പ്രധാനതലക്കെട്ടുകൾ
Zee Entertainment: കമ്പനി പുതിയ സ്ഥാപനമായി ലയിച്ചു കഴിച്ചു. പുതിയ ബോർഡ് ഏത് ബ്രാൻഡ് സൂക്ഷിക്കണമെന്ന് തീരുമാനിക്കുമെന്ന് പുനിത് ഗോയങ്ക പറഞ്ഞു.
Tata Motors: ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് എന്ന പേരിൽ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ സ്ഥാപനം ആരംഭിച്ച് കമ്പനി.
Axis Bank: 6.99% നിരക്കിൽ 2,600 കോടി രൂപയുടെ കടപ്പത്രങ്ങൾ ബാങ്ക് അനുവദിച്ചു.
HFCL: ഒപ്റ്റിക്കൽ ഫൈബർ കേബിൾ വിതരണത്തിനായി നെറ്റ്‌വർക്ക്, എഞ്ചിനീയറിംഗ് സേവന ദാതാക്കളിൽ നിന്ന് 119.1 കോടി രൂപയുടെ പർച്ചേസ് ഓർഡർ കമ്പനിക്ക് ലഭിച്ചു.
Kotak Mahindra Bank: ഫോർഡ് മോട്ടോർ കമ്പനിയായ ഫോർഡ് ക്രെഡിറ്റ് ഇന്ത്യയുടെ ഇന്ത്യൻ ക്യാപ്റ്റീവ് ഫിനാൻസിംഗ് വിഭാഗത്തെ കൊട്ടക് മഹീന്ദ്ര പ്രൈം ഏറ്റെടുക്കുന്നു.
Mindspace REIT: ക്രിസൽ റേറ്റിംഗ്സ് കമ്പനിയുടെ 100 കോടി രൂപ വരെയുള്ള കടപ്പത്രങ്ങൾക്ക് AAA/സ്റ്റേബിൾ’ റേറ്റിംഗ് നൽകി.
Phoenix Mills: കമ്പനിയുമായി ഫീനിക്‌സ് ഹോസ്പിറ്റാലിറ്റി കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ലയിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ, മുംബൈ ബെഞ്ച് അംഗീകാരം നൽകി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 16870 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 16900 മറികടക്കാൻ ശ്രമം നടത്തി. എന്നാൽ ലാഭമെടുപ്പിനെ തുടർന്ന് സൂചിക താഴേക്ക് വീഴുകയും പിന്നീട് 16820ൽ നിന്ന് തിരികെ കയറുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം 16900 മറികടന്ന സൂചിക കഴിഞ്ഞ ദിവസത്തെ ഉയർന്ന നില മറികടന്ന് കൊണ്ട് 185 പോയിന്റുകൾക്ക് മുകളിലായി 16955 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 34866 എന്ന നിലയിൽവ്യാപാരം ആരംഭിച്ചു. 35000ൽ പ്രതിബന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് സൂചിക 34700ലേക്ക് വീണു. ഇവിടെ നിന്നും തിരികെ കയറിയ സൂചിക 34900ൽ വീണ്ടും സമ്മർദ്ദം രേഖപ്പെടുത്തി. പിന്നീട് ഉണ്ടായ ബ്രേക്ക് ഔട്ടിനെ തുടർന്ന് സൂചിക 35000 മറികടന്നു. തുടർന്ന് 422 പോയിന്റുകൾ/ 1.22 ശതമാനം മുകളിലായി 35030 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി റിയൽറ്റി(+2.95%) നേട്ടത്തിൽ അടച്ചു. മറ്റു എല്ലാ മേഖലാ സൂചികകളും ലാഭത്തിലാണുള്ളത്.
യുഎസ്, യൂറോപ്യൻ വിപണികളും വീണ്ടും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ ലാഭത്തിലാണുള്ളത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ ഫ്ലാറ്റായി കാണപ്പെടുന്നു.
SGX NIFTY 17,081-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,935, 16,900, 16,820, 16,770, 16,700 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 7,000, 17,100, 17,200, 17,250 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 35,000, 34,900, 34,700, 34,400, 34,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,100, 35,230, 35,330, 35,530, 35,700 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
17200-ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 16800ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 36000, 35500 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 34000, 34500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിക്സ് 16.58 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 827 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,593 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ബാങ്ക് നിഫ്റ്റി ഇന്നലെ അവസാന മണിക്കൂറിൽ 35000 മറികടന്ന് മുന്നേറിയതായി കാണാം. സൂചിക 35100ന് മുകളിൽ വ്യാപാരം ആരംഭിക്കുമോ എന്ന് നോക്കേണ്ടതുണ്ട്. ഇങ്ങനെയെങ്കിൽ ലാഭമെടുപ്പിനുള്ള സാധ്യത തള്ളികളയാനാകില്ല. എങ്കിലും ശക്തമായ വീണ്ടെടുക്കൽ ഉണ്ടായാൽ വലിയ റാലിക്കുള്ള സാധ്യതയും നിലനിൽക്കുന്നു. അതേസമയം നിഫ്റ്റി ഏകദേശം ഗ്യാപ്പ് ഫിൽ ചെയ്തു കഴിഞ്ഞു.
ഒമെെക്രോൺ സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെന്ന പ്രതീക്ഷിയിൽ ആഗോള വിപണികൾ വീണ്ടെടുക്കൽ ആരംഭിച്ചതായി കാണാം. ഡെൽറ്റ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്‌റോൺ രോഗികൾക്ക് രോഗലക്ഷണങ്ങൾ കുറവാണെങ്കിലും ട്രാൻസ്മിസിബിലിറ്റി കൂടുതലാണെന്ന് യുകെ സർക്കാർ ശാസ്ത്രജ്ഞർ പറഞ്ഞു. ഇത് പോസിറ്റീവായി കാണാം.
ആദ്യത്തെ ഒരു മണിക്കൂറിൽ ബാങ്ക് നിഫ്റ്റിക്ക് ഗ്യാപ്പ് ഫിൽ ചെയ്യാൻ സാധിക്കുന്നുണ്ടോ എന്നും, നിഫ്റ്റിക്ക് 17000 എന്ന പ്രതിബന്ധം മറികടക്കാൻ സാധിക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കാം. കാളകൾ ശക്തമാണെങ്കിലും ലാഭമെടുപ്പിനുള്ള സാധ്യത തള്ളികളയാനാകില്ല. പ്രെെസ് ആക്ഷൻ വളരെ പ്രധാനമാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

