ഇന്നത്തെ വിപണി വിശകലനം
ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിന് ശേഷം വീണ്ടും അസ്ഥിരമായി വിപണി.
നൂറ് പോയിന്റുകൾക്ക് താഴെയായി 17852 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് 17900 മറികടക്കാൻ സാധിച്ചില്ല. ശേഷം ദിവസത്തെ താഴ്ന്ന നില രേഖപ്പെടുത്തിയ സൂചിക 120 പോയിന്റുകൾക്ക് ഉള്ളിലായി തന്നെ ദിവസം മുഴുവൻ വ്യാപാരം നടത്തി,
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 150 പോയിന്റുകൾ/ 0.83 ശതമാനം താഴെയായി 17807 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
37746 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 37500ന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം എസ്.ബി.ഐയുടെ പിന്തുണയോടെ സൂചിക മുന്നേറ്റം നടത്താൻ ശ്രമിച്ചെങ്കിലും ദിവസത്തെ താഴ്ന്ന നിലയിലേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 435 പോയിന്റുകൾ/ 1.14 ശതമാനം താഴെയായി 37632 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി, നിഫ്റ്റി ഫിൻസർവ്, ബാങ്ക് നിഫ്റ്റി എന്നിവ ഇന്ന് നഷ്ടത്തിൽ അടച്ചു. നിഫ്റ്റി മെറ്റൽ, നിഫ്റ്റി പി.എസ്.യു ബാങ്ക് എന്നിവ ലാഭത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
Coal India ഓഹരി നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
SAIL, Tata Steel, National Aluminium, Jindal Steel എന്നീ ഓഹരികളുടെ പിന്തുണയോടെ മെറ്റൽ സൂചിക ലാഭത്തിൽ അടച്ചു.
IOC,BPCL,Powergrid എന്നിവ ഊർജ്ജ മേഖലയിൽ നിന്നും മുന്നേറ്റം തുടർന്നു. Tata Power,Hindustan Petro എന്നിവയും നേട്ടത്തിൽ അടച്ചു.
ജനുവരി-മാർച്ച് കാലയളവിൽ ആഭ്യന്തര ആവശ്യകത കുറഞ്ഞതിനെ തുടർന്ന് ഉപഭോഗം കുറഞ്ഞതായി കമ്പനി പറഞ്ഞതിന് പിന്നാലെ Marico ഓഹരി നഷ്ടത്തിൽ തുറന്നു.
ബിസിനസ് അപ്ഡേറ്റ് നൽകിയതിന് പിന്നാലെ Paytm ഓഹരി നേട്ടത്തിൽ അടച്ചു. ലോൺ ഗ്രോത്ത് 400 ശതമാനത്തിന് മുകളിൽ ഉള്ളതായി കാണാം.
Airtel, ITC ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയ്ക്ക് അടുത്താണുള്ളത്.
അനുബന്ധ സ്ഥാപനത്തിലൂടെ വോഡഫോൺ കമ്പനിയിലെ വിഹിതം വർദ്ധിപ്പിച്ചതിന് പിന്നാലെ Idea ഓഹരി തുടർച്ചയായ നാലാം ദിവസവും നേട്ടത്തിൽ അടച്ചു.
ഓഫർ ഫോർ സെയിൽ വഴി കമ്പനിയിലെ മൂന്ന് ശതമാനം വിഹിതം സർക്കാർ വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ IRCTC ഓഹരി താഴേക്ക് വീണു.
വിപണി മുന്നിലേക്ക്
നിഫ്റ്റി വീണ്ടും 5 ദിവസത്തെ എക്സ്പോണൻഷ്യൽ മൂവിംഗ് ആവറേജിന് അടുത്തേക്ക് എത്തപ്പെട്ടു.
വിപണി പൊതുവെ താഴേക്ക് നീങ്ങുമ്പോൾ ഊർജ്ജ മേഖലയിലെ ഓഹരികൾ ശക്തമായ മുന്നേറ്റം തുടരുന്നതായി കാണാം. അദാനി പവർ വീണ്ടും നേട്ടത്തിൽ അടച്ച് എക്കാലത്തെയും ഉയർന്നനില രേഖപ്പെടുത്തി.
ബാങ്ക് നിഫ്റ്റിക്ക് ഇനിയും മുകളിലേക്ക് കയറാനുള്ള ക്ഷമതയുണ്ടെന്നാണ് പ്രകടമാകുന്നത്. എന്നാൽ ഒഐ കണക്കുകളിലേക്ക് നോക്കുമ്പോൾ എക്സ്പെയറിക്ക് മുമ്പായി സൂചിക ദുർബലമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. അതിനാൽ തന്നെ നാളത്തെ എക്സ്പെയറിക്ക് ശേഷം വെള്ളിയാഴ്ച മുന്നേറ്റം നടന്നേക്കാം.
ഇന്നത്തെ ഫെഡ് റിസർവ് മിനുട്ട്സ് നാളത്തെ നിഫ്റ്റിയുടെ ഓപ്പണിംഗിനെ സ്വാധീനിച്ചേക്കാം.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

