28.64 ശതമാനമായി കുറഞ്ഞതായി എഫ്.എ.ഡി.എ
മാർച്ചിൽ മൊത്തം വാഹന രജിസ്ട്രേഷനുകൾ 28.64 ശതമാനം കുറഞ്ഞതായി എഫ്.എ.ഡി.എ പറഞ്ഞു. ടാക്ടർ,പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന മാത്രമാണ് വർദ്ധിച്ചത്. അതേസമയം ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ 35.26 ശതമാനം ഇടിവ് സംഭവിച്ചു.

