ഇന്നത്തെ വിപണി വിശകലനം

വീണ്ടും വിപണിയെ കടന്ന് ആക്രമിച്ച് കാളകൾ. ദിവസം മുഴുവൻ സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ബാങ്കിംഗ്, ഫിനാൻഷ്യൽ ഓഹരികൾ കത്തിക്കയറി.

ഗ്യാപ്പ് അപ്പിൽ 60 പോയിന്റുകൾക്ക് മുകളിലായി 14712 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 14750 എന്ന നിർണായക നിലമറികടന്ന നിഫ്റ്റി കത്തിക്കയറി. ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്നും 200 പോയിന്റുകളുടെ നേട്ടം കെെവരിച്ച സൂചിക പിന്നീട് കഴിഞ്ഞ ദിവസത്തേക്കാൾ 211  പോയിന്റുകൾ/ 1.44 ശതമാനം മുകളിലായി 14864 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

32,878 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 33100 എന്ന് ശക്തമായ പ്രതിരോധം നിഷ്പ്രയാസം തകർത്ത സൂചിക മുകളിലേക്ക് കത്തിക്കയറി. ബാങ്കിംഗ് ഓഹരികൾ എല്ലാം തന്നെ ഇന്ന് 1-6 ശതമാനം നേട്ടം കെെവരിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 987 പോയിന്റ്/ 3.02 ശതമാനം മുകളിലായി 33722 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.  

ബാങ്ക് നിഫ്റ്റി മൂന്ന് ശതമാനവും ഫിൻ നിഫ്റ്റി, നിഫ്റ്റി പി.എസ്.യു ബാങ്ക്സ് എന്നിവ 2.7 ശതമാനവും നേട്ടം കെെവരിച്ചു. മറ്റു മേഖലാ സൂചികകൾ ഒന്നും തന്നെ 1 ശതമാനത്തിൽ താഴെയായി വ്യാപാരം അവസാനിപ്പിച്ചില്ല.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന്  കയറിയിറങ്ങിയാണ് കാണപ്പെട്ടത്. യൂറോപ്യൻ വിപണികൾ നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. അന്താരാഷ്ട്ര വിപണികൾ ഒന്നും തന്നെ ഇന്ന്  ശുഭമായി കാണപെട്ടില്ല.

നിർണായക വാർത്തകൾ

നാലാം പാദത്തിൽ മികച്ച ഫലപ്രഖ്യാപനം നടന്നതിന് പിന്നാലെ TVS Motors ഓഹരി ഇന്ന് 14 ശതമാനം നേട്ടം കെെവരിച്ചു. 

ഇതിനൊപ്പം  Eicher Motors  5 ശതമാനവും Bajaj-Auto 2.75 ശതമാനവും നേട്ടം കെെവരിച്ചു.

ഏപ്രിൽ 29 മുതൽ മെയ് 3 വരെ  സമ്പൂര്‍ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഗോവ. കാസിനോ, ഹോട്ടലുകൾ, പബ്ബുകൾ എന്നിവ അടച്ചിടും. വാർത്ത പുറത്തുവന്നതിന് പിന്നാലെ DeltaCorp ഓഹരി ഇന്ന് 1.5 ശതമാനം ഇടിഞ്ഞു.

ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ്  സെബിക്ക് കെെമാറി  Zomato. 8250 കോടി രൂപയുടെ ഇക്യൂറ്റി ഓഹരികളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കമ്പനിയിൽ നിക്ഷേപമുള്ള  Info Edge ഓഹരി 1 ശതമാനം ഉയർന്നു.

അയൺ, സ്റ്റീൽ എന്നിവയുടെ ഇറക്കുമതി തീരുവ ചെെന 0 ശതമാനമായി കുറച്ചു. ഇത് ചെെനയിലേക്കുള്ള കയറ്റുമതി വർദ്ധിപ്പിച്ചേക്കും. വാർത്ത പുറത്തുവന്നതിന് പിന്നാലെ  SAIL 3.34 ശതമാനം നേട്ടം കെെവരിച്ചു. എന്നാൽ നിഫ്റ്റി മെറ്റാൽ സൂചിക 0.5 ശതമാനം നഷ്ടത്തിൽ അടച്ചു.

പേയ്‌മെന്റ് പരിഹാരങ്ങൾക്കായി മാസ്റ്റർകാർഡുമായി കരാർ ഒപ്പിട്ടതിന് പിന്നാലെ Aurionpro Solutions ഓഹരി ഇന്ന് 6 ശതമാനം നേട്ടം കെെവരിച്ചു.

സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള കൊരിന്ത് ഗ്രൂപ്പിൽ നിന്ന് 100 മില്യൺ ഡോളർ നിക്ഷേപം ലഭിച്ചതിന് പിന്നാലെ Morepen Lab ഓഹരി ഇന്ന് 10 ശതമാനം നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.

14896 കോടി രൂപ സമാഹരിക്കുന്നതിന് അംഗീകാരം നൽകിയതിന് പിന്നാലെ SBI ഓഹരി ഇന്ന് 3 ശതമാനം നേട്ടം കെെവരിച്ചു.

പോയവർഷത്തെ നഷ്ടം നികത്തി Axis Bank നാലാം പാദത്തിൽ 2960 കോടി രൂപയുടെ അറ്റാദായം ഇന്നലെ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ആസ്തിയുടെ ഗുണനിലവാരം മോശമാണെന്ന ഭയത്താൽ ഓഹരിക്ക് ബാങ്ക് നിഫ്റ്റിയെ അപേക്ഷിച്ച ശക്തമായ മുന്നേറ്റം നടത്താൻ സാധിച്ചില്ല. ഓഹരി 1 ശതമാനം മുകളിൽ അടച്ചു.

നിഫ്റ്റിയിലെ കാളക്കൂറ്റന്മാർ തിരികെയെത്തിയിരിക്കുകയാണ്. IndusInd Bank, ICICI Bank, Kotak Bank, SBIN, HDFC Bank എന്നീ ബാങ്കിംഗ് ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. 

വൺവെബിന് യൂടൽസാറ്റ് കമ്മ്യൂണിക്കേഷൻസിൽ നിന്ന് 550 മില്യൺ ഡോളർ ധനസഹായം ലഭിച്ചതിന്  പിന്നാലെ Bharti Airtel ഓഹരി ഇന്ന് 1.7 ശതമാനം നേട്ടം കെെവരിച്ചു.

നാലാം പാദത്തിൽ അറ്റാദായം അഞ്ചിരട്ടി വർദ്ധിച്ച് 979 കോടി രൂപയായതിന് പിന്നാലെ Bajaj Finserv ഓഹരി ഇന്ന് 4 ശതമാനം നേട്ടം കെെവരിച്ചു.

കമ്പനിയുടെ അനുബന്ധ സ്ഥാപനം നാലാം പാദത്തിൽ 1347 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയതിന് പിന്നാലെ Bajaj Finance ഓഹരി ഇന്ന് 8.5 ശതമാനം വർദ്ധിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. 

ബ്രിട്ടാനിയയുടെ നാലാം പാദ ഫലം നിക്ഷേപകരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി വന്നതിന് പിന്നാലെ എഫ്.എം.സി.ജി ഓഹരികൾ എല്ലാം തന്നെ ഇന്ന് ദുർബലമായി കാണപ്പെട്ടു.  Britannia ഇന്ന് 1.76 ശതമാനം ഇടിവ് രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപെട്ടു.

വിപണി മുന്നിലേക്ക് 

നാലാം പാദ ഫലങ്ങൾ പുറത്ത് വന്നതിനൊപ്പം തന്നെ വിപണിയിൽ കാള ഓട്ടം ആരംഭിച്ചു. ഐടി ഓഹരികൾ എല്ലാം പ്രതീക്ഷിച്ച പോലെ തന്നെ നല്ല ലാഭമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. Bajaj Twins, ICICI Bank, HDFC Bank എന്നീ ബാങ്കിംഗ്, നോൺ ബാങ്കിംഗ് സ്ഥാപനങ്ങളും മികച്ച നേട്ടം കെെവരിച്ചു.

33000 എന്ന പ്രതിരോധം നിഷ്പ്രയാസമാണ് ബാങ്ക് നിഫ്റ്റി തകർത്തെറിഞ്ഞ് മുന്നേറിയത്. 14800 എന്ന നിർണായക പ്രതിരോധം നിഫ്റ്റിയും തകർത്തു. ചാർട്ട് നോക്കിയാൽ 14,890-14,900 എന്ന നിലയിൽ നിഫ്റ്റിക്ക് ശക്തമായ പ്രതിരോധം ഉള്ളതായി കാണാം. ഇന്ന് ഇവിടെ നിന്നാണ് സൂചിക താഴേക്ക് വീണത്. 2 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ച് HDFC നിന്നപ്പോൾ റിലയൻസിന് 2000 മറികടക്കാൻ സാധിച്ചില്ല. എന്നാൽ നിഫ്റ്റിയെ ഇത് ബാധിക്കില്ല.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കൂടി ഓഹരികൾ വാങ്ങികൂട്ടാൻ തുടങ്ങിയാൽ മാത്രമെ ഒരുപക്ഷേ  നിഫ്റ്റി 15000 മറികടന്ന് മുന്നേറുകയുള്ളു. മാസം അവസാനിക്കാൻ രണ്ട് വ്യാപാര ദിവസം മാത്രമുള്ളപ്പോൾ വിപണിയിൽ എന്താകും  സംഭവിക്കുക?

സുരക്ഷിതമായി വീടുകളിൽ തന്നെ കഴിയുക, അത്യാവശ്യഘട്ടങ്ങളിൽ മാസ്ക് ധരിച്ചു കൊണ്ട് പുറത്തുപോകാനും ശ്രദ്ധിക്കുക.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement