ഇന്നത്തെ വിപണി വിശകലനം

തുടർച്ചയായി മൂന്നാം ദിവസവും ഗ്യാപ്പ് ഡൌണിൽ തുറന്ന് താഴേക്ക് വീണ് വിപണി.

17482 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് മുകളിലേക്ക് കയറാൻ ശ്രമം നടത്തി. എന്നാൽ ഇതിന് സാധിക്കാതെ പെട്ടന്ന് തന്നെ താഴേക്ക് വീണ വിപണി ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 400 പോയിന്റുകളുടെ പതനത്തിനാണ് സാക്ഷ്യംവഹിച്ചത്. ശേഷം 17120ൽ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 302 പോയിന്റുകൾ/ 1.73 ശതമാനം താഴെയായി 17213 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 38684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ദിവസത്തെ ഉയർന്ന നില നിരവധി തവണ പരീക്ഷിച്ചെങ്കിലും 38500 മറികടന്നതോടെ സൂചിക താഴേക്ക് വീണു. സരളമായി 700ൽ അധികം പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്. 37800ൽ സപ്പോർട്ട് എടുത്തതിന് പിന്നാലെ സൂചിക തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 793 പോയിന്റുകൾ/ 2.05 ശതമാനം താഴെയായി 37995 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി പി.എസ്.യു ബാങ്ക്(+0.92%) ഇന്ന് നേട്ടത്തിൽ അടച്ചു. അതേസമയം മറ്റു മേഖലാ സൂചികകൾ താഴേക്ക് വീണു. നിഫ്റ്റി ഫിൻസർവ്(-2.57%), നിഫ്റ്റി ബാങ്ക്(-2.05%), നിഫ്റ്റി എഫ്.എം.സി.ജി(-1.98%) എന്നിവ താഴേക്ക് കൂപ്പുകുത്തി.

ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും കയറിയിറങ്ങിയാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

PowerGrid(+1.88%) ഓഹരി നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ONGC ഓഹരിയും നേട്ടത്തിൽ അടച്ചു.

കഴിഞ്ഞ ആഴ്ച ഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷമുള്ള ലാഭമെടുപ്പ് Tata Consumer(-3.95%) ഓഹരിയിൽ തുടർന്നു. Britannia, ITC, Godrej CP, Hindustan Unilever എന്നീ ഓഹരികളും എഫ്.എം.സി.ജി മേഖലയിൽ നിന്നും നഷ്ടത്തിൽ അടച്ചു.

HDFC Bank, HDFC Life, HDFC എന്നിവ 3 ശതമാനത്തിൽ ഏറെ നഷ്ടത്തിൽ അടച്ച് കൊണ്ട് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
Kotak Bank, Bajaj ഓഹരികളും പട്ടികയിൽ ഉണ്ട്.

മൂന്നാം പാദത്തിൽ ഫലങ്ങൾ മോശമായതിന് പിന്നാലെ Lupin ഓഹരി 2 ദിവസം കൊണ്ട് 10 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
Biocon(+1.95%) ഒഴികെയുള്ള എല്ലാ ഫാർമ ഓഹരികളും ഇന്ന് നഷ്ടത്തിൽ അടച്ചു.

വെള്ളിയാഴ്ച വൈകിട്ട് മൂന്നാം പാദഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ Indigo(+9.91%), Bank of Baroda(+6%) ഓഹരികൾ നേട്ടത്തിൽ അടച്ചു. മുൻ വർഷത്തേക്കാൾ അറ്റാദായം ഇരട്ടിയായി വർദ്ധിച്ചതിന് പിന്നാലെ GNFC ഓഹരി 13 ശതമാനത്തിന്റെ മുന്നേറ്റം കാഴ്ചവച്ചു.

നിഫ്റ്റി മെറ്റൽ ഫ്ലാറ്റായി അടച്ചു. Ratnamani(+4%), Hindustan Copper(+2.72%), Vedanta(+2.53%) എന്നിവ നേട്ടത്തിൽ അടച്ചപ്പോൾ SAIL(-2.52%) ഓഹരി കുത്തനെ താഴേക്ക് വീണു.

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഷുഗർ ഓഹരികൾ റാലി നടത്തിയതായി കാണാം. Balrampur Chini, Eid Parry, Shri Renuka,Triveni എന്നീ ഓഹരികൾ 2 മുതൽ 7 ശതമാനം വരെ മുന്നേറ്റം നടത്തി.

വിപണി മുന്നിലേക്ക് 

വെള്ളിയാഴ്ച 50 ദിവസത്തെ മൂവിംഗ് ആവറേജ് തകർത്തതിന് പിന്നാലെ നിഫ്റ്റി ഇന്ന് വീണ്ടും താഴേക്ക് വീണു. സൂചിക ഇപ്പോൾ 17000ന് അടുത്താണുള്ളത്.

രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും മോശം ദിവസങ്ങളിൽ വിപണി 300 പോയിന്റിലധികം ഇടിഞ്ഞതോടെ വിക്സ് വീണ്ടും ഉയർന്നു. 

എച്ച്.ഡി.എഫ്.സി ടിൻസ് ഓഹരികൾ നിഫ്റ്റിയെ ഇന്ന് 110 പോയിന്റുകളാണ് താഴേക്ക് ഇടിച്ചത്. ഇതോടെ എച്ച്.ഡി.എഫ്.സി 52 ആഴ്ചയിലെ താഴ്ന്ന നിലയിൽ നിന്നും 3-4 ശതമാനം മാത്രം അകലെയാണ് ഉള്ളത്. ഇത് തകർക്കപ്പെട്ടാൽ ഓഹരി കൂടുതൽ താഴേക്ക് വീണേക്കാം. HDFC Life ഓഹരി ഇതിനോട് അകം തന്നെ 52 ആഴ്ചയിലെ താഴ്ന്ന നിലയിലാണുള്ളത്.

എസ്ബിഐ ഫലങ്ങൾക്ക് ബാങ്ക് നിഫ്റ്റിയെ മുകളിലേക്ക് വലിച്ച് കയറ്റാൻ സാധിച്ചില്ല. എക്കാലത്തെയും ഉയർന്ന നിലയിൽ ഓഹരിയിൽ വിൽപ്പന സമ്മർദ്ദം അരങ്ങേറി. ഞങ്ങൾ കഴിഞ്ഞ ആഴ്ച സൂചിപ്പിച്ചത് പോലെ ബാങ്ക് നിഫ്റ്റി ഇപ്പോഴും അതിന്റെ ബ്രേക്ക്ഔട്ട് ത്രികോണത്തിന് പുറത്താണുള്ളത്. ഇന്നത്തെ താഴ്ന്ന നില മറികടന്നാൽ മാത്രമെ സൂചിക ദുർബലം ആണെന്ന് പറയാൻ സാധിക്കുകയുള്ളു. 17250 എന്ന നില നിഫ്റ്റിക്ക് നഷ്ടമായാൽ 16950- 17000 ശ്രദ്ധിക്കാവുന്നതാണ്.

മെറ്റൽ സൂചിക താത്ക്കാലികമായി ശക്തമാണെന്ന് കാണാം. ONGCൽ ശ്രദ്ധിക്കുക. ഓഹരി 2 വർഷത്തെ ഉയർന്ന നിലയിലാണുള്ളത്. വൈകാതെ തന്നെ വിപണി സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement