പ്രധാനതലക്കെട്ടുകൾ
Future Retail: സീനിയർ സെക്യൂർഡ് നോട്ടുകളുടെ അർദ്ധ വർഷത്തേക്കുള്ള 5.06 ശതമാനം പലിശയായ 14 മില്യൺ ഡോളർ കമ്പനി അടച്ചു.
Gulf Oil Lubricants: ഓഹരി ഒന്നിന് 600 രൂപ വീതം 1416667 ഓഹരികൾ കമ്പനി തിരികെ വാങ്ങി.
Godawari Power & Ispat: 50 മെഗാവാട്ട് (സിജിഇഎൽ) സോളാർ തെർമൽ പവർ പ്ലാന്റ് 665 കോടി രൂപയ്ക്ക് വിൽക്കാൻ കമ്പനി കരാറിൽ ഏർപ്പെട്ടു.
Union Bank: 12.3 ശതമാനം ഓഹരികൾക്കായി ഡെബ്റ്റ് റെസലൂഷൻ കമ്പനിയുടെ 99,000 ഓഹരികൾ ബാങ്ക് സബ്‌സ്‌ക്രൈബ് ചെയ്‌തു.
SBI: 12.3 ശതമാനം ഓഹരികൾക്കായി ഡെബ്റ്റ് റെസലൂഷൻ കമ്പനിയുടെ 99,000 ഓഹരികൾ ബാങ്ക് സബ്‌സ്‌ക്രൈബ് ചെയ്‌തു.
Hinduja Global: 281 മില്യൺ ഡോളർ യുകെ ടെസ്റ്റ് ആൻഡ് ട്രേസ് കരാർ സ്വന്തമാക്കി കമ്പനി.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച ഗ്യാപ്പ് അപ്പിൽ 17242 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി രണ്ടാം പകുതിയിൽ രൂക്ഷമായ വിൽപ്പന സമ്മർദ്ദത്തിന് വിധേയമായി. 28 പോയിന്റുകൾ/0.16 ശതമാനം താഴെയായി 17276 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഡൌണിൽ 37372 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 37300ൽ സപ്പോർട്ട് രേഖപ്പെടുത്തി. തിരികെ കയറി 37800 കൈവരിച്ച സൂചിക അവസാന നിമിഷം അനുഭവപ്പെട്ട വിൽപ്പനയെ തുടർന്ന് താഴേക്ക് വീണു. തുടർന്ന് 68 പോയിന്റുകൾ/ 0.18 ശതമാനം താഴെയായി 37599 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അസ്ഥിരമായി കാണപ്പെട്ടു.
യൂഎസ്,.യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. അതേസമയം യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് ലാഭത്തിൽ കാണപ്പെടുന്നു.
SGX NIFTY 17,150-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,250, 17,210, 17,150, 17,100 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,380, 17,415, 17,500, 17,540,17,610 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 37,300, 37,000, 36,700 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,800, 38,000, 38,400 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000 ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 39,000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 37500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിക്സ് 22.2 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2,530 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,930 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
റഷ്യ ആക്രമണം നടത്തുമെന്ന് യുഎസ് ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ കരുതുന്നതിനാൽ ഉക്രൈൻ വിഷയത്തിലെ ആശങ്ക ഇപ്പോഴും നിലനിൽക്കുന്നതായി കാണാം. ഇത് സംബന്ധിച്ച ചർച്ച നടത്തുന്നതിനായി യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ ഇന്നലെ യോഗം ചേർന്നിരുന്നു.
ആഗോള വിപണികൾ നെഗറ്റീവ് ആയി തുടരുമ്പോഴും ഏഷ്യൻ വിപണികൾ അതിനോട് വലിയ രീതിയിൽ പ്രതികരിക്കുന്നില്ല. എസ്.ജി.എക്സ് നിഫ്റ്റി താഴ്ന്ന നിലയിലാണുള്ളത്. വ്യാപാരം ആരംഭിച്ചതിന് ശേഷം ഒരു തിരികെ കയറ്റം പ്രതീക്ഷിക്കാവുന്നതാണ്.
വിപണി പൊതുവെ നെഗറ്റീവ് ആയി തുടരുമ്പോൾ എച്ച്.ഡി.എഫ്.സി ശക്തമായി നിലകൊള്ളുന്നു. ഈ ഹെവിവെയിറ്റ് ഓഹരികളിലേക്ക് ശ്രദ്ധിക്കാവുന്നതാണ്.
നിഫ്റ്റിക്ക് മുകളിലേക്ക് 17370, താഴേക്ക് 17150 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

