3370 കോടി രൂപയ്ക്ക് വരോറ-കർനൂൾ ട്രാൻസ്മിഷൻ ഏറ്റെടുക്കാനൊരുങ്ങി    അദാനി ട്രാൻസ്മിഷൻ

3370 കോടി രൂപയ്ക്ക് വരോറ-കർനൂൾ ട്രാൻസ്മിഷൻ ഏറ്റെടുക്കാനൊരുങ്ങി    അദാനി ട്രാൻസ്മിഷൻ. എസ്സൽ ഇൻഫ്രാപ്രോജക്ട്സുമായി ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചതായി കമ്പനി അറിയിച്ചു. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ അദാനി ട്രാൻസ്മിഷന്റെ ശൃംഖല 17,200 സർക്യൂട്ട് കിലോമീറ്ററായി ഉയരും.

കാനഡയിൽ ഡിജിറ്റൽ ആക്‌സിലറേഷൻ സെന്റർ ആരംഭിച്ച് എച്ച്സി‌എൽ ടെക് 

കാനഡയിൽ ഡിജിറ്റൽ ആക്‌സിലറേഷൻ സെന്റർ ആരംഭിച്ച് എച്ച്സി‌എൽ ടെക്. ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന് എച്ച്സി‌എൽ അതിന്റെ ആഗോള ഉപഭോക്തക്കൾക്ക്  നൂതന സാങ്കേതിക പരിഹാരങ്ങൾ നൽകും.അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 2,000 ജീവനക്കാരെ നിയമിക്കുമെന്നും കമ്പനി പറഞ്ഞു.

താനെയിലെ പാട്ടഭൂമി എൻടിടി ഗ്ലോബൽ ഡാറ്റാ സെന്റേർസിന് വിറ്റ്  മുകുന്ദ് ലിമിറ്റഡ്

താനെയിലെ പാട്ടഭൂമി  മുകുന്ദ് ലിമിറ്റഡ്   801 കോടി രൂപയ്ക്ക്  എൻടിടി ഗ്ലോബൽ ഡാറ്റാ സെന്റേർസ്  പ്രൈവറ്റ് ലിമിറ്റഡിന്  കൈമാറി. കടം തിരികെ വീട്ടുന്നതിന് കമ്പനി ഈ തുക ഉപയോഗിക്കും. ഇതിനൊപ്പം  മുകുന്ദ് സുമി സ്‌പെഷ്യൽ സ്റ്റീലിന്റെ 51 ശതമാനം ഓഹരി 713.61 കോടി രൂപയ്ക്ക് ജംനലാൽ സൺസ് പ്രൈവറ്റ് ലിമിറ്റഡിന് വിറ്റു. 

ഗുജറാത്തിലെ സനന്ദിൽ നിർമാണ യൂണിറ്റ് ആരംഭിക്കാനൊരുങ്ങി ലുമാക്സ് ഇൻഡസ്ട്രീസ്

ഗുജറാത്തിലെ സനന്ദിൽ നിർമാണ യൂണിറ്റ് ആരംഭിക്കാനൊരുങ്ങി ലുമാക്സ് ഇൻഡസ്ട്രീസ്. ഇതിനായി  80 കോടി രൂപ ഡയറക്ടർ ബോർഡ് അനുവദിച്ചു. എം‌ജി മോട്ടോഴ്‌സിൽ നിന്നും മറ്റ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ച ഓർഡറുകൾ ഈ  യൂണിറ്റിൽ  നിറവേറ്റും. 2021-22 സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ ഇത് പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എൻ‌ആർ‌എല്ലിന്റെ 61.5 ശതമാനം ഓഹരി വിറ്റഴിച്ച്  ബി.പി.സി.എൽ 

നുമലിഗഡ് റിഫൈനറിയിലെ 61.5 ശതമാനം ഓഹരി ഓയിൽ ഇന്ത്യ,  എൻഞ്ചിനീർസ് ഇന്ത്യ, ആസാം സർക്കാർ എന്നിവർക്ക്  9876 കോടി രൂപയ്ക്ക്  ബിപിസിഎൽ വിറ്റു. എൻ‌ആർ‌എല്ലിന്റെ വിൽ‌പന ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്ധന റീട്ടെയിലർ‌ സ്വകാര്യവൽക്കരണത്തിനുള്ള സാധ്യത  വ്യക്തമാക്കുന്നു.

യുപിയിലെ  20 മെഗാവാട്ട് സൗരോർജ്ജ പദ്ധതിക്കായുള്ള  ഏറ്റെടുക്കൽ പൂർത്തിയാക്കി അദാനി ഗ്രീൻ എനർജി 


ഹിന്ദുസ്ഥാൻ ക്ലീൻഎനർജി, പെരിഡോട്ട് പവർ വെഞ്ച്വർസ് എന്നിവയിൽ നിന്നും സ്പിനെൽ എനർജി & ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഏറ്റെടുക്കുന്നതിനുള്ള നടപടി പൂർത്തിയാക്കി  അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. എസ്.ഇ.ഐ.എല്ലിന്  ഉത്തർ പ്രദേശിലെ മഹോബയിൽ 20 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതിയുണ്ട്. 

ബാവൽ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കാനൊരുങ്ങി  മിൻഡ ഇൻഡസ്ട്രീസ്

ബാവൽ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കാനൊരുങ്ങി  മിൻഡ ഇൻഡസ്ട്രീസ്. കമ്പനിയുടെ സഹസ്ഥാപനമായ മിൻഡാ കോസി അലുമിനിയം വീൽ പ്രൈവറ്റ് ലിമിറ്റഡിന്റെ വിപൂലീകരണത്തിന് ഡയറക്ടർ ബോർഡ് അനുമതി നൽകി. അലുമിനിയം അലോയ് വീലുകൾ നിർമിക്കുന്ന കമ്പനിയാണിത്. ഫോർ വീലർ ഓട്ടോമോട്ടീവ് ലൈറ്റിംഗ് ഉത്പന്നങ്ങൾ നിർമിക്കുന്നതിനായി ഗുജറാത്തിൽ ഒരു പ്ലാന്റ് സ്ഥാപിക്കുന്നതിന് 90 കോടി രൂപയുടെ നിക്ഷേപം നടത്താനും കമ്പനി ബോർഡ് അംഗീകാരം നൽകി.

515.63 കോടി രൂപയുടെ പദ്ധതികൾക്കായി വാസ്‌കോൺ എഞ്ചിനീയേഴ്‌സിന് കത്ത് ലഭിച്ചു

515.63 കോടി രൂപയുടെ രണ്ട് പദ്ധതികൾക്കായി വാസ്‌കോൺ എഞ്ചിനീയേഴ്‌സ് ലിമിറ്റഡിന് ഉത്തർപ്രദേശ് പൊതുമരാമത്ത് വകുപ്പിൽ നിന്ന് കത്ത് ലഭിച്ചു. ബിജ്‌നോർ, കാഴുഷാമ്പി എന്നിവിടങ്ങളിൽ  പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനായാണ് കത്ത്  ലഭിച്ചത്. 18 മാസങ്ങൾക്ക് ഉള്ളിൽ ഇത് പൂർത്തിയാക്കും.  

എൻ‌ബി‌സി‌സി ഇന്ത്യക്ക്  1356.15 കോടി രൂപയുടെ പുനർ‌വികസനത്തിനായി ഓർഡർ ലഭിച്ചു

ഡൽഹി നേതാജി നഗറിലെ ജി‌പി‌ആർ‌എ കോളനിയുടെ പുനർ‌വികസനത്തിനായി എൻ‌ബി‌സി‌സിക്ക് ഒരു ഓർ‌ഡർ‌ ലഭിച്ചു. 1356.15 കോടി രൂപയാണ് പദ്ധതി മൂല്യം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement