പ്രധാനതലക്കെട്ടുകൾ

ഇന്ത്യയിൽ പ്രവർത്തനം നടത്താൻ  ടെസ്‌ലയുമായി
കെെക്കോർക്കുമെന്ന റിപ്പോർട്ടുകൾ   ടാറ്റാ മോർട്ടോസ്  നിഷേധിച്ചു.

ജാഗ്വാർ ലാൻഡ് റോവർ 2020ലെ  റീട്ടെയിൽ വിൽപ്പനയിൽ തുടർച്ചയായ രണ്ടാം പാദത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു.റീട്ടെയിൽ വിൽപ്പന 13.1 ശതമാനം ഉയർന്ന് 1.28 ലക്ഷം യൂണിറ്റായി. മുൻ പാദത്തിൽ ഇത് 1.13 ലക്ഷം യൂണിറ്റായിരുന്നു. എന്നാൽ ഇയർ ഓൺ ഇയർ ഇത്  9 ശതമാനം ഇടിവ് രേഖപ്പെടുത്തി. ചൈനയുടെ വിൽ‌പന വർഷം തോറും 19.1 ശതമാനവും മുൻ‌ പാദത്തിൽ 20.2 ശതമാനവും ഉയർന്നു. ടാറ്റാ മോട്ടോഴ്‌സ് എ.ഡി.ആറും മികച്ച പ്രകടനം കാഴ്ചവച്ചു.

ടോട്ടൽ എസ്.ഇയുടെ അനുബന്ധ സ്ഥാപനമായ അദാനി ഗ്രീൻ എനർജിയിലുള്ള ഓഹരി മൂലധനം ഏറ്റെടുക്കാൻ അനുമതി നൽകിയതായി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ ഗ്യാസ് വിതരണ സ്ഥാപനമായ ഗെയിൽ ഓഹരി ഉടമകളിൽ നിന്നും ഷെയർബെെബാക്ക് ചെയ്യാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ.ഇന്ത്യ ഗവൺമെന്റ് ഇതിൽ
വലിയ പങ്ക് വഹിക്കുന്നു.

റിലയൻസ് റീട്ടെയിൽ അതിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാർട്ടിലൂടെ  ഭക്ഷണം, പലചരക്ക്, എഫ്എംസിജി വസ്തുക്കളുടെ നേരിട്ടുള്ള  വിൽപ്പന അവസാനിപ്പിക്കും. കിരാന സ്റ്റോറുകളിൽ ഫ്രാഞ്ചൈസി പങ്കാളികളായികൊണ്ട്  ഈ ഉൽപ്പന്നങ്ങൾ അതാത്
പ്രദേശങ്ങളിലെ   ഉപഭോക്താക്കൾക്കായി  വിൽക്കപ്പെടും.

ഡി.എസ്.എം.ബിയുടെ അനുമതി ലഭിച്ചതോടെ ഡോക്ടർ റെഡി സ്പുട്നിക് വി കോവിഡ് -19 വാക്സിനിലുള്ള തങ്ങളുടെ  മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചു.

ഫ്യൂച്ചർ ഗ്രൂപ്പ്-റിലയൻസ്  ഇടപാട് താത്കാലികമായി നിർത്തി വയ്ക്കണമെന്ന്  ആവശ്യപ്പെട്ട് ആമസോൺ സെബിക്ക് വീണ്ടും കത്തു നൽകി.

സ്വകാര്യ പ്ലേസ്മെന്റ് അടിസ്ഥാനത്തിൽ 500 കോടി രൂപ വരെ എൻ‌സിഡികൾ നൽകാൻ ഫോഴ്‌സ് മോട്ടോഴ്‌സ് അനുമതി നൽകി.

റേറ്റിംഗ് ഏജൻസിയായ ബ്രിക്ക് വർക്ക്സിന്റെ സഹപാഠികളായ കെയർ റേറ്റിംഗുകൾ, ക്രിസിൽ, ഐസി‌ആർ‌എ  എന്നിവ വിലയിൽ
ക്രമക്കേടുകൾ  നടത്തുന്നുവെന്ന് വരുന്ന ആരോപണങ്ങൾ
സംബന്ധിച്ച് പരാതികൾ പ്രഹത്സാഹിപ്പിക്കരുതെന്ന് സെബി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയോട് (സി‌സി‌ഐ) ആവശ്യപ്പെട്ടു.

ഇന്ന് വരാനിരിക്കുന്ന  പ്രധാനപ്പെട്ട ക്യൂ 3  റിസൾട്ടുകൾ

കർണാടക ബാങ്ക്
ടാറ്റ എൽക്സി
ഹാത്‌വേ ഭവാനി കേബിൾടെൽസ്റ്റീൽ സ്ട്രിപ്പുകൾ വീൽസ്
ഐഎൻഡി  ബാങ്ക് ഹൌസിംഗ്

ഇന്നത്തെ വിപണി  സാദ്ധ്യത

പ്രതീക്ഷിച്ചത് പോലെ തന്നെ നിഫ്റ്റിയിലുള്ള കുതിച്ചുകയറ്റം തുടരുകയാണ്. 14400 എന്ന നില തകർത്ത്  കഴിഞ്ഞ ദിവസം 14484 വന്ന് നിൽക്കുകയും ചെയ്തു.

നിഫ്റ്റിക്ക് സമാനമായി ബാങ്ക് നിഫ്റ്റി കുതിച്ചുകയറിയില്ല. എന്നാൽ 32000 എന്ന അതിശക്തമായ സപ്പോർട്ട്  മറികടന്ന ബാങ്ക് നിഫ്റ്റി പിന്നീട് അത് മറികടക്കാൻ ഏറെ പ്രയാസപ്പെട്ടു. തുടന്ന് 32000ൽ തന്നെ ക്ലോസ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത് പോലെ തന്നെ 
ഐ.ടി ഐ ഓട്ടോ സ്റ്റോക്കുകൾ മികച്ച പ്രകടനം കാഴ്ചവച്ചു. എച്ച്.ഡി.എഫ്.സി ബാങ്കും മികച്ച പ്രകടനം കാഴ്ച്ചവച്ചു. എന്നാൽ റിലയൻസ് 1900 എന്ന ശക്തമായ സപ്പോർട്ട് തകർത്ത് താഴേക്ക് വീണു.

യു.എസ് യൂറോപ്യൻ വിപണികൾ  നേരിയ തോതിൽ താഴെയാണുള്ളത്. ഏഷ്യൻ വിപണി മിക്സിഡാണ്. എസ്ജിഎക്സ് നിഫ്റ്റി 14484 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു തണുത്ത ഓപ്പണിംഗ് സൂചിപ്പിക്കുന്നു.

നിഫ്റ്റിക്ക് 14500 എന്നത് ഒരു ശക്തമായ സപ്പോർട്ടാണ്.ഇതിനാൽ ആഗോള വിപണിയെ അടിസ്ഥാനപ്പെടുത്തി നിഫ്റ്റിയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയേക്കാം.

15000 പ്രകാരം ,14800  ഇന്നതെ ഏറ്റവും ഉയർന്ന കാൾ  ഓപ്പൺ
ഇൻറെറസ്റ്റാണ്.  14000 പ്രകാരം, 14200 ഒരു  ഉയന്ന പുട്ട്  ഓപ്പൺ  ഇൻറെറസ്റ്റാണ്.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (എഫ്.ഐ.ഐ)  3,138  കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ  ഇന്ത്യൻ    വിപണിയിൽ 2,610 കോടി രൂപയുടെ ഓഹരികൾ വിറ്റയിക്കുകയും ചെയ്തു.

ഈ ആഴ്ചയും നിഫ്റ്റിയിൽ  മികച്ച വ്യാപാര സാദ്ധ്യതകൾ നിലനിൽക്കുന്നുണ്ട്. ഐ.ടി സ്റ്റോക്കുകളായ വിപ്രോ ഉൾപ്പെടെയുള്ള കമ്പനികളുടെ റിസൾട്ട് ഈ ആഴ്ച വരും.

ബാങ്ക് നിഫ്റ്റിക്ക്  32000 എന്നത് ഒരു ശക്തമായ പ്രയിസ് ലെവലാണ്. ഒരു ബ്രേക്ക് ഔട്ട് സാദ്ധ്യതക്കായി ശ്രദ്ധിക്കുക.

കർഷക പ്രക്ഷോഭങ്ങളിലുള്ള സൂപ്രീം കോടതിയുടെ ഇടപെടലും
ഫ്യൂച്ചർ റിലയൻസ് ഡീലിനെതിരെ ആമസോൺ സെബിയെ സമീപിച്ചതും  റിലയൻസിന് തിരിച്ചടിയായേക്കും. എന്നാൽ    റിലയൻസിന് 1900 എന്നത് വളരെ നിർണായകമായ  ഒരു  ലെവലാണ്.

മാർക്കറ്റ് ഏറെ ബുള്ളിഷാണ്.എന്നാൽ ആഗോള വിപണി ഇതിൽ നിന്നും ഏറെ വ്യത്യസ്ഥമായാണ് കാണപ്പെടുന്നത്.

ലൈവ് മാക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement