ഒരു വർഷത്തിനിടെ ആദ്യമായി 10 ലക്ഷം ഇരുചക്ര വാഹനങ്ങൾ കയറ്റുമതി ചെയ്ത് ടി വി എസ് മോട്ടോർ

ഈ വർഷം വിദേശ വിപണികളിലായി 10 ലക്ഷം ഇരുചക്രവാഹനങ്ങൾ വിറ്റ് ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റഡ്. ഇത് ആദ്യമായാണ് ഒരു സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വിൽപ്പന 7 ലക്ഷം കടക്കുന്നത്. ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം, മധ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ 80 രാജ്യങ്ങളിലായി കമ്പനിക്ക് സാന്നിധ്യമുണ്ട്. നിലവിൽ യൂറോപ്പിലും വടക്കേ അമേരിക്കയിലും കൂടുതൽ വിപണികളിലേക്ക് പ്രവേശിക്കാനാണ കമ്പനി ശ്രമിക്കുന്നത്. കമ്പനിയുടെ പ്രധാന കയറ്റുമതികളിൽ ടിവിഎസ് അപ്പാച്ചെ, എച്ച്എൽഎക്സ്, റൈഡർ, നിയോ ടൂവീലറുകൾ എന്നിവ ഉൾപ്പെടുന്നു.

ഇന്ത്യൻ ഓയിലുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഡാബർ ഇന്ത്യ

ഇന്ത്യയിലുടനീളമുള്ള ഏകദേശം 14 കോടി ഇൻഡെൻ എൽപിജി ഉപഭോക്താക്കൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ശ്രേണി വാഗ്ദാനം ചെയ്യുന്നതിനായി ഇന്ത്യൻ ഓയിലുമായി പ്രത്യേക പങ്കാളിത്തം പ്രഖ്യാപിച്ച് ഡാബർ ഇന്ത്യ ലിമിറ്റഡ്. ഇതുവഴി ഇൻഡെയ്ൻ എൽപിജി വിതരണക്കാർ കമ്പനിയുടെ റീട്ടെയിൽ ബിസിനസ് പങ്കാളികളാകും. കമ്പനിയുടെ ഡെലിവറി ജീവനക്കാരുടെ ശൃംഖലയിലൂടെ എൽപിജി വരിക്കാരായ കുടുംബങ്ങൾക്ക് നേരിട്ട് ഡാബർ ഉൽപ്പന്നങ്ങൾ വിൽക്കാൻ അവർ സഹായിക്കും.

ഡിസി ഡെവലപ്‌മെന്റ് ഹൈദരാബാദിലെയും എൻഡിസിഎല്ലിലെയും ഓഹരികൾ വിറ്റഴിച്ച് അദാനി എന്റർപ്രൈസസ്

ഡിസി ഡവലപ്മെന്റ് ഹൈദരാബാദ് പ്രൈവറ്റ് ലിമിറ്റഡിലെയും നൈദ ഡാറ്റ സെന്റർ ലിമിറ്റഡിലെയും (എൻഡിസിഎൽ) മുഴുവൻ ഓഹരികളും അദാനികോണക്സ് പ്രൈവറ്റ് ലിമിറ്റഡിന് വിറ്റഴിച്ച് അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (എഇഎൽ). രണ്ട് സ്ഥാപനങ്ങളും എഇഎല്ലിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങൾ അവസാനിപ്പിച്ചു. എഡ്ജ് കോനെക്സ് യൂറോപ് ബി.വിയ്‌ക്കൊപ്പമുള്ള എഇഎൽന്റെ 50:50 സംയുക്ത സംരംഭമാണ് അദാനികോണക്സ് പ്രൈവറ്റ് ലിമിറ്റഡ്.

1,000 കോടിയുടെ വായ്പകൾ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിച്ച് സ്പന്ദന സ്ഫൂർട്ടി

വിതരണം പുനരാരംഭിച്ച് സ്പന്ദന സ്ഫൂർട്ടി ലിമിറ്റഡ്. 2022 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ (Q4FY22) 1,000 കോടി രൂപ വായ്പ നൽകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 2021 നവംബറിൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ പത്മജ റെഡ്ഡി പെട്ടെന്ന് രാജിവച്ചതിനെത്തുടർന്ന് കഴിഞ്ഞ പാദത്തിൽ കമ്പനി അതിന്റെ വിതരണങ്ങൾ നിർത്തിവച്ചിരുന്നു. ഫെബ്രുവരിയിൽ ഇതുവരെ കമ്പനി 30 കോടി രൂപയുടെ പുതിയ വായ്പകൾ കമ്പനി വിതരണം ചെയ്തിട്ടുണ്ട്.

കാഡില ഹെൽത്ത്‌കെയറിന്റെ ടൈപ്പ്-2 പ്രമേഹത്തിനുള്ള മരുന്നിന് യുഎസ്‌എഫ്ഡിഎ അംഗീകാരം

Dapagliflozin ടാബ്‌ലെറ്റുകൾ വിപണനം ചെയ്യുന്നതിനായി കാഡില ഹെൽത്ത്‌കെയർ ലിമിറ്റഡിന് യുഎസ് ഫുഡ് & ഡ്രഗ്‌സ് അഡ്മിനിസ്ട്രേഷനിൽ നിന്നും (യുഎസ്‌എഫ്ഡിഎ) യിൽ നിന്ന് അന്തിമ അനുമതി ലഭിച്ചു. ടൈപ്പ്-2 പ്രമേഹമുള്ളവരിൽ രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് മരുന്ന് ഉപയോഗിക്കുന്നു. അഹമ്മദാബാദിലെ പ്രത്യേക സാമ്പത്തിക മേഖലയിലുള്ള കാഡിലയുടെ ഫോർമുലേഷൻ നിർമ്മാണ കേന്ദ്രത്തിലായിരിക്കും മരുന്ന് നിർമ്മിക്കുക.

പ്രത്യേക നിക്ഷേപ പദ്ധതികൾ ആരംഭിക്കാൻ എം ആൻഡ് എം ഫിനാൻസ്

സമ്പന്നരായ ഉപഭോക്താക്കൾക്കായി ഡിജിറ്റലായി പ്രത്യേക നിക്ഷേപ പദ്ധതി ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്. നിക്ഷേപകർക്ക് നിക്ഷേപം എടുക്കുന്ന കമ്പനികളുമായി നേരിട്ട് സംവദിക്കാൻ അവസരം ലഭിക്കും. ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന് നേരിട്ടുള്ള നിക്ഷേപങ്ങൾക്ക് പ്രതിവർഷം 20 ബേസിസ് പോയിന്റ് (ബിപിഎസ്) ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു നൂതന പദ്ധതി മഹീന്ദ്ര ഫിനാൻസ് ആരംഭിക്കും.

ഇൻഡസ് ടവേഴ്സിന്റെ അഞ്ച് ശതമാനം ഓഹരികൾ ഭാരതി എയർടെല്ലിന് വിൽക്കാൻ വോഡഫോൺ ഗ്രൂപ്പ്

ഇൻഡസ് ടവേഴ്സിലെ ഏകദേശം 5% ഓഹരികൾ ഭാരതി എയർടെല്ലിന് വിൽക്കാൻ ചർച്ചകൾ വോഡഫോൺ ഗ്രൂപ്പ് നടത്തുന്നതായി റിപ്പോർട്ടുകൾ. 3,300 കോടിയിലധികം രൂപ വിലയുള്ളതാണ് ഈ ഓഹരികൾ. പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷമാദ്യം വിഐഎല്ലിന്റെ മാനേജ്‌മെന്റ് അതിന്റെ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള മൂലധനം സമാഹരിക്കാനുള്ള സമയപരിധി 2022 മാർച്ച് ആക്കി മാറ്റിയിട്ടുണ്ട്. കമ്പനി അതിന്റെ എജിആർ, സ്പെക്ട്രം കുടിശ്ശികകൾ ഇക്വിറ്റിയിലേക്ക് മാറ്റാൻ തീരുമാനിച്ചതിന് ശേഷമാണ് ഈ നീക്കം. ഇത് ഇന്ത്യൻ സർക്കാരിനെ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയാക്കി മാറ്റുകയായിരുന്നു.

ഗിഫ്റ്റ് സിറ്റിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങി ഡി-മാർട്ട്

ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ സ്റ്റോർ തുറക്കാൻ ഒരുങ്ങി ഡി-മാർട്ട് സ്റ്റോറുകളുടെ ഉടമയും നടത്തിപ്പുകാരുമായ അവന്യൂ സൂപ്പർമാർട്ട് ലിമിറ്റഡ് (എഎസ്എൽ). സിറ്റി ഇന്ത്യയിലെ ആദ്യത്തെ പ്രവർത്തന സ്മാർട്ട് സിറ്റിയും ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്ററുമാണ് ഗിഫ്റ്റ്. സ്‌മാർട്ട് സിറ്റിയിൽ 70,000 ചതുരശ്ര അടി വികസന അവകാശം അടുത്തിടെ എഎസ്എൽന് അനുവദിച്ചിരുന്നു. പുതിയ സ്റ്റോർ ഉപഭോക്താക്കൾക്ക് ദൈനംദിന ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഉൾക്കൊള്ളിച്ച് വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം നൽകും.

20 വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് 500 ബില്യൺ ഡോളർ ഹരിത ഊർജം കയറ്റുമതി ചെയ്യാനാകുമെന്ന് മുകേഷ് അംബാനി

അടുത്ത 20 വർഷത്തിനുള്ളിൽ ശുദ്ധമായ ഊർജത്തിന്റെ കയറ്റുമതി 500 ബില്യൺ ഡോളറായി ഉയരുമെന്നും ഇതോടെ ഇന്ത്യ ആഗോള ഗ്രീൻ എനർജി സൂപ്പർ പവറായി മാറുമെന്നും ആർഐഎൽ ചെയർമാൻ മുകേഷ് അംബാനി. അടുത്ത 2-3 പതിറ്റാണ്ടിനുള്ളിൽ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുള്ള . നീക്കം ആരംഭികണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി ഇന്ത്യ “ലോ-കാർബൺ, നോ-കാർബൺ നീക്കങ്ങൾ” പിന്തുടരേണ്ടതുണ്ട്.

റിലയൻസ് ഇൻഡസ്ട്രീസും അദാനി ഗ്രൂപ്പും പോലുള്ള കമ്പനികൾ ഇന്ത്യയുടെ പുനരുപയോഗ ഊർജ ശേഷി വർധിപ്പിക്കാൻ കോടിക്കണക്കിന് ഡോളറിന്റെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement